ഞങ്ങളുടെ റീജ്യണല് എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസ്സില് ഒരു സ്റ്റാഫ് ക്ലബ് ഉണ്ടായിരുന്നു. ഞങ്ങള് ജോലിയില് പ്രവേശിച്ച കാലത്ത് ഇത് കോളേജ് കെട്ടി ടത്തിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. അന്നൊക്കെ ഡിപ്പാര്ട്ടുമെന്റില് പുതു തായി വന്നവര്ക്ക് ഇരിക്കാന് സൌകര്യം കുറവായിരുന്നതുകൊണ്ട് ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റിനു തൊട്ടടുത്തുള്ള ഒരു ക്ലാസ് റൂമില് ആയിരുന്ന സ്റ്റാഫ് ക്ലബ്ബില് ഞങ്ങളില് ചിലര് പത്രം മാസിക ഒക്കെ വായിക്കാൻ കയറുമായിരുന്നു . ചിലരൊ ക്കെ ചെസ്സ് പോലെയുള്ള കളിയും മറ്റും തുടങ്ങി. ഒരിക്കല് ഞങ്ങളില് ചിലര് വേറൊരു വകുപ്പിലെ രണ്ട് പേര് ചെസ്സ് കളിക്കുന്നത് നോക്കിയിരിക്കുന്നു എന്നു അവരുടെ തലവൻ കണ്ടു. അദ്ദേഹം ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്റ് തലവനോട് പറഞ്ഞു ഞങ്ങൾ ക്ലബ്ബിൽ ചെസ്സ് കളി ക്കുന്നു എന്ന്. ചാർളൂ സാർ ഞങ്ങളെ വിളിച്ച് താക്കീത് നല്കുകയും ചെയ്തു. സത്യത്തില് കളിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ അദ്ധ്യാപകന്റെ സ്വന്ത വകുപ്പിലെ തന്നെ രണ്ടദ്ധ്യാപകര് ആയി രുന്നു,ശകാരം കിട്ടിയത് ഞങ്ങൾക്കും. .
ഏതായാലും അധികം താമസിയാതെ ക്ലബ് അദ്ധ്യാപകര് താമസിക്കുന്ന വീടു കള്ക്കിടയില് ഉള്ള ഒരു പഴയ കെട്ടിട ത്തിലേക്ക് മാറ്റി. ക്യാമ്പസ്സിലെ ചെറിയ കുട്ടികള്ക്കുവേണ്ടി ഒരു നര്സറി സ്കൂ ളും ഈ കെട്ടിടത്തിലായിരുന്നു. തുടക്ക ത്തില്. എല് കെ ജി , യു കെ ജി എന്നീ രണ്ടു ക്ലാസ്സുകള് മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ക്രമേണ പ്രൈമറി ക്ലാസുകളും തുട ങ്ങി, പിന്നീട് അത് അദ്ധ്യാപകരും കുട്ടി കളുടെ രക്ഷിതാക്കളും കൂടി നടത്തു ന്ന ഒരു സ്കൂളായി മാറി, സ്പ്രിംഗ് വാലി സ്ക്കൂള് എന്ന പേരില് സി.ബി.എസ്.സി സിലബസ് അനുസരിച്ചുള്ള സ്കൂള്. പഴയ കെട്ടിടത്തിൽ പകല് സമയത്ത് സ്കൂള് നടക്കുന്ന കെട്ടിടം അഞ്ചു മണി കഴിഞ്ഞാല് ഞങ്ങളുടെ സ്റ്റാഫ് ക്ലബ്ബായി മാറി. സ്റ്റാഫ് ക്ലബ് അന്നും ഇന്നും വൈകുന്നേരങ്ങളില് ആള്ക്കാര് ക്ക് കൂട്ടം കൂടാനും സമയം ചിലവാക്കാ നും ഒരു കേന്ദ്രമായി മാറി.
ആദ്യകാലത്ത് പ്രധാനമായും ചീട്ടു,ചെസ്സ്, ക്യാരംസ് എന്നിവ കളിക്കാനും മാസിക കള് വായിക്കാനും ഉള്ള സൌകര്യമാണ് ഉണ്ടായിരുന്നത്. എനിക്ക് ചീട്ടുകളിയില് വലിയ താല്പ്പര്യം ഇല്ലായിരുന്നു. വൈകു ന്നേരം കുറച്ചുനേരം ഞാനും ക്ലബ്ബില് പോയിരിക്കുമായിരുന്നു. മാസികകള് മറിച്ചു നോക്കുക, ആരെങ്കിലും കളിക്കു ന്നത് നോക്കിയിരിക്കുക എന്നിവയായി രുന്നു പതിവ്. വൈകുന്നേരം 7 മണിക്കു ള്ളില് ഞാന് വീട്ടിലെത്തും. ചില ദിവസം അമ്മ കുഞ്ഞുമോളെ കുളിപ്പിച്ച് കണ്ണും മറ്റും എഴുതി സുന്ദരിക്കുട്ടിയാക്കി എന്നെ ഏല്പിക്കും. അയാളെയും തോളത്തു വച്ചാണ് അങ്ങനെ ചിലപ്പോള് ക്ലബ്ബില് പോകുക. അവിടെ ചെല്ലുമ്പോള് അവ ളെ കളിപ്പിക്കാന് ആള്ക്കാര് കൂടും. ചെറുപ്പത്തില് അവള് നല്ല സ്വീറ്റ് ആയി രുന്നത് കൊണ്ടു എല്ലാവര്ക്കും ഇഷ്ടമാ യിരുന്നു. ജിയോളജിയിലെ ഒരേ ഒരു അദ്ധ്യാപകനായിരുന്ന ആലപ്പുഴക്കാരന് കൃഷ്ണസ്വാമി സാര് ( കെ.വി.കെ.സാര് ) മോളുടെ ഇഷ്ടക്കാരനായിരുന്നു. അവള് എന്റെ കയ്യില് ഇരിക്കുമ്പോള് കെവികെ സാര് അവളുടെ തലയ്ക്കു പുറകില് ചെറുതായി ചൊറിഞ്ഞു കൊടുക്കും. ചൊറിഞ്ഞു കൊടുക്കുന്നതില് സുഖം പിടിച്ചു മോള് തല സാറിന്റെ വശത്തേക്ക് പ്രെസ്സ് ചെയ്തു കൊടുക്കും. ഇത് സാറി നെ നല്ല വണ്ണം രസിപ്പിച്ചു. മോള് വഴക്കു കൂട്ടാതെയിരിക്കാന് എനിക്കും സൌക ര്യമായി. സാധാരണ മോളെ കൂട്ടി പോകു മ്പോള് ഞാന് കളിയില് പങ്കെടുക്കാറില്ല, എന്തെങ്കിലും വായിക്കുകയോ മറ്റുള്ള വര് കളിക്കുന്നത് കണ്ടിരിക്കുകയോ ചെയ്യും, അത്ര തന്നെ. എപ്പോഴാണ്കക്ഷി വീട്ടില് പോകാന് അമ്മയെ കാണാന് വഴക്കുണ്ടാക്കുന്നതെന്നറിയില്ലല്ലോ, അതു കൊണ്ടു. മോളുകൂടെ ഉണ്ടെങ്കില് ഞാന് വേഗം തിരിച്ചു വരുമല്ലോ എന്നു ള്ളത് കൊണ്ടു മിക്കവാറും മോളെ ശ്രീമ തി എന്റെ കൂട്ടത്തില് അയക്കും വൈകു ന്നേരം അവര് സ്ത്രീകള്ക്കും ചെറിയ തോതില് കൂട്ടം കൂടാനും സൌഹൃദ സംഭാഷണത്തില് പങ്കെടുക്കാനും അവസരം കിട്ടുമല്ലോ എന്നെനിക്കും തോന്നി.
ഏതായാലും എംടെക്കിനു ഉടനെ പോകാന് കഴിയുമെന്ന സ്വപ്നം തല്ക്കാ ലം പൊളിഞ്ഞു. അടുത്ത വര്ഷമെങ്കിലും അവസരം കിട്ടുമോ എന്ന് നോക്കാം. ഇതിനിടയില് ആര് ഈ സി, ഐ.ഐ.ടി പോലെയുള്ള ദേശീയ വിദ്യാഭ്യാസസ്ഥാപ നങ്ങളില് എഞ്ചിനീയറിങ് അദ്ധ്യാപക രുടെ കുറഞ്ഞ യോഗ്യത മാസ്റ്റര് ബിരുദം ആക്കാന് പോകുന്നു എന്നു കേട്ടു. സാങ്കേതിക സ്ഥാപനങ്ങളിലെ അദ്ധ്യാ പകരുടെ ഗുണനിലവാരം ഉയര്ത്താനു ള്ള ഒരു പദ്ധതി കേന്ദ്ര സര്ക്കാര് അന്നു തുടങ്ങിയിരുന്നു. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്റ് പ്രോഗ്രാം ( QIP) എന്നറിയപ്പെട്ട ഈ പദ്ധ തിയില് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപ നങ്ങളില് അദ്ധ്യാപകരായിട്ടുള്ള സീനി യര് അദ്ധ്യാപകര്ക്ക് ഉയര്ന്ന ബിരുദം നേടാന് ഐ.ഐ.ടി.കള് പോലെയുള്ള സ്ഥാപനങ്ങളില് പോയി പഠിക്കാന് മുഴുവന് ശമ്പളത്തോടെയുള്ള അവ ധിയും കൂടാതെ ചെറിയ ഒരു അലവന് സും കൊടുക്കാനായിരുന്നു പദ്ധതി. പുസ്തകങ്ങള്ക്കും മറ്റു ചിലവുകള്ക്കും ഒരു ചെറിയ തുക ഗ്രാന്റായും കിട്ടുമാ യിരുന്നു. കോഴിക്കോട് ആര്.ഈ.സി യില് ഈ പദ്ധതി പിഎച്ഡി ക്കു പോകു ന്നവര്ക്കു മാത്രമേ കിട്ടുകയുള്ളൂ എന്നായിരുന്നു ഞങ്ങളുടെ ഭരണ സമിതി തീരുമാനിച്ചത്. എം.ടെക്കിനു പോകുന്നവര് സ്വന്തം ചിലവില് പഠിക്ക ണം എന്നായിരുന്നു തീരുമാനം. എന്നെ ക്കാള് സീനിയറായിരുന്ന ഒന്നുരണ്ട ദ്ധ്യാപകര് എന്നോടു പറയുകയും ചെയ്തു “ എന്തിനാ മോഹന് ദാസെ, കിട്ടുന്ന ശമ്പളം കളഞ്ഞു പഠിക്കാന് പോകുന്നത്, ഇന്നല്ലെങ്കില് നാളെ അവര് എം.ടെക്കും ഈ പദ്ധതിയില് പെടുത്തും. അപ്പോള് മാത്രമേ ഞങ്ങള് പോകുന്നു ള്ളൂ “ എന്നും അവര് പറഞ്ഞു. ഇതില് ഡാനിയല് ഉമ്മന് എന്ന കക്ഷിയായി രുന്നു പ്രമുഖന്. പക്ഷെ ഞാനും വെങ്കട രമണിയും എന്തും വരട്ടെ എന്ന് തീരുമാ നിച്ചു ശമ്പളമില്ലാത്ത അവധിയില് രണ്ടാം വര്ഷം എം ടെക്കി നു ചേരാന് തീരുമാനിച്ചു. 1971 ല് വെങ്കടരമണി പോയി, എനിക്ക് 1972 അദ്ധ്യയനവര്ഷം ആദ്യം പോകാം എന്ന പ്രതീക്ഷയും ഉണ്ടാ യി.
ഏതായാലും എം ടെക്കിനു പോകാന് കഴിഞ്ഞില്ലെങ്കിലും സൃഷ്ടിപരമായ മറ്റു ചില പരിപാടികള് തുടര്ന്നു കൊണ്ടിരു ന്നു. അങ്ങനെ ശ്രീമതി വീണ്ടും ഗര്ഭിണി യായി. അയാള് കുഞ്ഞുമോളെ നോക്ക ലും വീട്ടുജോലിയും ഒക്കെ ആയി നല്ല വണ്ണം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്നാ ലും എന്റെ ഏഴു മണി വരെയുള്ള ക്ലബ്ബില് പോക്ക് മുടങ്ങിയിരുന്നില്ല. ശാരീ രികമായ വയ്യാഴ്ക കൊണ്ടു ചില ദിവസ ങ്ങളില് സങ്കടവും പിണക്കവും ഒക്കെ സ്വാഭാവികമായിരുന്നു. ഏപ്രില് മാസം ആദ്യമായിരുന്നു പ്രസവതീയതി. അതു കൊണ്ടു മാര്ച്ച് 31 നു കോളേജ് അടക്കു മ്പോള് വീട്ടില് പോയാല് മതിയല്ലോ എന്ന് വിചാരിച്ചു . സാമ്പത്തികം നോക്കി ശമ്പളം കിട്ടിയിട്ടാവാം യാത്ര എന്ന് കരു തി അല്പം വൈകി. ഏപ്രില് മൂന്നാം തീയ തിയാണ് കോഴിക്കോട്ടു നിന്ന് പുറപ്പെ ടാന് കഴിഞ്ഞത്. പിറ്റേ ദിവസം രാവിലെ പോയ വഴി തന്നെ കോട്ടയത്ത് ഇറങ്ങി നമ്മുടെ മകളുടെ പ്രസവം നടന്ന ആശു പത്രിയില് പോയി . ഡോക്ടര് പരിശോധി ച്ചപ്പോള് "അല്പ്പം വൈകിപ്പോയല്ലോ നിങ്ങള് ട്രെയിനില് വച്ച് പ്രസവിക്കാ ഞ്ഞതു ഭാഗ്യം" എന്നു പറഞ്ഞു ദ്വേഷ്യ പ്പെട്ടു. ശ്രീമതിയെ ആശുപത്രിയില് തന്നെ നിര്ത്തി വീട്ടില് പോയി ആരെ യെങ്കിലും കൂട്ടി വന്നോളൂ എന്ന് പറഞ്ഞു വിട്ടു.ഞാന് വീട്ടില് പോയി കുഞ്ഞുമോ ളെ അമ്മുമ്മയുടെ കൂടെ വീട്ടിലാക്കി. അത്യാവശ്യം തുണികളും മറ്റും എടുത്തു സഹായിയായി ഒരു സ്ത്രീയെയും കൂട്ടി അന്നു തന്നെ വൈകുന്നേരം ആശുപത്രി യില് എത്തി.
രണ്ടു ദിവസം കഴിഞ്ഞു ഏപ്രില് ആറിനു മകള്ക്ക് ഒരു കുഞ്ഞനിയന് പിറന്നു. മെലിഞ്ഞു തലയില് തീരെ മുടിയില്ലാത്ത ഒരു കുട്ടന്.ചേച്ചിയെപ്പോലെ ജാടയൊ ന്നു മില്ലാത്ത ഒരു പാവം കുഞ്ഞ്. അമ്മ യെ തീരെ വിഷമിപ്പിക്കാതെ പ്രസവവേ ദന തുടങ്ങി ഒരു മണിക്കൂറിനകം പ്രസവം നടന്നു. എന്നും അമ്മയുടെ ഇള്ളക്കുട്ടി യായ ഞങ്ങളുടെ മകനും അങ്ങനെ ഭൂജാതനായി. മദ്ധ്യവേനല് അവധിയാ യിരുന്നതു കൊണ്ടു കുഞ്ഞുങ്ങളുമായി വീട്ടില് കഴിയാന് സാധിച്ചു. അവധി കഴി ഞ്ഞു കോളേജില് വന്നു ജൂണ് മാസാവ സാനം മദിരാശി ഐ.ഐ.ടി.യിലേക്ക് പോകാന് ശമ്പളമില്ലാത്ത അവധി കിട്ടി. അങ്ങനെ ജൂലൈ ആദ്യം ഞാന് ബിരുദാ നന്തര ബിരുദത്തിനു പഠിക്കാന് മദിരാശി ഐ ഐ ടി യില് ചേര്ന്നു .അമ്മയെയും മക്കളെയും മുത്തച്ഛന്റെയും മുത്തശ്ശി യുടെയും കൂടെയാക്കി .
Comments
Post a Comment