52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍
പൊതുവേ ഞങ്ങളുടെ നാലുപേരുടെയും ആരോഗ്യനില ഡല്‍ഹിയില്‍ വച്ച് മൂന്നു വര്‍ഷവും മോശമല്ലായിരുന്നു , അല്ല താരതമ്യേന മെച്ചമായിരുന്നു. ആദ്യത്തെ തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ടോണ്സില്‍സ് വീങ്ങി പനി വന്നു കൊണ്ടിരുന്നത് ഹോമിയോ ചികിത്സയില്‍ മാറി. പിന്നത്തെ രണ്ടു തണുപ്പുകാലത്തു വലിയ വിഷമം ഒന്നും ഉണ്ടായില്ല. പൊതുവേ തണുപ്പു കാലാവസ്ഥ പിടിക്കാത്ത എനിക്കും വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കുഞ്ഞുങ്ങളെ രണ്ടുപേരെയും ഒരു വര്‍ഷം കഴിഞ്ഞു മുനീര്‍ക്കയിലെ ചെറിയ സ്കൂളില്‍ നിന്ന് സഫ്ദര്‍ ജന്ഗ് എങ്ക്ലേവിലെ സെന്‍റ് മേരീസ് സ്ക്കൂളില്‍ ചേര്‍ത്തു. ഐ ഐ ടി യില്‍ നിന്ന് അല്പം കൂടി ദൂരം ഉണ്ടായിരുന്നുവെങ്കിലും കോട്ടയത്തുകാരി ഒരു വനിത നടത്തുന്ന സ്കൂളായിരുന്നു അത്. ഐഐടിക്കടുത്തു തന്നെയുള്ള മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലും ശ്രമിച്ചു നോക്കി എങ്കിലും കിട്ടിയില്ല. കേന്ദ്രീയ വിദ്യാലയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് പ്രവേശനം പുതുതായി കിട്ടുകയില്ല എന്നറിഞ്ഞു. നേരത്തെ കെവിയില്‍ പഠിച്ചു മറ്റു സ്ഥലത്ത് നിന്ന് മാറ്റം വന്നവര്ക്കു മാത്രമേ പ്രവേശനം കിട്ടൂമായിരുന്നുള്ളൂ. മേഹ്രോ...