15 . കുടുംബ വഴിയിലേക്ക്
ക്യാമ്പസ്സില്‍ താമസസൌകര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു എങ്കിലും മറ്റുകാര്യങ്ങള്‍ മുറ പോലെ തന്നെ നടക്കുന്നുണ്ടായിരുന്നു. ശ്രീമതി അധികം താമസിയാതെ തന്നെ അടുത്തഘട്ടത്തിലേക്ക് കടന്നു. മനം പുരട്ടലും തല ചുറ്റലുമൊക്കെ ആയി. അന്ന് ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രി നിര്‍മ്മലാ ആശുപത്രി ആയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്ത്രീരോഗവിദഗ്ദ്ധ ഒരു ഇറ്റാലിയന്‍ സിസ്റ്റര്‍ ( ഡോ. മറിയ ആല്‍ബെറോണീ ) ആയിരുന്നു അയാളെ പരിശോധിച്ചത്. കുഴപ്പമൊന്നുമില്ല. ജാറ്ഡിയ എന്ന ഒരു വിരശല്യം ഉണ്ട് എന്നു മാത്രം പറഞ്ഞു. ഈ സാധനം എവിടെ നിന്നു കിട്ടി എന്നറിയാന്‍ കഴിഞ്ഞില്ലെങ്കിലും മരുന്നു കൊടുത്തു. പിന്നെ സാധാരണ ഗര്‍ഭകാല ടോണിക്കും ഇരുമ്പ് ഗുളികയും മാത്രം കൊടുക്കാന്‍ പറഞ്ഞു. ഇരുമ്പ് ഗുളിക ശ്രീമതിക്ക് അത്ര സ്വീകാര്യം അല്ലായിരുന്നു...