12.മാലതിയുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്

 1.അച്ഛന്റെ ആദ്യത്തെ ആകാശയാത്ര

അച്ഛന് യാത്ര വളരെ ഇഷ്ടമുള്ളയാളാണ്. ഇത്തവണ ഒരു വിമാന യാത്രക്കാണ് ഒരുക്കം. മുതിര്ന്ന പൌരന്മാര് ക്കുള്ള പ്രത്യേക കിഴിവും എല്ലാം ഉപയോഗിക്കാന് തയാറായി ഇരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ ആശാനു ബോംബയില് ഏതാനും ദിവസത്തെ പരിശീലനം. ഞങ്ങളുടെ കുട്ടികള് ബോംബേയില് വിവാഹം കഴിഞ്ഞു താമസം തുടങ്ങിയിട്ടേ ഉള്ളൂ. അവരേയും കാണാം വിമാനയാത്രയും ഒപ്പിക്കാം. അച്ഛന് പറഞ്ഞു. ഞങ്ങള്ക്ക് മൂന്നുപേര്ക്കും ബോംബെ വിമാനത്തില് ടിക്കറ്റ് എടുത്തു. അച്ഛന് രണ്ടു ദിവസം മുമ്പേ തന്നെ വീട്ടില് എത്തി. വളരെ ഉത്സാഹത്തോടെ. രാവിലെ ഒമ്പതരക്കുള്ള വിമാനമാണ്. എല്ലാവരും വിമാനത്തില് കയറി. എയര് ഹോസ്റ്റസ് സുരക്ഷാ സൂചനകള് കാണിച്ചു തന്നു. അച്ഛന് ചോദിക്കുന്നു അവര് ഊമയാണോ എന്ന്. ആംഗ്യഭാഷ മാത്രമേ അച്ഛന് ശ്രദ്ധിച്ചുള്ളൂ. വിമാനം പറന്നു പൊങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോള് ആഹാരം വിളമ്പി. അച്ഛന് അല്പം ഭക്ഷണ പ്രിയനായതിനാല് ശ്രദ്ധ അതിലേക്കായി. പക്ഷെ ഒരു പ്രശ്നം. അടുത്തിരിക്കുന്ന ആളിന്റെ വായില് കൈമുട്ട് എത്താതെ എങ്ങനെ ഭക്ഷണം കഴിക്കാം? എതായാലും വിസ്തരിച്ചു കിട്ടിയ ഭക്ഷണം രുചിയറിഞ്ഞു കഴിച്ചു കഴിഞ്ഞപ്പോള് എയര് ഹോസ്റ്റസ് വന്നു വിമാനം ലാന്ഡു ചെയ്യാന് സമയമായി എന്ന് പറഞ്ഞു. പാത്രങ്ങള് എടുത്തുകൊണ്ടുപോയി. ചുരുക്കത്തില് അച്ഛന് ആ യാത്രയില് ആസ്വദിച്ചത് ഭക്ഷണം മാത്രം. തിരിച്ചു ട്രെയിനില് പോയാല് മതി എന്ന് ഉറച്ച തീരുമാനവും.
2..സഹായ ഹസ്തം
എന്റെ അച്ഛന് എവിടെപ്പോയാലും ഒരു കുട കൂടെ കരുതും. കുട ഒരു ആയുധം കൂടിയാണെന്നാണ് അച്ഛന് പറയുന്നതു. ഒരു ദിവസം ദൂരെയുള്ള ഒരു സ്ഥലത്തേക്ക് അച്ഛന്‌ പോകേണ്ടിവന്നു. ബസ്സില് കയറി. നല്ല തിരക്കാ യിരുന്നു. ജനകീയ വടിയില് തൂങ്ങി നിന്നുകൊണ്ടു ടിക്കറ്റിനു പൈസ പോക്കെറ്റില് നിന്നും എടുക്കാന് ശ്രമമായി. കക്ഷത്തില് നിന്ന് കുട മാറ്റാതെ പോക്കറ്റി ലെ പൈസ എടുക്കാന് പറ്റുകയില്ല. അപ്പോഴാണ് അടുത്ത് നിന്ന ആള് സഹായ ഹസ്തം നീട്ടിയത്. "നിങ്ങള് കുട എന്നെ ഏല്പിച്ചേക്കൂ. എന്നിട്ട് പൈസ കൊടുത്തു കൊള്ളൂ." പൈസ കൊടുത്തു തിരക്കില് അല്പം കഴിഞ്ഞപ്പോള് അയാളെ കണ്ടില്ല. അടുത്ത ബസ്സ് സ്റ്റോപ്പില് കുടയുമായി അയാള് കടന്നുകളഞ്ഞ വിവരം അച്ഛന് വൈകിയാണ് അറിഞ്ഞത്
3.പാതിര
സമയം രാത്രി പന്ത്രണ്ടു മണി ആയി കാണും. ഫോണ് ബെല്ലടിക്കുന്നത് കേട്ടാണ്‌ അയാള് ഉണര്ന്നത്‌. നീരസത്തോടെ അയാള് ഫോണ് എടുത്തു. മരുമകന്റെ ശബ്ദം അങ്ങേത്തലക്കല് ന്നിന്നും " അമ്മാവാ ഞങ്ങള്ക്ക് ഒരു പെണ്കുഞ്ഞു പിറന്നു".ദിവസങ്ങള് കഴിഞ്ഞു കൊച്ചുമകള്ക്ക് പേരിടുന്ന കര്മ്മമാണ്. മരുമകനോട് അയാള് ചോദിച്ചു."എന്താ മകളുടെ ചെവിയില് ഓതുന്ന പേരു?" മരുമകന് പറഞ്ഞു "ആതിര". "പാതിരാ" എന്ന പേരായിരുന്നു കൂടുതല് ചേരുന്നത്, അയാള് മനസ്സില് പറഞ്ഞു
4. പന്ത്രണ്ടാമന്
വേണ്ടിയിരുന്നത് ഒരാളെ മാത്രം. ഞങ്ങള് പന്ത്രണ്ടു പേരായിരുന്നു ഒരേ പോസ്റ്റിലേക്ക് ഉദ്യോഗാര്ത്ഥി കളായി. ഞാനൊഴിച്ചു പതിനൊന്നു പേരും മാനേജ്മെന്റിന്റെ സ്വന്തം സമുദായത്തില് നിന്നുള്ളവര്. പന്ത്രണ്ടാമനായി ഞാനും. അന്നേ വരെ നിയമനം കിട്ടിയവര് അവരുടെ സ്വന്തം സമുദായ ത്തില് നിന്നു തന്നെ ആയിരുന്നു. ഇത്തവണ ആ പതിവു തെറ്റി. ഒരേ ഒരാള് സമുദായത്തിന്നു പുറത്തു നിന്നു വന്നിരിക്കുന്നു. അത് ഞാനായിരുന്നു. അകാരണ ത്താല് എനിക്ക് തീരെ പ്രതീക്ഷ ഇല്ലായിരുന്നു. എങ്കി ലും ചോദിച്ച എല്ലാ ചോദ്യത്തിനും കൃത്യമായി ഉത്തരം പറഞ്ഞു. അവസാനത്തെ ചോദ്യം കേട്ടപ്പോള് തന്നെ ഈ ജോലി എനിക്ക് കിട്ടില്ലെന്നുറപ്പായി. " നിങ്ങള് പന്ത്രണ്ടാമനായാണല്ലൊ വന്നത്."." അതെ, പക്ഷെ ഞാന് യൂദാസല്ല". അറ്റ കൈക്ക് ഞാന് മറുപടി കൊടുത്തു. അടുത്ത ദിവസം നിയമന ഉത്തരവ് കയ്യില് കിട്ടിയപ്പോള് ഞാന് അത്ഭുതപ്പെടുക തന്നെ ചെയ്തു.
5. മൂക്കില് പൊടി
വളരെ വര്ഷങ്ങള്ക്ക് മുന്പാണ്‌. ഞങ്ങളുടേതു ഒരു കുഗ്രാമം തന്നെയായിരുന്നു. വഴിവിളക്കുകള് തീരെയില്ല. മുള്ള്‌ മുരടു മൂര്ഖന് പാമ്പില്ലെങ്കിലും ഊടുവഴികള് മാത്രം. എന്റെ അച്ഛന് സ്ഥലത്തെ ഒരു പ്രധാന പൊടിവലിക്കാരനായിരുന്നു. ഒരു ദിവസം രാത്രി എട്ടു മണി കഴിഞ്ഞു. അച്ഛന് ചോദിക്കുന്നു "വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ?" അമ്മ "ഇല്ല" എന്നുത്തരവും കൊടുത്തു. പകല് സമയത്തു പോലും പോകാന് പ്രയാസമുള്ള സ്ഥലത്തു രാത്രിയില് എങ്ങനെ പോകും? പോരാഞ്ഞ്‌ മഴയും. വഴിയൊക്കെ കുണ്ടും കുഴിയും. വെളിച്ചവുമില്ല. അതൊന്നും സാരമില്ല, എന്ന് അച്ഛന്. "അടുക്കളയിലേക്ക് ഒന്നും വേണ്ടെ?" പലവുരു ചോദിച്ചു. "വേണ്ട വേണ്ടാ" എന്നുത്തരം വീണ്ടും കൊടുത്തു. അവസാനം അച്ഛന് പറഞ്ഞു. "ഞാന് ഏതായാലും പോകുന്നുണ്ട്." അപ്പോഴാണ് അച്ഛന്റെ പൊടിക്കുപ്പി കാലി ആയതിനെപ്പറ്റി ഞങ്ങള് ഓര്ത്തതു തന്നെ.

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും