11.പാവം പത്രോസ്

(ശ്രീമതി പറഞ്ഞ കഥ - 1 )
വര്ഷങ്ങൾക്ക് മുന്പ് ഒരുദിവസം കറുത്തുമെല്ലിച്ച ഒരാള് ഞങ്ങളുടെ വീടിലേക്ക് കയറി വന്നു. കയ്യില് ഒരു ചെറിയ സഞ്ചി മാത്രം.അച്ഛനുമായി അയാള് കുറച്ചധിക സമയം സംസാരി ക്കുന്നത് കണ്ടു. പിന്നീടാണ് ഞങ്ങള്ക്കു മനസ്സിലായത് കിടക്കാന് ഒരിടം തേടി വന്ന പുതിയ പോസ്റ്മാന് ആണെന്നു. ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തെ ഉപയോഗ ശൂന്യമായ ഒരു മുറിയില് അയാള് കയറിക്കൂടി. സൌജന്യമായി തന്നെ.
കൃത്യം ഒന്പതു മണിക്ക് മുന്പുതന്നെ അയാള് ഓഫീസിലെക് പോകുമായി രുന്നു. എങ്കിലും ഉച്ചയോടുകൂടി അയാള് തിരിച്ചെത്തും. പിന്നീടാണ് അയ്യാളുടെ വീട്ടു ജോലി തുടങ്ങുനതു. അന്നത്തെ കുട്ടനാട് ഇന്നത്തെ പോലെയല്ല. പല വീടുകളിലും കത്ത് കൊടുക്കുവാന് വള്ളത്തില് പോകണം.അടുത്ത കടക ളിലോ അയല്പക്കക്കാരുടെ കയ്യിലോ അയാള് കത്ത് എല്പിച്ചിരുന്നു. മണി ഓര്ഡര് മാത്രം ചില്ലറ മാറി അയാള് നേരിട്ടു കൊടുക്കുമായിരുന്നു. അയച്ച തുക അനുസരിച്ച് അയാളുടെ കമ്മീഷന് കൊടുക്കാന് വേണ്ട ചില്ലറ മാറിക്കൊ ണ്ടുതന്നെ. കാരണം നിങ്ങള് തന്നെ ഊഹിക്കുക. കത്തുകളില് തന്നെ കൂടുതലും പോസ്റ്റ് കാര്ഡുകള് ആയിരുന്നു.

അയാളെപ്പറ്റിയോ അയാളുടെ കുടുംബ ത്തെപ്പറ്റിയോ ആര്കും ഒരു അറിവും ഉണ്ടായിരുന്നില്ല. എങ്കിലും നാട്ടിലെ ഓരോ വാര്ത്തയും അയാള്കറിയാ മായിരുന്നു. വല്ലപ്പോഴും എത്തുന്ന ഒരു അതിഥി ആയിട്ട് കൂടി ഒരു ഗ്ലാസ് കട്ടന് കാപി അച്ഛന്‌ അയാള് കരുതിയിരുന്നു. മിക്ക ദിവസങ്ങളിലും അവര് തമ്മിലുള്ള ആശയ വിനിമയം ഒരു ചെറുചിരിയില് തുടങ്ങി ഉടന് തന്നെ അവസാനിക്കുന്ന ഒന്നായിരുന്നു. വര്ഷങ്ങള് കടന്നു പോയി. പെട്ടെന്ന് കുറെ ദിവസം അയ്യാ ളെ തുടര്ച്ചയായി കണ്ടില്ല. അയാള് അവിടെ താമസമുണ്ടെന്നു പോലും ഞങ്ങള്ക്ക് തോന്നിയിരുന്നില്ല. വീണ്ടും ഒരു ദിവസം ആ മുറിയില് അനക്കങ്ങള് കേട്ട് തുടങ്ങി. അയാള് അവിടെ ഉണ്ട്, ഞങ്ങള് ഊഹിച്ചു. എന്റെ അച്ഛന് പതിവിലും കൂടുതല് സമയം അയാളുടെ കൂടെ ചിലവഴിച്ചു. ഞങ്ങള് കാരണം തിരക്കി. അയാള് സ്ഥലം മാറ്റം കിട്ടി പോകുകയാണ്. കുറച്ചു സമയം കഴി ഞ്ഞു അയാളുടെ മുറിയില് നിന്നും തീയും പുകയും കണ്ടു. ഞങ്ങള് അച്ഛ നോട് പറഞ്ഞു, അച്ഛന് ചെന്നു നോക്കി യപ്പോള് അയാള് കാര്ഡുകള് ഓരോ ന്നായി തീയിടുകയ്യാണ്. അച്ഛന് ഇതേ പ്പറ്റി അയാളോട് ചോദിച്ചു.ഇത് തെറ്റല്ലേ ? നിങ്ങള് കാപ്പി ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെയാണോ? എന്നാല് അയാള്ക് തന്റെ പ്രവര്ത്തിയില് ഒരു കുറ്റബോധ വും തോന്നിയിരുന്നില്ല. അയാള് പറ ഞ്ഞു." സാര് ഈ കത്തുകള് ഒന്നു നോക്കിയെ . എല്ലാത്തിലും വിഷയം ഒന്നു തന്നെ. ഇവിടെ സുഖം, അവിടെയും അങ്ങനെ തന്നെയല്ലേ? പിന്നെ എനിക്കാ ണോ സാറേ അസുഖം." അല്പം നീരസ ത്തോടെ യാണ് അയാള് ചോദിച്ചത്. ഇതിന്റെ ഉത്തരം അച്ഛന്റെ കൈവശവും ഇല്ലായിരുന്നു.





1

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും