Posts

Showing posts from December, 2022

46. ഒരു സഹോദര തുല്യന്‍ , സ്നേഹിക്കാന്‍ മാത്രം അറിയാവുന്നയാള്‍

  എന്റെ വളരെ അടുത്ത സുഹൃത്തിന്റെ ഭാര്യാ സഹോദരന്‍ , എന്റെ ധര്‍മ്മപത്നിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന ആള്‍ , പെട്ടെന്നൊരു ദിവസം ഡല്‍ഹിക്കു തിരിക്കുന്നു. സൌദിയില്‍ പോകാന്‍ അയലത്തെ സുഹൃത്തിന്റെ വിസ അടിപ്പിക്കാനാണ് വരവ്. ഗംഭീരമായി വിമാനത്തില്‍ തന്നെ . പക്ഷെ പുറപ്പെടുന്നതിനു ഏതാനും മണിക്കൂര്‍ മുമ്പാണ് ചേച്ചിക്ക് എന്താണ് കൊണ്ടു പോകേണ്ടത് എന്ന് ആലോചിച്ചത്. നേരെ വിട്ടു , ചാലക്കമ്പോളത്തിലേക്ക്. അര ചാക്ക് ഒന്നാം തരം കുത്തരി , ഒരു കുല കപ്പപഴം , ( ചെങ്കദളി) , കുറച്ചു ഉണക്ക മീന്‍ (കരുവാട് എന്ന് തിരുവനന്തപുരം ഭാഷ) ഇവയെല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി കൂടെ കയറ്റി. ഇന്നത്തെപ്പോലെ സുരക്ഷാ പരിശോധന കര്‍ശനമല്ല. എന്നാലും ബോംബയില്‍ മാറി കേറ്റിയതിനിടെ ആരോ CISF ലെ ഒരു വിരുതന്‍ കയ്യിലിരുന്ന ഉപകരണം കൊണ്ട് ചാക്കില്‍ ഒരു കുത്തു കൊടുത്തു. അരി കുറെ പുറത്തു ചാടി. ആള്‍ക്കാര്‍   ശ്രദ്ധിച്ചു. ഇതെന്താ ? ചോദ്യമായി. ആശാന്‍ അറിയാവുന്ന ഭാഷയില്‍ പറഞ്ഞു "അരിശ്   അരിശ്". ഏതായാലും മത്സ്യം ആരും കണ്ടില്ല. ഒരു വിധം ചാക്ക് വീട്ടില്‍ എത്തിച്ചു. പഴം വീട്ടില്‍ എത്തിയപ്പോള്‍ പായസം ആയി , ഭഗവന്‍ ദാസിന്റെ പശുവിനു ഭക്ഷണ...

45. ഐഐടിയിലെ ജീവിതം , ഡല്‍ഹിയിലെ തണുപ്പും ചൂടും

Image
  ഭൂമദ്ധ്യരേഖയ്ക്ക് അധികം ദൂരത്തല്ലാതെ ജീവിക്കുന്ന കേരളീയര്‍ക്ക്  അധികം തണുപ്പും ചൂടും സഹിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ 18 ഡിഗ്രി  തണുപ്പില്‍ കൂടുതലും 30 - 32 ഡിഗ്രി കൂടുതലും ചൂടും അനുഭവിക്കാത്ത ഞങ്ങള്‍ നാലുപേരും ആദ്യമായായിരുന്നു ന്യുഡല്‍ഹി യിലെ കൂടിയ തണുപ്പും കൂടിയ ചൂടും അനുഭവിക്കുന്നത്. ഡല്‍ഹിയില്‍ വന്നത് ജൂലായ്‌ മാസത്തിലായതു  കൊണ്ടു ആദ്യം വലിയ പ്രയാസങ്ങള്‍ ഇല്ലായിരുന്നു. ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ഏതാണ്ട് നമ്മുടെ കാലാവസ്ഥ തന്നെയാണല്ലോ ഡല്‍ഹി യിലും. എന്നാല്‍ ഡിസംബര്‍ മാസം അടുത്തതോടുകൂടി തണുപ്പ് കൂടിക്കൂടി വന്നു. ആദ്യമായാണ്‌ ഇത്തരം തണുപ്പില്‍ ജീവിക്കുന്നത്. നമ്മുടെ നാട്ടില്‍ പരമാവധി ഡിസംബറിലെ പുതച്ചു മൂടി ഉറങ്ങാന്‍ സുഖമുള്ള ചെറിയ തണുപ്പു മാത്രമല്ലേ ഉള്ളൂ. ഞങ്ങള്‍ താമസിച്ചിരുന്ന മുറി താഴത്തെ നിലയില്‍ ആയിരുന്നതുകൊണ്ടു കാറ്റുകുറവായിരുന്നു. പക്ഷെ ശ്രീമതിക്ക് മുറിയില്‍ നിന്ന് അടുക്കളയിലേക്ക് തണുപ്പത്തു തന്നെ നടന്നു പോകണം. അടുക്കള നമ്മുടെയൊക്കെ ഒരു കക്കൂസിന്റെ മാത്രം വലിപ്പമുള്ള ചെറിയ ഒരു മുറി , കഷ്ടിച്ചു ഗ്യാസ് അടുപ്പും മറ്റും വെക്കാനുള്ള സൌകര്യമേ ഉണ്ട...

44. ഭഗവന്‍ ദാസ് എന്ന വീട്ടുടമയും പാഗല്‍ കാ ഭാഷയും

  ന്യു ഡല്‍ഹിയില്‍ ആദ്യത്തെ ഒന്നര വര്‍ഷത്തോളം താമസിച്ച ജിയാസരായി എന്ന ഗ്രാമത്തിലെ വീട്ടുടമയുടെ പേര്‍ ഭഗവാന്‍ ദാസ് എന്നായിരുന്നു. തനി ഹിന്ദിക്കാരന്‍. അന്നും ഇന്നും നമ്മള്‍ ദക്ഷിണേന്ത്യക്കാരെ വടക്കെ ഇന്ത്യക്കാര്‍ എങ്ങനെ കണക്കാക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു അയാളുടെ   സ്വഭാവം. പൊതുവേ വടക്കെ ഇന്ത്യയിലെ വീട്ടുടമകള്‍ക്ക് ദക്ഷിണേന്ത്യയില്‍ നിന്നും വരുന്ന വാടകക്കാരെ സ്വീകാര്യമാണ്. വിന്ധ്യ പര്‍വതത്തിനു തെക്കു നിന്ന് വരുന്ന എല്ലാവരും ‘ മദ്രാസി ’ എന്ന ഓമനപ്പേരില്‍ ആണല്ലോ അറിയപ്പെടുന്നത്. ആള്‍ക്കാര്‍ ആന്ധ്ര , തമിഴ്നാടു , കര്‍ണാടക , കേരളം ഇവയേതില്‍ നിന്നായാലും മദ്രാസിതന്നെ. ഇവരെ വാടകക്കാരായി അഭിമതരാക്കുന്നതിനു കാരണങ്ങള്‍ പലതാണ് , ഒന്ന് നമ്മുടെ ആള്‍ക്കാര്‍ വാടക കൃത്യമായി മാസാമാസം കൊടുക്കും , രണ്ടു പൊതുവേ വീടുകള്‍ വൃത്തിയായി സൂക്ഷിക്കും , മൂന്നു മറ്റുള്ളവരുമായി വഴക്കിനു പോകുകയുമില്ല , വീട് ഒഴിഞ്ഞു കൊടുക്കാന്‍ പറഞ്ഞാല്‍ വലിയ എതൃപ്പു കൂടാതെ വീടൊഴിഞ്ഞു കൊടുക്കും ഇതൊക്കെ തന്നെ. പത്രത്തിലെ പരസ്യത്തില്‍ തന്നെ കാണാം ‘ തെക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ’ എന്ന്. നമ്മുടെ...

43.ന്യൂ ഡല്‍ഹിയിലെ ആദ്യ ദിനങ്ങളും ഒരു വേദനാജനകമായ അനുഭവവും

  പൊതുവേ നമ്മള്‍ മലയാളികള്‍ കേരളത്തില്‍ അടുത്തടുത്ത് താമസിക്കുമ്പോള്‍ അടുപ്പം കാണിക്കുന്നതത്ര സാധാരണ മല്ലെങ്കിലും കേരളത്തിന്‌ പുറത്ത് പോകുമ്പോള്‍ പരസ്പരം സഹായിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട് . തന്നാലാവുന്ന എല്ലാ സഹായങ്ങളെല്ലാം പുതിയതായി വരുന്ന ഒരു നാട്ടുകാരനു ചെയ്തു കൊടുക്കുന്നു. എന്റെയും കുടുംബ ത്തിന്റെയും മൂന്നു വര്‍ഷത്തെ ഡല്‍ഹി ഐ.ഐ.ടി.യിലെ ജീവിതം വിഷമം കുറഞ്ഞതാക്കാന്‍ സഹായം ചെയ്ത സുഹൃത്തുക്കളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ആളായി രുന്നു ആറീസി ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഡല്‍ഹിയില്‍ എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ഗവേഷണം ചെയ്യാനെത്തിയ കോലപ്പന്‍പിള്ള സാര്‍. അദ്ദേഹവും കുടുംബവും ഞങ്ങള്‍ക്കുചെയ്ത സഹായങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. എന്നാലും ചിലത് ഇവിടെ കുറിക്കുന്നു. ഡല്‍ഹിയില്‍ പ്രവേശനം കിട്ടിയ അന്ന് മുതല്‍ കോലപ്പന്‍ സാര്‍ ഞങ്ങള്‍ക്കു   വേണ്ടി പല കാര്യങ്ങളും ചെയ്തു തന്നു. ഞങ്ങള്‍ ഡല്‍ഹിയിലെത്തുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഐഐടി ഡല്‍ഹിക്കു തൊട്ടടുത്ത്‌ ഒരു വീട് കണ്ടെത്തി. അഡ്മിനി സ്ട്രെറ്റീവ് ബ്ലോക്കിന്റെ സമീപത്തുള്ള ഒരു ഗ്രാമമായിരുന...

42.ആര്‍.ഈ.സി.യിലെ പ്രശ്നങ്ങളും ഗവേഷണത്തിനുള്ള ശ്രമങ്ങളും

  1975   മുതല്‍    78   വരെയുള്ള കാലഘട്ടം    ആര്‍.ഈ.സി . യെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളുടെകാലമായിരുന്നു. ജീവനക്കാരെ സംബന്ധിച്ച് സേവനവേതന വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന അപാകതകളും   അദ്ധ്യാപകര്‍ക്ക്    ഉദ്യോഗക്കയറ്റത്തിനുള്ള    സാദ്ധ്യതകളില്ലായ്മ്മയും   ആയിരുന്നു    പ്രശ്നങ്ങള്‍.   കുട്ടികളെ   സംബന്ധിച്ചാകുമ്പൊള്‍    റാഗിംഗും അനുബന്ധമായ   പ്രശ്നങ്ങളും അക്കാലത്ത് അസ്വാസ്ഥ്യങ്ങള്‍    ഉണ്ടാക്കിയിരുന്നു. അദ്ധ്യാപകരില്‍    പ്രത്യേകിച്ചും   എഞ്ചിനീയറിങ്ങ് അല്ലാത്ത വകുപ്പുകളിലെ   അദ്ധ്യാപകര്‍ അഞ്ചും   പത്തും ,    വര്‍ഷം    മറ്റു കോളേജുകളില്‍     ജോലി   ചെയ്ത   പരിചയവുമായി   ആദ്യം   കിട്ടുന്ന     കുറച്ചു   മെച്ചപ്പെട്ട   പ്രതിഫലം   നോക്കി   ആര്‍.ഈ.സി.റ്റില്‍ വന്നതായിരുന്നു. എന്നാല്‍    വര്‍ഷങ്ങള്‍    മുന്നോട്ട്   പോയപ്പൊള്‍ ആദ്യം പ്രവേശിച്ച    തസ്ത...

41. എഴുപതുകളിലെ ആര്‍.ഈ.സി.യിലെ പ്രവേശനത്തിന്‍റെ ചില പ്രത്യേകതകളും ഒരു ബന്ധുവിന്‍റെ പ്രവേശനവും

  ആര്‍.ഈ.സി.യിലെ   പ്രവേശനം    തുടക്കം മുതല്‍ പകുതി കേരളത്തില്‍   നിന്നുള്ള   കുട്ടികള്‍ക്കും ബാക്കി   പകുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും   ആയിരുന്നു. അന്ന് ഇന്നത്തെപ്പോലെ   അഖിലേന്ത്യാ പ്രവേശന പരീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഓരോ സംസ്ഥാനത്തിനും     ജനസംഖ്യാനുപതികമായി നിശ്ചിത ക്വോട്ടാ നിശ്ചയിച്ചു വെച്ചിരിക്കുന്നു. ഈ   ക്വോട്ടായിലേക്കുള്ള   പ്രവേശനം അതാത്   സംസ്ഥാനത്തില്‍   തന്നെ നടത്തി    കോഴിക്കോട്   ആര്‍.ഈ.സി.യിലേക്ക് അയക്കുകയായിരുന്നു   പതിവു. എന്നാല്‍ ഈ രീതിയില്‍   ചില   പ്രശ്നങ്ങള്‍    ഉണ്ടായിരുന്നു.    ഒന്നാമത് ചില   സംസ്ഥാനങ്ങളില്‍നിന്ന്   ഇങ്ലീഷ്    മാധ്യമം   ആയി    പഠിക്കാത്തവരെയും പ്രവേശനത്തിനു   തിരഞ്ഞെടുത്തു വന്നു. ഓരോ    സംസ്ഥാനത്തില്‍ നിന്നു   വരുന്ന    കുട്ടികള്‍ക്ക്   വ്യവസ്ഥകള്‍ ഒരു പോലെ ആയിരുന്നില്ല. ചില   സംസ്ഥാനങ്ങളില്‍   നിന്നു    വന്നവര്‍   ഇങ്ലീഷ...

40. പൂച്ചയുടെ അവധിക്കാലം

Image
വെളിയില്‍ പാലു വാങ്ങാന്‍  പോയ എന്റെ സഹോദരീ  ഭര്‍ത്താവ്  തിരികെ വന്നതു പാലിനു പകരം രണ്ടു പൂച്ചക്കുട്ടികളുമായി. അയാള്‍ മില്കുബൂത്തില് നില്കുമ്പോഴാണു ഒരു കരച്ചില്‍ “ ങ്യാവൂ ” . ബസ്സിനടിയില്‍ പെട്ട ഒരു പൂച്ചക്കുട്ടിയുടെ ദീനരോദനം. നോക്കിയപ്പോള്‍ ഒരു ചാക്കില് നിന്ന് പുറത്തേക്കു ചാടിയ പൂച്ചക്കുട്ടിയാണു ബസ്സിനടിയില്‍  പെട്ടരഞ്ഞതു. ചാക്കില് മറ്റു രണ്ടു പേര് കൂടിയുണ്ടായിരുന്നു. ദൈന്യം തോന്നി അയാള് ബാക്കിയുള്ള രണ്ടു പൂച്ചക്കുട്ടികളെയും സഞ്ചിയിലാക്കി വീട്ടിലെത്തി. അയാളുടെ മകള്‍ക്ക്  ജീവനുള്ള കളിപ്പാട്ടം കിട്ടിയ ആഹ്ലാദമായിരുന്നു. അവള്‍ക്ക്  കുടിക്കാന്‍ കൊടുത്ത  പാലും ബിസ്കറ്റും ആ പൂച്ചക്കുട്ടികള്‍ക്ക് അവള്‍ സന്തോഷമായി കൊടുത്തു. അവര്‍ക്ക്  പേരും കൊടുത്തു , രാമനും കൃഷ്ണനും. പക്ഷെ പ്രശ്നം ഇവിടെ തീരുന്നില്ല. അടുത്ത ദിവസം അവര്‍ക്ക്  നാട്ടിലേക്ക് പോകണം. മകളുടെ നിര്‍ബന്ധത്തിനു  വഴങ്ങി പൂച്ചയെയും കൊണ്ടു കാറില് യാത്രയായി. വഴിയില് പൂച്ചകള്‍ക്ക് ആഹാരം വാങ്ങാന് അവറ് മറന്നില്ല. ഇതിനിടക്കു അനുജത്തിക്ക്  ഒരു ആഗ്രഹം. പോകുന്ന വഴി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊ...

39 .ഉടുക്കാത്ത മുണ്ടും വേഷ്ടിയും

  [ ആമുഖം :   ഞങ്ങളുടെ കുട്ടനാട്ടിലെ   കൊച്ചു   ഗ്രാമമായ   മങ്കൊമ്പ്   തെക്കെക്കരയില്‍   പൊതുവെ   ഇസ്ലാം    മതവിശ്വാസികള്‍    തീരെ   ഇല്ലായിരുന്നു   1950 – 60 കളില്‍. എന്നാല്‍   അന്ന്   അവിടെ   അല്‍പ്പം   വിപ്ലവം   സൃഷ്ടിച്ചു    കൊണ്ട്    ഒരു   മുസ്ലിം    മത   വിശ്വാസി ഒരു   ഹിന്ദു സ്ത്രീയെ   വിവാഹം   കഴിച്ചു , അവര്‍ക്ക്   ചില   എതൃപ്പുകള്‍    ഒക്കെ   ആദ്യം ഉണ്ടായി   എങ്കിലും   അവര്‍    ഞങ്ങളുടെ   ആലപ്പുഴ   ചങ്ങനാശ്ശേരി റോഡിന്‍റെ   വശത്ത്   ഒരു കുടില്‍   കെട്ടി   താമസവും   തുടങ്ങി . ഇപ്പോഴും   എന്‍റെ   അറിവില്‍   ആ കുടൂംബവുമായി   ബന്ധപ്പെട്ടവര്‍   മാത്രമേ   ഞങ്ങളുടെ   നാട്ടില്‍ ഇത്തരക്കാരായി   ഉള്ളു ,   എന്നത് സത്യം. എന്നാല്‍    നീണ്ട അമ്പതു   വര്‍ഷം     ഇസ്ലാം   മതവിശ്വസികള്‍ ധാരാളം ...

38.ഞങ്ങളുടെ കുടുംബ ഡോക്ടർ മൂർത്തി സ്വാമി

ഞങ്ങളുടെ  നാട്ടിലെ  വളരെ ഏറെ വര്‍ഷ ങ്ങള്‍ എല്ലാവര്ക്കും  തുണയായിരുന്ന  ഒരു ഡോക്ടര്‍ ആയിരുന്നു   കൃഷ്ണ മൂര്‍ത്തി അയ്യര്‍എന്ന ഞങ്ങളുടെയെല്ലാം  മൂര്‍ത്തിസ്വാമി. പൊതുവെ  സ്വാമിമാരെ ല്ലാവരും  മങ്കൊമ്പില്‍  വടക്കെക്കര യിലാണ്  താമസം , മങ്കൊമ്പ്  ക്ഷേത്ര ത്തിനു  ചുറ്റും ആണ് അവരുടെ  താമ സം, വടക്കെ മഠം , കിഴക്കേ മഠം, പടി ഞ്ഞാറെ മഠം, കൊച്ചുമഠം , വലിയ മഠം എന്നിങ്ങനെ പേരുള്ള മഠങ്ങള്‍. ഒരേ  ഒരു കുളങ്ങരയില്ലവും (മങ്കൊമ്പ് ക്ഷേത്ര ത്തിലെ  പൂജാരിമാരുടെ). എന്നാല്‍  മൂര്‍ത്തിസ്വാമിയുടെ  കുടുംബം തെക്കേ ക്കരയില്‍ ആയിരുന്നു  താമസം. ഞങ്ങ ളുടെ നാട്ടുകാരുടെ  കണ്‍കണ്ട  ദൈവം ആയി അദ്ദേഹം അടുത്ത കാലം വരെ  ആള്‍ക്കാരെ  ചികിത്സിച്ചിരുന്നു. സ്വാമി വാര്ദ്ധക്യ കാല സഹജമായ അസുഖം മൂലം 2021 ൽ ദിവംഗതനായി മൂര്ത്തിസ്വാമി  ഡോക്ടര്‍  പരീക്ഷ  പാസായിട്ടുണ്ടോ എന്ന് ഞങ്ങള്‍ ആരും ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍  ഡോക്ടര്‍ ആയിരുന്നു, മകനെ  എവിടെ യോ  മെഡിക്കല്‍ കോളേജില്‍  പ്രവേ ശ...