Posts

Showing posts from January, 2023

75.മകന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസം രണ്ടാം ഘട്ടം

  മകന്‍ എം.ബി.ബി.എസ് പാസായി , ഹൌസ് സര്‍ജന്സി കഴിഞ്ഞു മെഡിക്കല്‍ കൌണ്സിലിന്റെ റെജിസ്ട്രേഷനും കിട്ടി. ഇനിയെന്ത് ? ജോലിക്ക് കയറണോ അതോ ബിരുദാനന്തര ബിരുദത്തിനു പഠിക്കണോ ? അന്നത്തെ നിലയില്‍ വെറും എം.ബി.ബി. എസ് കാര്‍ക്ക് തീരെ വിലയില്ല , ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. എം ഡി ഉണ്ടെങ്കില്‍ തന്നെ പ്രൈവറ്റ് ആശുപത്രിയില്‍ പരമാവധി കിട്ടുന്ന ശമ്പളം പതിനായിരം രൂപ മാത്രം. സര്‍ക്കാര്‍  ആശുപത്രിയില്‍ ഏതു  കാലത്തു ജോലി കിട്ടുമെന്നും  ഉറപ്പില്ല. കൂടുതല്‍  ആകര്‍ഷകമായ  മെഡിക്കല്‍ കോളേജുകളില്‍ പിജി  ഇല്ലാതെ   കയറാനും പറ്റില്ല. അതുകൊണ്ടു പിജി ചെയ്തേ മതിയാവൂ , ഇന്നല്ലെങ്കില്‍ നാളെ. തുടര്‍ച്ചയായി തന്നെ പഠിക്കുക യാണ് നല്ലതെന്ന് ഞങ്ങള്‍ പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയില്‍ രാവിലെ മുതല്‍ രാത്രി വരെ പണിയെടുക്കാന്‍ പോയാല്‍ പഠിത്തം “ ഗോവിന്ദ ” ആകുമെന്നുറപ്പുള്ളത് കൊണ്ടു ജോലി ചെയ്യേണ്ട , പിജി പ്രവേശന പരീക്ഷയ്ക്ക് പഠിക്കുക , ഇടയ്ക്ക് ബോറടിക്കുമ്പോള്‍ എവിടെ യെങ്കിലും രണ്ടോ മൂന്നോ ദിവസം ജോലി ചെയ്യുക എന്നതായിരുന്നു അയാളുടെ തീരുമാനം. ഞങ്ങളും അതിനു പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നാട്ട...

74. ഞങ്ങളുടെ മകന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസം ഘട്ടം 1

  ചെറുപ്പകാലത്ത് ഞാന്‍ ഒരു മെഡിക്കല്‍ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രീ യുണിവേര്സിറ്റിക്ക് ഫിസിക്സിന് മാര്ക്ക് കുറഞ്ഞു പോയത് കൊണ്ടു പ്രവേശനം കിട്ടിയില്ല , അതുകൊണ്ടു കിട്ടിയ എഞ്ചിനീയറിങ്ങിനു പഠിച്ചു ഒരു എഞ്ചിനീയറിംഗ് ഡോക്ടറായി ആഗ്രഹം സാധിച്ചു ( ?) എന്നു പറയാം. എന്റെ ഒരു അനുജനെ മെഡിസിന്‍   പഠിപ്പിക്കാന്‍ ശ്രമിച്ചു , അവനും വേറെ വഴിയില്‍ പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ ഒരേ ഒരു മകന്‍ എസ്.എസ്.എല്‍.സി പാസായി ഭാവി പരിപാടിയെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. ആര്‍ ഈ സി ക്യാമ്പസ്സില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ കൂടുതലും എഞ്ചിനീയറിംഗ് അവരുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുക സ്വാഭാവികമാണല്ലോ. എന്നാലും ഞങ്ങളുടെ കുടുംബത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടാവണമെന്ന ആഗ്രഹം മകനെ അറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു “ അച്ഛാ ഞാന്‍ ഫിസിക്സ് കെമിസ്ട്രി ബയോളജിയുടെ കൂടെ കണക്കും കൂടി പഠിക്കാം , എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശന പരീക്ഷ രണ്ടും എഴുതാം ” എന്ന് പറഞ്ഞു. അവസാനം ഏതെടുക്കണമെന്നു രണ്ടു വര്‍ഷം  കഴിഞ്ഞു തീരുമാനിച്ചാല്‍ മതിയല്ലോ എന്ന് ഞങ്ങളും കരുതി.     കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിച്ച അയാള്‍ സ...

73. നഗരത്തില്‍ താമസിക്കാനൊരു വീട്

  ആര്‍.ഈ.സി.യില്‍  ചേര്‍ന്ന 1969  മുതല്‍ ഇടക്ക് എം.ടെക്കിനും പി.എച്.ഡി ക്കും അവധിക്കു പോയപ്പോഴും ഏതാനും മാസം ക്വാര്‍ട്ടര്‍  കിട്ടാതെ നിവൃത്തിയില്ലാത്ത അവസരത്തിലും മാത്രമേ ഞങ്ങള്‍ ക്യാമ്പസിനു പുറത്തു താമസിച്ചിട്ടുള്ളൂ. ഒരു വീട് സ്വന്തമായി ഉണ്ടാവുകയെന്നുള്ളത് ഏതൊരു കുടുംബത്തിന്റെയും ചിരകാല ആഗ്രഹം ആണല്ലോ . പോരാഞ്ഞു സ്വന്തം നാട്ടില്‍ എനിക്കും ഭാര്യയ്ക്കും ഉള്ള ഞങ്ങളുടെ കുടുംബവീടുകള്‍ എന്റെ സഹോദരിക്കും ഭാര്യയുടെ അനുജത്തിക്കും കൊടുത്തപ്പോള്‍ പെന്ഷന്‍ പറ്റുന്നതു കാത്തിരിക്കാതെ  ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹം ഉണ്ടായി. 1988 ലാണെന്ന് തോന്നുന്നു നഗരത്തില്‍ ഞാനും കുവെയിറ്റില്‍ ജോലിയില്‍  ആയിരുന്ന എന്റെ അനുജനും മാവൂര്‍ റോഡില്‍ നിന്ന് കഷ്ടിച്ചു ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നഗരമദ്ധ്യത്തില്‍ തന്നെ അല്പം സ്ഥലം വാങ്ങി ഇട്ടിരുന്നു. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു വടക്ക് മിനി ബൈപാസ് റോഡിനു പടിഞ്ഞാറു പുതിയതായി വന്ന ഒരു കോളനിയില്‍ ആയിരുന്നു ഈ സ്ഥലം. രണ്ടു ഉയര്‍ന്ന സ്ഥലങ്ങളുടെ ചെരിവില്‍ ചെളി നിറഞ്ഞ ഒരു സ്ഥലം (പേര് തന്നെ ചള്ളി വയല്‍ എന്ന് ) അന്ന് സര്‍ക്കാര്‍  ഉദ്യോഗസ്ഥനായിരുന...

72.ആദ്യത്തെ വാഹനവും ലൈസന്‍സു, ശ്രീമതിയുടെ വീഴ്ചയും

  ആര്‍.ഈ.സി.യില്‍ ആദ്യകാലത്ത് ക്യാമ്പസില്‍ അപൂര്‍വ്വം  ആള്‍ക്കാര്‍ക്ക്  മാത്രമേ സ്വന്തമായ വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്രമേണ ക്യാമ്പസില്‍ പലരും സ്കൂട്ടര്‍ വാങ്ങി തുടങ്ങി.   കുട്ടനാട്ടിലെ വെള്ളക്കുഴിയില്‍ നിന്നുവന്ന എനിക്ക് വള്ളം തുഴയാന്‍ അറിയാം , നീന്തലും. ഇത് രണ്ടും അറിയാതെ കുട്ടനാട്ടില്‍ ജീവിക്കാന്‍ അന്ന് വിഷമമായിരുന്നു. ഇന്ന് തലങ്ങും വിലങ്ങും റോഡുകള്‍ ആയപ്പോള്‍ വള്ളവും ബോട്ടുമില്ലാതെ ആള്‍ക്കാര്‍ക്ക് ജീവിക്കാം. കൊല്ലത്ത് വച്ച് കൂട്ടുകാര്‍ രാത്രി സൈക്കിള്‍ വാടകയ്ക്കെടുത്ത് എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അതു പരാജയപ്പെട്ടു. എന്റെ ഒരു സുഹൃത്ത് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജില്‍ വാചകമടിക്കാന്‍ സൈക്കിളില്‍ വരുമ്പോള്‍ ഞാന്‍ അയാളുടെ സൈക്കിളിന്റെ കാരിയറില്‍ ഇരുന്നു ചെറിയ ഒരു വോളിബാള്‍ കളിക്കുന്ന മൈതാനത്ത് കുറേശ്ശെ കുറേശ്ശെ തനിയേ സൈക്കിള്‍ ചവിട്ടി ബാലന്സുണ്ടാക്കി പിന്നീട് രാത്രി സൈക്കിള്‍ വാടകയ്കെടുത്ത് രണ്ടാം കുറ്റിയിലെ തിയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയി സൈക്കിള്‍ സവാരി ഉറപ്പാക്കി , ഒന്നു രണ്ടു പ്രാവശ്യം ആള്‍ക്കാരെ   ഇടിച്ചിട്...

71.എണ്പതുകളിലെ ആര്‍.ഈ.സി.പ്രവേശനവും ഞങ്ങളുടെ മകളുടെ വിദ്യാഭ്യാസവും

  റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനം ആദ്യം മുതലേ പകുതി സംസ്ഥാനത്തിനകത്തുനിന്നും പകുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്വാട്ട സമ്പ്രദായത്തിലും ആയിരുന്നല്ലോ. കേരളത്തില്‍ ആദ്യം മുതലേ കുട്ടികള്‍ക്ക് പ്രിഡിഗ്രി പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ കിട്ടിയ മാര്‍ക്കനുസരിച്ചാ യിരുന്നു പ്രവേശനം എന്നാല്‍ എണ്പതുകളില്‍ ചിലരൊക്കെ മാര്‍ക്കുലിസ്റ്റ് തിരുത്തി 0+0+0 = 448 എന്ന ഫോര്‍മുല ഉപയോഗിച്ച് അവിഹിതമായി പ്രവേശനം വാങ്ങി എന്ന കാര്യം പുറത്തു വന്നപ്പോള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനം ഒരു പ്രവേശന പരീക്ഷയിലെ റാങ്കനുസരിച്ചായി. എന്നാല്‍ ആര്‍.ഈ.സി.യില്‍ കുറച്ചു നാള്‍ കൂടി മാര്‍ക്കനുസരിച്ചു തന്നെ ആയിരുന്നു പ്രവേശനം. കേരളത്തില അന്ന് നിലവിലുണ്ടായിരുന്ന മൂന്നു യൂണിവേര്‍സിറ്റികളിലും പ്രി ഡിഗ്രിക്ക് കൊടുത്തിരുന്ന പരമാവധി മാര്‍ക്കില്‍  ഗണ്യമായ വ്യത്യാസം ഉണ്ടായിരു ന്നത് കൊണ്ടു ഇങ്ങനെ വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും പുതിയ യൂണിവേര്‍സിറ്റിയില്‍ നിന്ന് പ്രിഡിഗ്രി പാസായി വന്നവര്‍ക്ക് ആര്‍.ഈ.സി യില്‍ വളരെ കൂടുതല്‍ പേര്‍ക്ക്  പ്രവേശനം കിട്ടി. മാര്‍ക്കനുസ...

70.ഇന്‍റേണല്‍ മാര്‍ക്കും ഇടിമുറിയും ചില അനുഭവങ്ങള്‍

  അടുത്ത കാലത്ത് പ്രൊഫഷണല്‍ കോളേജുകളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഇന്‍റേണല്‍  മാര്‍ക്കിനെപ്പറ്റി പല അപവാദങ്ങളും കേള്‍ക്കുന്നു. കുട്ടികളെ മന:പൂര്‍വ്വം ദ്രോഹിക്കാന്‍ ചില സ്ഥാപനങ്ങളും ചില അധ്യാപകരും ശ്രമിക്കുന്നു , പ്രത്യേകിച്ചും ചില സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എന്ന് പരക്കെ പരാതിയുണ്ട്.   എന്നാല്‍ നല്ല സ്ഥാപനങ്ങളില്‍ , നല്ല രീതിയില്‍ പഠിച്ചു ബിരുദം നേടാന്‍ വേണ്ടി കോളേജില്‍ വരുന്ന കുട്ടികള്‍ക്ക്  ഇന്‍റേണല്‍  മാര്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. , ഞങ്ങള്‍ പഠിച്ചിരുന്ന 1963 – 68 ല്‍ പോലും.   ഒന്നാമതായി , എന്തുകൊണ്ടു പ്രൊഫഷണല്‍ കോളേജുകളില്‍ ഇന്റെര്ണല്‍ മാര്ക്ക് ആവശ്യമാണ്‌ എന്ന് നോക്കാം. സാധാരണ യൂണിവേര്‍സിറ്റി പരീക്ഷകള്‍ വര്‍ഷാവസാനം അല്ലെങ്കില്‍ സെമസ്റ്റര്‍ അവസാനമാണ് നടത്തുക. സാങ്കേതിക സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മികവു ഈ അവസാന പരീക്ഷ കൊണ്ടു മാത്രം നിര്‍ണയിക്കാന്‍ കഴിയുകയില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എഞ്ചിനീയറിങ്ങിലും മെഡിസിനിലും മറ്റും പ്രായോഗിക പരിചയത്തിന്റെ പ്രാധാന്യം പ്രത്യേകം പറയെണ്ടതില്ലലോ. പ്രൊഫഷണല്‍ കോളേജിലെ പഠനത്ത...

69.ആര്‍.ഈ.സി.യിലേക്ക് സ്വാഗതം - തുറന്ന വീട്

  എഴുപതുകളില്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ആര്‍.ഈ.സി.യില്‍  ഒരു പ്രദര്‍ശനം നടത്തിയിരുന്നു , ഇതിനെ തുറന്ന വീട് ( Open house ) എന്നും പറഞ്ഞിരുന്നു. സംഭവം ഇതാണ് . ഒരാഴ്ചയോളം ആര്‍.ഈ.സി യിലെ പരീക്ഷണശാലകള്‍ ഉള്‍പ്പെടെ എല്ലാം പൊതുജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി തുറന്നു കൊടുക്കുന്ന അവസരം ആയിരുന്നു   ഇത്. നാട്ടുകാരും സ്കൂള്‍കുട്ടികളും എല്ലാം ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ ബസ്സ് പിടിച്ചു പ്രദര്‍ശനം കാണാന്‍ എത്തുമായിരുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരുന്നു പ്രദര്‍ശനം. മിക്കവാറും ഒരാഴ്ച , തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പ്രദര്‍ശനം. തിരക്ക് മൂലം ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നില്ക്കുന്ന കുട്ടികളും അദ്ധ്യാപകരും വല്ലാതെ ബുദ്ധിമുട്ടിയ അവസരവും ഉണ്ടായിരുന്നു. വെറുതെ പരീക്ഷണശാലകള്‍ തുറന്നു വക്കുക മാത്രമല്ല , ഓരോ വകുപ്പും അവരവരുടെ പരീക്ഷണശാലയില്‍ എഞ്ചിനീയറിങ്ങിന്റെ പ്രാഥമിക തത്വങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയുന്ന രീതിയില്‍ ചില പ്രോജക്ടുകള്‍ കുട്ടികള്‍ തന്നെ ഉണ്ടാക്കുമായിരുന്നു. പ്രോജെക്റ്റിനു വേണ്ടി കുറെ പണം ചിലവാകും എന്നാലും കുട്ടികളും അധ്യാപകരു...