40. പൂച്ചയുടെ അവധിക്കാലം

വെളിയില്‍ പാലു വാങ്ങാന്‍  പോയ എന്റെ സഹോദരീ  ഭര്‍ത്താവ്  തിരികെ വന്നതു പാലിനു പകരം രണ്ടു പൂച്ചക്കുട്ടികളുമായി. അയാള്‍ മില്കുബൂത്തില് നില്കുമ്പോഴാണു ഒരു കരച്ചില്‍ ങ്യാവൂ. ബസ്സിനടിയില്‍ പെട്ട ഒരു പൂച്ചക്കുട്ടിയുടെ ദീനരോദനം. നോക്കിയപ്പോള്‍ ഒരു ചാക്കില് നിന്ന് പുറത്തേക്കു ചാടിയ പൂച്ചക്കുട്ടിയാണു ബസ്സിനടിയില്‍  പെട്ടരഞ്ഞതു. ചാക്കില് മറ്റു രണ്ടു പേര് കൂടിയുണ്ടായിരുന്നു. ദൈന്യം തോന്നി അയാള് ബാക്കിയുള്ള രണ്ടു പൂച്ചക്കുട്ടികളെയും സഞ്ചിയിലാക്കി വീട്ടിലെത്തി. അയാളുടെ മകള്‍ക്ക്  ജീവനുള്ള കളിപ്പാട്ടം കിട്ടിയ ആഹ്ലാദമായിരുന്നു. അവള്‍ക്ക്  കുടിക്കാന്‍ കൊടുത്ത  പാലും ബിസ്കറ്റും ആ പൂച്ചക്കുട്ടികള്‍ക്ക് അവള്‍ സന്തോഷമായി കൊടുത്തു. അവര്‍ക്ക്  പേരും കൊടുത്തു, രാമനും കൃഷ്ണനും.


പക്ഷെ പ്രശ്നം ഇവിടെ തീരുന്നില്ല. അടുത്ത ദിവസം അവര്‍ക്ക്  നാട്ടിലേക്ക് പോകണം. മകളുടെ നിര്‍ബന്ധത്തിനു  വഴങ്ങി പൂച്ചയെയും കൊണ്ടു കാറില് യാത്രയായി. വഴിയില് പൂച്ചകള്‍ക്ക് ആഹാരം വാങ്ങാന് അവറ് മറന്നില്ല. ഇതിനിടക്കു അനുജത്തിക്ക്  ഒരു ആഗ്രഹം. പോകുന്ന വഴി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴണം. പുലറ്ചെ പുറപ്പെട്ടതു കൊണ്ടു സധാരണഗതിയില്‍  ഒരു പ്രശ്നമില്ല. പക്ഷെ കയ്യിലുള്ള പൂച്ചകളെ എന്തു ചെയ്യും? അവധി ദിവസമായതു കൊണ്ടു നല്ല തിരക്കുണ്ടായിരുന്നു. ചുരുക്കത്തില് പൂച്ചക്കു വേണ്ടി ഒരു മുറിയെടുത്തു. പാലും മറ്റും കൊടുത്തു പൂച്ചകളെ അവിടെ മുറിയില്‍ പൂട്ടി  ഇട്ടു. മൂന്നു പേരും കൂടി ക്ഷേത്രദര്‍ശനം കഴിഞു വന്നപ്പോള്‍  പൂച്ചകള് കുശാലായി ഭക്ഷണം കഴിചു സുഖ നിദ്രയിലായിരുന്നു.  മെല്ലെ ഉണര്‍ത്തി ചാക്കിലാകി വീണ്ടും യാത്ര തുടര്‍ന്നു വീട്ടിലേക്കു.




വീട്ടിലെത്തിയപ്പോള്‍  പ്രശ്നം വീണ്ടും. അവിടെ ഒരു വലിയ കണ്ടന്‍  പൂച്ചയുണ്ട്. ഭയങ്കര സാധനം. തന്റെ സാമ്രാജ്യത്തിലെ മുടി ചൂടാമന്നന്. അവിടേക്കാണു നമ്മുടെ രാമന്റെയും കൃഷ്ണന്റെയും വരവു. പല്ലും നഖവും വച്ചു രാജാവു എതിര്‍ത്തു. പാവം പൂച്ചക്കുഞ്ഞുങ്ങള്‍  പേടിച്ചരണ്ടു ഒരു മൂലയിലൊതുങ്ങി. രാജാവു അമൃതേത്തു കഴിഞ്ഞു പോയതിനു ശേഷമെ പാവം കുഞ്ഞുങ്ങള്‍ പുറത്തേക്കു വരൂ ഭക്ഷണത്തിനു വേണ്ടി, രണ്ടാഴ്ച അവിടെ കഴിഞ്ഞു. തിരിച്ചുപോരുമ്പോഴും അവയെ കൊണ്ടു പോരേണ്ടിവന്നു. അങ്ങനെ പൂച്ചക്കുഞ്ഞുങ്ങളും  അവധിക്കാലം ഞങ്ങളുടെ നാട്ടില് ചിലവഴിച്ചു

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും