25. ഞങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് ഡോക്ടർ പി സി ജോർജിന്റെ ഓർമ്മകൾ
25.ഞങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് ഡോക്ടറ് പി സി ജോര്ജിന്റെ ഓര്മ്മകള്‍
ഞങ്ങളുടെ ആര്‍.ഈ.സി ക്യാമ്പസ് ഏകദേശം അഞ്ഞൂ റോളം കുടുംബ ങ്ങള്‍ താമസിക്കുന്ന തായിരുന്നു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവന ക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ കുറ ഞ്ഞതു രണ്ടായിരത്തിലധികം ആള്‍ ക്കാര്‍ താമസം ഉണ്ടാവും. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശു പത്രി ഞങ്ങള്‍ക്ക് ഉണ്ടു. രണ്ടു ഡോക്ടര്‍ മാരും രണ്ടു നര്‍സ ന്മാരും ഒരു ഫാര്‍മസി സ്റ്റും സഹായിയും, അഞ്ചു കിടക്കകളും . സാധാരണ അസുഖങ്ങള്‍ക്ക് കൊടു ക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് ക്യാമ്പസില്‍ തന്നെ താമസി ക്കുന്നു. ആര്‍.എം.ഓ. എന്നു വിളിക്കുന്നു. മറ്റൊരാള്‍ ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാനായി ആളെ കിട്ടാന് വിഷമമാ ണു, ശമ്പളം. കുറവായതു കൊണ്ടാ കാം. ആദ്യകാലത്തു ഇവിടേക്ക് വരാന് സംസ്ഥാന മെഡിക്കല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍ താല്പര്യം കാണിച്ചിരു ന്നു. പിരിയുന്നതിനു മുമ്പു ഡി എം ഓ മാരെ പ്പോലെ ചികിത്സാരംഗവുമായി കുറെ നാള്‍ വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പള ത്തെക്കാള്‍ കൂടുതല്‍ ഒരു പകുതി വിശ്രമ ജീവിതം നയിക്കാനായി വരുന്നവര്‍. പിന്നെപൊതു വേ വിദ്യാഭ്യാസസ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുക യും ആവാമല്ലോ. അങ്ങനെയാണു ഞങ്ങള്‍ക്ക് ഒരു ഡോക്ടര്‍ ദമ്പതിമാരെ ക്യാമ്പസ്സില്‍ കിട്ടിയതു.
ഞങ്ങളുടെ ഡോക്ടറ് ഡി എം ഓ ആയി പിരിഞ്ഞ ആള്. ഭാര്യ സ്ത്രീരോഗ വിദഗ് ദ്ധ. കുട്ടികള്‍ സ്വന്തം ആയി ഒരു പുത്രി മാത്രം. ശ്രീമതി ഡോക്ക്ടറ് അടുത്തുള്ള ആശുപ ത്രിയില് ജോലി ചെയ്തു തുട ങ്ങി. ശ്രീമാന് ഞങ്ങളുടെ ആറ് എം ഓ യും. മദിരാശി ഐ ഐ റ്റി പ്രൊഫസറും പിന്നീട് ഡയരക്ടരുമായിരുന്ന പി സി വര്ഗീസി ന്റെയും ഇന്ത്യയിലെ ധവള വിപ്ലവത്തിന് നാന്ദി കുറിച്ച വര്‍ഗീസ് കുര്യന്‍ (അമുല്‍)റെയും കുടുംബമായി രുന്നു എന്ന് തോന്നുന്നു. നല്ല പുഷ്ടിയു ള്ള ശരീരം ഉയരം കഷ്ടിച്ചു അഞ്ചടി മാത്രം. സാധാരണ വേഷം ജുബ്ബയും മുണ്ടും. നടന്നു വരുമ്പോള് ഒരു കുട്ടിയാന നടന്നു വരുന്നതു പോലെ തോന്നും. എന്നാല് തങ്കപ്പെട്ട മനുഷ്യന്. സാധാരണ ആള്‍ക്കാരോടു സ്നേഹപൂര്‍വം മാത്രമേ ഇടപെടൂ. കുട്ടികളധികം ഇല്ലെങ്കിലും കുട്ടി കളോടു വലിയ സ്നേഹം. ആ തടിയും വച്ചു കൊണ്ടു കുട്ടികളുടെ കൂടെ കളി ക്കാന് പോലും തയ്യാറ്. വൈകുന്നേരം നടക്കാന് പോ യാല് റോഡരികിലുള്ള എതെങ്കിലും കലുങ്കിന്റെ മുകളില് ഞങ്ങൾ ആരെ എങ്കിലും കൂട്ടിനു കിട്ടി യാല് രാത്രി എട്ടൊമ്പതു മണി വരെ എങ്കിലും പല കാര്യങ്ങളും സംസാരിച്ചി രിക്കും. സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള ചെറുതെങ്കിലും വലിയ കഥകള്‍ കേട്ടു ഞങ്ങളും ഇരിക്കും.
അദ്ദേഹം ഒരു ഡോക്ടര്‍ എന്നതിലുപരി എന്റെ കുടും ബത്തിലെ ഒരംഗം പോലെ വലിയ സഹാ യമായിരുന്നു. പല കാര്യ ങ്ങളും പറഞ്ഞ കൂട്ടത്തില്‍ ഒരു ദിവസം “ എന്തിനാടൊ താനൊക്കെ ഇങ്ങനെ വല്ല നാട്ടില് വന്നു പണി എടുക്കുന്നേ, പത്തു നാല്‍പ്പതു കൊല്ലം അന്യ നാട്ടില് വന്നു പണി എടുത്തു കഴിയുമ്പോള് മൂന്നു നാലു പിള്ളെരും നാലഞ്ച് പൊട്ടിയ കസേരയും മാത്രം മിച്ചമു ണ്ടാകും, കുട്ടനാട്ടിലെങ്ങാ നും ചെറിയ ജോലിയാണെങ്കിലും നല്ല അരിയുടെ കഞ്ഞി വെള്ളം കുടിച്ചു കിട ക്കാം , കിട്ടുന്ന കാശ് വല്ലതിനും ഉപയോ ഗിക്കാനും കഴിയും” എന്നു. ഇവിടെ ആണെങ്കില് കിട്ടുന്ന കാശു റേഷന് വാങ്ങാനും ഗ്യാസുകത്തിക്കാനും മാത്രമേ തികയൂ. കാര്യം ശരിയാണു. വീട്ടില് നിന്നു എട്ടു മണിക്കൂറ് ദൂരേ ജോലി ചെയ്യുന്ന എന്നെ സംബന്ധിച്ചു ഇതു ശരിയാണെങ്കില്‍ മൂന്നും നാലും ദിവസം യാത്ര ചെയ്തു ഡല്‍ഹിയിലും ആസാ മിലും ജോലി ചെയ്യുന്ന സഹോദരീ സഹോദരന്മാരുടെ കഥ എന്താണു?
ആ വന്ദ്യവയോധികനായ ഡോക്ടരു മായി ഉള്ള ഞങ്ങളുടെ ഒരനുഭവം ഞാന് മുമ്പു എഴുതി. മറ്റു ചിലത് കൂടി എഴുതാ തെ ഈ ഓര്‍മ്മകള്‍ പൂര്‍ണമാവുകയില്ല.
അതിരാവിലെ നമ്മൂടെ വീടുകളിൽ എല്ലാം തിരക്കാണല്ലോ. അച്ഛനു ആപ്പീ സിൽ പോകണം, കുട്ടികള്‍ക്ക് സ്കൂളിൽ പോകണം, എങ്ങും പോകുന്നില്ലെങ്കിലും ഏറ്റവും തിരക്കു അമ്മമാർക്കു തന്നെ, എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം, ഓരോരുത്തരുടെ ഇഷ്ട ത്തിനു പ്രാതലും ഉച്ചഭക്ഷണ പാറ്സലും ശരിയാക്കണം. ആകെക്കൂടെ ഒരു ഉത്സ വത്തിന്റെ ബഹളം ആയിരിക്കും, പ്രത്യേ കിച്ചും ഭാര്യയും ഭറ്ത്താവും ജോലിക്കു പോകുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. എന്നെ പോലെ മടിയനായ അച്ഛനും കൂടി ആകുമ്പോൾ അമ്മയുടെ കാര്യം പറയേ ണ്ടല്ലോ.
അങ്ങനെ ഒരു ദിവസം പുലർന്നു. കുട്ടി കൾ രണ്ടു പേരും ചെറുതു. ഒരാളിനു നാലു വയസ്, മറ്റെയാളിനു രണ്ടു വയസ്സു. രണ്ടു പേരും നേരത്തെ തന്നെ എഴുനേല്‍ ക്കും, ചിലപ്പോൾ അമ്മയെക്കാൾ മുൻ പേ തന്നെ. ആ ദിവസം അമ്മ അടുക്ക ളയിൽ തകൃതി ആയി പണി, ഞാൻ എഴുനേറ്റു പല്ലു തേക്കുന്നു. മകനും മകളും പുറത്തേ ക്കുള്ള വാതിലിന്റെ അകത്തും പുറത്തും നിന്നു കളിക്കുക യാണു. മകന്റെ പതിവു കളിയാണ് വാതില്‍ ശക്തി ആയി വലിച്ചടിച്ചു കളിക്കുന്നത്. ശബ്ദം കേള്‍ക്കുന്നതിന്റെ രസം. അല്ലാതെ മറ്റൊന്നുമല്ല. പത്രക്കാർ വന്നാൽ ആദ്യം ആരാണു പത്രം എടു ത്തു അച്ഛനു കൊടുക്കുന്നതു എന്നുള്ള മത്സരത്തിനു മുൻപായി. പെട്ടെന്നു ഒരു കരച്ചിൽ കേട്ടു, മോളുടെ താണു, “അമ്മേ എന്റെ കയ്യ് പോയി”. ഞങ്ങൾ നോക്കിയ പ്പോൾ മകളുടെ ചെറുവിരൽ വാതിലിന്റെ വിടവിൽ കുടുങ്ങിയിരിക്കുകയാണു, നേരം പുലർന്നു വരുന്നേ ഉള്ളു. അമ്മ യുടെയും മകളുടെയും കരച്ചിൽ കൂട്ടാ ക്കാതെ ഞാൻ മെല്ലെ വാതിൽ തുറന്നു, കാര്യം ശരിയാണു.മകളുടെ ചെറുവിരൽ മുക്കാൽ ഭാഗവും ചതഞ്ഞു വാതിലി നോടു ചേർന്നിരിക്കുന്നു, ശ്രദ്ധിച്ചു കൈ വേർപെടുത്തി എടുത്തു. രക്തം ശക്തി യായി ഒഴുകുന്നു, വിരലിന്റെ സിംഹഭാഗ വും തൂങ്ങി കിടക്കുകയാണു. ഭാഗ്യത്തിനു ഞങ്ങളുടെ കാമ്പസ്സിലെ ഡോക്ടറ് ജോര്‍ജ് ഡോക്ടര്‍ സ്ഥലത്തുണ്ടു. നല്ല മനുഷ്യൻ, ഞങ്ങളോടെല്ലാം, പ്രത്യേകിച്ചു അദ്ധ്യാപകരോടു, ഒരു പിതാവിനെപ്പോ ലെ സ്നേഹമുള്ള ആൾ. ഞാൻ മകളെ വാരി എടുത്തു കൊണ്ടു ഡോക്ടറുടെ വീട്ടിലെക്കു ഓടി, വാതിലിൽ അല്പം ശക്തി ആയിത്തന്നെ മുട്ടി, “ ആരാ ടോ കുഞ്ഞുവെളുപ്പാൻ കാലത്തു ശല്യപ്പെടു ത്താൻ വന്നിരിക്കുന്നതു?” എന്നു ചോദി ച്ചുകൊണ്ടു ഡോക്ടർ തന്നെ വാതിൽ തുറന്നു, കാര്യം പറഞ്ഞപ്പോൾ ദ്വേഷ്യം എല്ലാം പോയി, നഴ്സും മറ്റും വരുമ്പോൾ ഒൻപതു മണി ആകും, അതുകൊണ്ടു ഡോക്ടർ തന്നെ താക്കോൽ കൂട്ടവും എടുത്തു ആശുപത്രിയി ലേക്കു വന്നു, തനിയെ മുറി എല്ലാം തുറന്നു, മുറിവു ഡ്രസ് ചെയ്യാൻ നോക്കു മ്പോഴാണു, വിവരം മനസ്സിലാവുന്നതു, വിരൽ ചേർ ത്തു വച്ചു രണ്ടു സ്റ്റിച് ഇട്ടു, മൂന്നാമത്തെ തു ഇട്ടപ്പോൾ മുറിഞ്ഞു തൂങ്ങി നിന്ന വിരലിന്റെ ഭാഗം നീല നിറം ആകു ന്നു, രക്തം ആ ഭാഗത്തേക്കു തടസ്സപ്പെടുന്നു എന്നു സാരം. “അല്ലാ, തന്റെ മോൾക്കു ഒൻപതു വിരൽ കൊണ്ടു ജീവിക്കേണ്ടി വരും എന്നാണു തോന്നുന്നതു, ഞാൻ ഏതായാലും ഒരു പരീക്ഷണം നോക്കട്ടേ, ഭാഗ്യമുണ്ടെങ്കിൽ ആ വിരൽ രക്ഷപെ ടും” എന്നു പറഞ്ഞു ഒരു കഷണം പ്ലാസ്റ്റര്‍ നനച്ചു പാഡു പോലെ ആക്കി മുറിഞ്ഞ വിരലിന്റെ ഭാഗം മറ്റേ ഭാഗവുമായി ചേർ ത്തു വച്ചു ചെറിയ ഒരു ബൻഡേജിട്ടു, സ്റ്റിച്ച് ലൂസാക്കുകയും ചെയ്തു,“നമുക്കു 24 മണിക്കൂറ് നോക്കാം, രക്തമോടുന്നു ണ്ടെങ്കിൽ വിരൽ രക്ഷപെടും ഇല്ലെങ്കിൽ നാളെത്തന്നെ മുറിച്ചു കളയേണ്ടി വരും “ എന്നു പറഞ്ഞു തൽകാലം പറഞ്ഞു വിട്ടു. ഞങ്ങളോടൊപ്പം തിരിച്ചു വന്നു പ്രാഥമിക കാര്യങ്ങളിലേക്കു കടന്നു, നിശ്ശബ്ദമായി. വീട്ടിലെത്തിയപ്പോള്‍ ചേച്ചിക്ക് എന്തോ കാര്യമായ അപകടം പിണഞ്ഞു എന്ന് മാത്രം മനസിലായ അനുജന്‍ ആകെ തളര്‍ന്നു നില്ക്കുന്നു, അമ്മയുടെ ശകാരവും കൂടി ആയപ്പോള്‍ കുഞ്ഞുമോന്‍ വല്ലാതെയായി. നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിക്കു, വലതുകയ്യി ലെ ഒരു പെരുവിരൽ നഷ്ടമായാൽ ഉള്ള ഭവിഷ്യത്തുകളെ പറ്റി ഓറ്ത്തു വിഷമിച്ചു ഞങ്ങൾ 24 മണിക്കൂറ് കഴിച്ചു.
മകളുടെയൊ ഞങ്ങളുടെയോ ഭാഗ്യം കൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ അടുത്ത ദിവസം കെട്ടഴിച്ചപ്പോൾ വിരലി നു നീല നിറം ഇല്ല, ഡോക്ടർ പറഞ്ഞു “ രക്ഷപ്പെട്ടെടോ, തന്റെ മോൾകു എല്ലാ കൈവിരലും ഉണ്ടാവും, സ്ത്രീധനത്തിൽ ഇതു വഴിയുള്ള ലാഭത്തിൽ പകുതി എനിക്കു അയച്ചു തന്നേക്കണം” . സ്വന്ത മായി കുട്ടികളൊന്നും ഇല്ലാത്ത ആ സ്നേഹത്തിന്റെ നിറകുടമായ ഡോക്ട റിന്റെ സമയോചിതമായ പ്രവൃത്തി കൊണ്ടു ഞങ്ങളുടെ കുഞ്ഞിന്റെ ചെറു വിരലിൽ ഒരു ചെറിയ പാടുപോലും ശേഷി ച്ചില്ല. ഒരു പക്ഷെ മറ്റൊരു ഡോ ക്റ്റർ ആയിരുന്നെങ്കില്‍ മുതൽ ഞങ്ങ ളുടെ മോൾക്കു ഒമ്പത് വിരലുമായി ജീവിക്കേണ്ടി വന്നേനേ. പക്ഷേ ഇന്നും അവൾ ആ വിരൽ കാണുമ്പോള്‍ അനു ജനെ ഓര്‍ക്കുമെന്നു തീര്‍ച്ച. അവിചാരി തമായി കിട്ടിയ ആ പുലര്‍കാല സമ്മാന വും.
മറ്റൊരിക്കല് ശ്രീമതിക്കും മോള്ക്കും ചിക്കന്‍ പോക്സ് വന്നപ്പോഴും അദ്ദേഹ ത്തിന്റെ സഹായം ഉണ്ടായി. എനിക്കു ചിക്കന് പോക്സ് വന്നിരുന്നതു കൊണ്ടും അവ ധി അനുവദിച്ചു കിട്ടിയതുകൊണ്ടും അത്ര വിഷമമുണ്ടായില്ല എന്നുമാത്രം. ‘ ചിക്കന്‍ പോക്സ് വന്നവര്‍ ചിക്കന്‍ കഴി ക്കണം എന്ന് അദ്ദേഹം തമാശയായി പറയുമായിരു ന്നു, പ്രത്യേകിച്ചും പനി മാറിക്കഴിഞ്ഞ്. ഞങ്ങളുടെ വീട്ടില് ജോലി ചെയ്തിരുന്ന സ്ത്രീ പോലും ജോലി മുട ങ്ങാതെ വന്നു ഞങ്ങളെ സഹായിച്ചു.
പക്ഷേ ഞങ്ങളുടെ സഹപ്രവറ്ത്തകരില്‍ ചിലര്‍ക്ക് അദ്ദേഹത്തിനെ കണ്ടു കൂടായി രുന്നു. പ്രത്യേകിച്ചും കള്ള മെഡിക്കല് സര്‍ട്ടിഫിക്കറ്റും വാങ്ങി അവധി അപേ ക്ഷിക്കാനും, വാങ്ങാത്ത മരുന്നിനു മെഡിക്കല് റീയിംബര്‍സെമെന്‍റ് ആയി പണം വാങ്ങാനും താല്പര്യമുള്ളവര്‍ക്ക്. അങ്ങനെ ഉള്ള ഒരാളിന്റെ കുട്ടിക്കു പൊള്ളലിനു മരുന്നു കൊടുത്തു. വീട്ടില് വച്ചു കുട്ടിയുടെ അമ്മ മറ്റെന്തോ നാട്ടു മരുന്നു മുറിവില് പുരട്ടി മുറിവ് സെപ്റ്റിക് ആയി പഴുത്തു വിഷമം ആയി. ഞങ്ങളു ടെ പ്രിയ ഡോക്ടരുടെ കുറ്റം ആണെന്നു എല്ലാവരും കൂടി വരുത്തി തീറ്ത്തു സംഘ ടന ഇടപെട്ടു ആ നല്ല മനുഷ്യനെ ഞങ്ങളു ടെ ക്യാമ്പസ്സില് നിന്നു രായ്കു രാമാനം കെട്ടു കെട്ടിച്ചു. “നീ പോടാ , എനിക്കു നിന്റെ ഒന്നേ മുക്കാല് ചക്രം വേണ്ട “ എന്നു പറഞ്ഞു അദ്ദേഹം പോകുകയും ചെയ്തു. അതിനു ശേഷവും അദ്ദേഹവും ഭാര്യയും വളരെ വര്‍ഷം സ്വന്തം നാട്ടില് പ്രാക്ടീസു ചെയ്തതായി കേട്ടിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞു നല്ല ഒരു ഡോക്ടറെ കിട്ടാന്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
ചിത്രത്തിൽ ഇരിക്കുന്നവരിൽ ഇടത്ത് നി ന്ന് രണ്ടാമതിരിക്കുന്നത് ഡോ. ജോർജ്
Comments
Post a Comment