7. കൃസ്തുമസ് അവധിയും വിരുന്നിനു വേണ്ടിയുള്ള ഊരുചുറ്റലും

 

അങ്ങനെ കൃസ്തുമസ് അവധി ആയി. ഒരുമിച്ചു കഴി യാന് അവധി കിട്ടിയ സമയം. വിവാഹം കഴിഞ്ഞ് ആദ്യമായി നാട്ടില് എത്തിയതാണ്. ഞങ്ങളുടെ നാട്ടില് അന്നും കുറെയൊക്കെ ഇന്നും വിവാഹം കഴിഞ്ഞാല് ബന്ധുക്കളുടെ എല്ലാം വീട്ടില് വിരുന്നു പോകുക എന്നൊരു ചടങ്ങുണ്ട്. ആകെ ഒരാഴ്ചയാണ് അവധിയുള്ളത്. ഇന്നത്തെപ്പോലെ വാഹനസൌകര്യ വുമില്ല. ടാക്സികാറുകള് അന്നു ഞങ്ങളുടെ ബഡ്ജറ്റിനു വളരെ ഉയരത്തിലാണ്. എന്റെ അടുത്ത ബന്ധുക്കള് കൂടുതലും നാട്ടില് തന്നെ ആയിരുന്നതു കൊണ്ട് അവിടെ പോകാന് ബുദ്ധിമുട്ടുണ്ടായില്ല. എന്നാല് ശ്രീമതിയുടെ ബന്ധുക്കള് പ്രത്യേകിച്ചും അമ്മാവ ന്മാരില് രണ്ടുപേരില് ഒരാള് ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയിലും മറ്റൊരാളും കൊച്ചമ്മയും മല്ല പ്പള്ളിക്കടുത്ത് ആനിക്കാട് എന്ന സ്ഥലത്തും ആയി രുന്നു.
ആദ്യം വാഴപ്പള്ളിയിലേക്ക് തന്നെ ആയിരുന്നു യാത്ര. അവിടെ ശ്രീമതിയുടെ ഇളയ അമ്മാവനും അമ്മയുടെ കൊച്ചമ്മയും മറ്റും ആയിരുന്നു ഉണ്ടായിരുന്നത്. ഇളയ അമ്മാവന്റെ ഭാര്യയോട്, അമ്മാവിയൊട്, ഞാന് ജീവിത കാലം മുഴുവന് കടപ്പെട്ടിരിക്കുന്നു. കാരണം വിവാഹ ത്തിനു ഏതാനും ആഴ്ചകള് മുമ്പ് ശ്രീമതിയെ മത്സ്യ മാംസങ്ങള് പാചകം ചെയ്യാന് ഒരാഴ്ചത്തെ ഇന്റെന്സീവ് കോര്സ് വഴി പഠിപ്പിച്ചത് ഈ അമ്മാവി ആയിരുന്നു. ശ്രീമതിയുടെ വീട്ടില് എല്ലാവരും തന്നെ സസ്യാ ഹാരികള് ആയിരുന്നു, പ്രത്യേകിച്ചും അമ്മാവനും മറ്റു മുതിര്ന്നവരും. അതുകൊണ്ട് അവിടെ മീന് കറി ഉണ്ടാക്കാനോ ഇറച്ചിക്കറി ഉണ്ടാക്കാനൊ അവസരം ഉണ്ടായിരുന്നില്ല. പ്രതിശ്രുതവരന് മത്സ്യ മാംസങ്ങള് കഴിക്കുന്നയാള് ആണെന്നറിഞ്ഞ് എനിക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനം ആയിരുന്നു അമ്മാവി കൊടുത്തത്. അതുകൊണ്ട് ഞങ്ങള് കോഴിക്കോട് സകുടുംബം താമസം ആയപ്പോള് അയാള്ക്കു കിട്ടിയ ഈ പ്രത്യേക പരിശീലനം പ്രയോജനപ്പെട്ടു. അയാള് മത്സ്യക്കറി കഴിക്കുകയില്ലെങ്കിലും എനിക്കും കുട്ടികള്ക്കും വേണ്ടി ഒന്നാം തരം കുടമ്പുളി ഇട്ട മീന് കറി വെച്ചു തരുമായിരുന്നു. കോഴിക്കോട് നഗരത്തില് കോള നിയില് ഒരു മോപ്പഡില് വന്നു കൊണ്ടിരുന്ന മത്സ്യം കൊണ്ടു വരുന്ന മുസ്തഫായുടെ പുറകെ ഓടിയാണെങ്കിലും എനിക്കു വേണ്ടി മത്സ്യം വാങ്ങി കറി വെക്കുമായിരുന്നു. അതുപോലെ വല്ലപ്പോഴും എങ്കിലും കോഴിക്കറിയും അയാള് സ്വാദിഷ്ടമായി ഉണ്ടാക്കിത്തരുമായിരുന്നു. അപ്പോള് ആ അമ്മാവി യുടെയും അമ്മാവന്റെയും വീട്ടില് ആണ് ആദ്യം പോയത്. വാഴപ്പള്ളി ചക്കുളം ക്ഷേത്രത്തി നടുത്ത് സ്കൂളിനടുത്തായിരുന്നു അവരുടെ വീട്. അവിടെ ചെന്നു ക്യാമ്പ് ചെയ്തു. ശ്രീമതിയുടെ അമ്മയുടെ കൊച്ചമ്മയുടെ വീട്ടില് പോയി, അവിട ത്തെ അയാളുടെ ഒരു ജ്യേഷ്ടനെയും അനുജന്മാരെയും അനുജത്തിമാരെയും കാണുകയുണ്ടായി.

പില്ക്കാലത്ത് അനുജന്മാരില് ഒരാള് കോഴിക്കോട് ഫെറോക്കിനടുത്ത് സ്കൂളില് ജോലി ആയിവന്നു , ഒരനുജത്തി ആര്.ഈ.സി.യില് കുറച്ചുനാള് അദ്ധ്യാ പികയും തുടര്ന്ന് വെള്ളൂര് ന്യൂസ്പ്രിന്റ് ഫാക്ടറിയില് എഞ്ചിനീയറായി സ്തുത്യര്ഹമായ രീതിയില് ജോലി ചെയ്യുകയും ചെയ്തു. മറ്റൊരനുജന് ബി.എച്.ഈ.എല്ല്ലി ലും ലാര്സന് & ടൂബ്റൊയിലും ജോലി ചെയ്തു.

അടുത്ത വിരുന്നു പോകല് മല്ലപ്പള്ളിക്കടുത്ത് ആനി ക്കാട് ആയിരുന്നു. ഒരു വലിയമ്മാവനും ശ്രീമതിയുടെ വലിയമ്മാവനും കൊച്ചമ്മയും കുടുംബവും അവിടെ ആയിരുന്നു. അമ്മാവിയുടെ അമ്മാവനായ വലിയ മ്മാവന് തനിച്ച് താമസിക്കുകയായിരുന്നത് കൊണ്ട് അവിടെ നിന്നു മാത്രം സല്ക്കാരം ഏറ്റുവാങ്ങേണ്ടി വന്നില്ല. മറ്റുള്ളവരുടെ വീട്ടില് നിന്ന് ഭക്ഷണം കഴി ക്കാതെ നിവൃത്തി ഇല്ലായിരുന്നു.. അമ്മാവിയുടെ അനുജത്തി, കൊച്ചമ്മയുമായി മാലതി ആനിക്കാട് പുഴയില് പതിവായി കുളിക്കാന് പോയിരുന്നു. ഒരു ദിവസം അവിടെ അടുത്തുള്ള ക്ഷേത്രത്തിലെ ആനയെ കുളിപ്പിക്കാന് കൊണ്ടു പോയ കഥ അയാള് പറഞ്ഞത് ഓര്മ്മ വരുന്നു.
ആ കഥ ഇതാ. “എല്ലാ വൈകുന്നേരങ്ങളിലും ഞാനും ചെറിയമ്മയുമായിട്ടാണ് കുളിക്കാന് പുഴയില് പോകു ന്നത്. എനിക്ക് അന്ന് എട്ടു വയസ് പ്രായം. ക്ഷേത്രം വക ആനയെ കുളിപ്പിക്കുന്നതും ആ കടവിലാണ്. ആന അല്പം പിശകാണ് താനും. അതിനാല് കുളിക്കടവ് ഒഴിഞ്ഞ നേരമേ ആനയെ ഇറക്കാറുള്ളൂ. ഒരു ദിവസം ഞങ്ങള് തിരികെ പോകാന് അല്പം വൈകി. നേരം ഇരുണ്ടു തുടങ്ങി. വേഗം വേഗം നടക്കുകയാണ്. എതിരെ ആന വരുന്നതൊന്നും ഞങ്ങള് കണ്ടതേ ഇല്ല. ആന തൊട്ടു മുന്നിലെത്തിക്കഴിഞ്ഞു. ചെറിയമ്മയും കറുപ്പ്, ആനയും. എപ്പോഴും ഭൂമിയില് നോക്കി നടക്കുന്ന ശീലമാണ്‌ ചെറിയമ്മക്ക്. പെട്ടെന്നൊരു വെളിപാട് പോലെ കുറച്ചു പിന്നില് ആയി നടന്ന ഞാന് വിളിച്ചു പറഞ്ഞു "ചെറിയമ്മേ ആന". അപ്പോഴാണ് കക്ഷി തല ഉയര്ത്തി നോക്കിയത്‌. തൊട്ടുമുന്നില് മരണം നേരില് കണ്ട സമയം. വീട്ടില് എത്തിക്കഴിഞ്ഞാണ് ഒളിമ്പി ക്സിലെ ഓട്ടം ഞങ്ങള് നിര്ത്തിയത്.”
Like
Comment
Share
Favorites 
 
One shall perform duties and responsibilities with utmost diligence and honesty without deliberately defaming or damaging the reputation of others for good results such as mental peace and

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും