2.എന്‍റെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസവും ശ്രീമതിയുടെ ഉന്നത വിദ്യാഭ്യാസവും
ഞാന് 1962 ല് മങ്കൊമ്പ് അവിട്ടം തിരുനാള് ഹൈസ്കളില് നിന്ന് എസ്.എസ്. എല്.സി പാസായി പ്രീ യൂണിവേര്സിറ്റിക്ക് പാലക്കാട് വിക്ടോറിയാ കോളേജില് ചേരാന് ജ്യേഷ്ടന്റെ കൂടെ പോന്നു. അതിനു ശേഷം മദ്ധ്യവേനല് അവധിക്ക് നാട്ടില് വന്നപ്പോള് എഞ്ചിനീയറിങ്ങോ മെഡി സിനോ പ്രവേശനം വാങ്ങാനുള്ള പതിവു വ് ശ്രമം തുടങ്ങി . പ്രീ യൂണിവേര്സിറ്റി ക്കു ഫിസിക്സിനു മാര്ക്ക് കുറവ് (35/50 ) ആയിരുന്നതു കൊണ്ട് എനിക്ക് മെഡിസിന് പ്രവേശനം കിട്ടിയില്ല എന്നു മാത്രമല്ല എഞ്ചിനീയറിങ്ങിനു തന്നെ ചാന്സ് ഇന്റെര്വ്യൂവിനു പോയി രണ്ടാമ താണ് കിട്ടിയത്.
അങ്ങനെ നാട്ടില് ഉള്ള പ്പോള് പില്ക്കാല ശ്രീമതിയുടെ (എന്റെ യും) അമ്മുമ്മ കുറെ നാളായി അസുഖം ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞു. അമ്മു മ്മയെ കാണാന് ഒരു ദിവസം വൈകു ന്നേരം ചെന്നു. ശയ്യാവലംബിയായ അമ്മുമ്മ അവരുടെ അടുക്കളയുടെ അടുത്തുള്ള പ്രകാശം കുറഞ്ഞ ഒരു മുറിയില് ആയിരുന്നു കിടന്നിരുന്നത്. അമ്മുമ്മയെ കാണാന് ഞാന് അകത്തേക്ക് കയറിയപ്പോള് നമ്മുടെ കക്ഷി കുളിയും മറ്റും കഴിഞ്ഞു മുടീ ചീകി കൊണ്ട് അവിടെ ഒരു ഒറ്റമുണ്ടും ബ്ലൌസും മാത്രം ഉടുത്തു നില്ക്കുന്നു ണ്ടായിരുന്നു. കുറെ നാളുകള് കൂടി അയാളെ കണ്ടപ്പോള് അയാളുടെ രൂപ ത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള് കണ്ട് അല്പ്പം അത്ഭുതപ്പെടുക തന്നെ ചെയ്തു. അരണ്ട വെളിച്ചത്തില് ഒരു സുന്ദരിയായി തന്നെ എനിക്ക് തോന്നി. ഞാന് പെട്ടെന്ന് അകത്തേക്ക് കയറി യപ്പൊള് അയാള് അല്പ്പം പരിഭ്രമിച്ചു എന്നു തോന്നി. പ്രത്യേകിച്ചും വെറും ബ്ലൌസും ഒറ്റ മുണ്ടും മാത്രം ധരിച്ചു നില്ക്കുമ്പോള്. അന്നൊക്കെ പ്രായം തികഞ്ഞ പെണ്കുട്ടികള് ഒന്നര ഒന്നര അകത്ത് ഉടുത്ത് നെഞ്ചത്ത് ഒരു തോര് ത്തെങ്കിലും ഇടാതെ പുരുഷന്മാരുടെ മുമ്പില് വരുകയില്ലായിരുന്നു. അങ്ങനെ വരുന്നത് വളരെ തെറ്റായി അവര് കരു തിയിരുന്നു. ഏതായാലും അതായിരുന്നു പ്രായമായിക്കഴിഞ്ഞുണ്ടായ ഞങ്ങളുടെ നേരിട്ടുള്ള ആദ്യസമാഗമം.
Comments
Post a Comment