32.കുഞ്ഞു മനസ്സിലെ ചോദ്യങ്ങള്‍ സംശയങ്ങള്‍ സംഭവങ്ങള്‍ തുടങ്ങിയവ

 1.      താടി

എന്റെ പത്തു വയസ്സുള്ള മകനും അവന്റെ അച്ഛനും ശബരിമലക്ക് പോകാന്‍ വൃതമെടുക്കുകയാണ്. വളരെ അധികം ഉത്സാഹത്തോടെയാണ് അവന്‍ ആദ്യദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍റെ ഉത്സാഹം കുറഞ്ഞതുപോലെ എനിക്കുതോന്നി. ഞാന്‍ ചോദിച്ചു " എന്താ മക്കളെ നിനക്കു മലക്ക് പോകണ്ടേ?". അവന്‍ പറഞ്ഞു " എനിക്ക് പോകാനൊക്കെ താല്‍പര്യമാണ്. പക്ഷെ എന്താണമ്മേ അച്ചനെപ്പോലെ എനിക്കു താടി വരാത്തത്?". അവന് തൃപ്തികരമായ വിശദീകരണം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

2.        2. എല്ലാവര്കും ഒരേ മാര്‍ക്കു!!

എന്‍റെ മകന്‍ എല്ലായ്പോഴും തോറ്റിരുന്ന വിഷയമാണ് കണക്കു. ഇത്തവണ കണക്കു പരീക്ഷ കഴിഞ്ഞയുടനെതന്നെ മകന്‍ ഓടി വന്നു പറഞ്ഞു."അമ്മേ എല്ലാവര്കും ഇരുപത്തഞ്ചു മാര്കുണ്ട്" . ഞാന്‍ സന്തോഷിച്ചു. ഇത്തവണയും മകന് മാര്‍ക്‌ കുറവാണല്ലേ എന്ന് അയല്കാരി ചോദിച്ചപ്പോള്‍ അവരോട് എനിക്ക് നീരസം തോന്നി. മകന്‍റെ കൂട്ടുകാര് ഓരോരുതര്‍കും കിട്ടിയ മാര്കുകള്‍ അറിഞ്ഞപ്പോഴാണ് എനിക്ക് പറ്റിയ അമളി ഞാന്‍ മനസ്സിലാകുന്നത്. മകനോട്‌ ഇതേപ്പറ്റി ദ്വേഷ്യത്തില്‍ തന്നെ ചോദിച്ചു.അവന്‍റെ ഉത്തരം ഇതായിരുന്നു."എല്ലാവര്കും ഇരുപത്ഞ്ചു മാര്കാണ് താഴെ എന്നല്ലേ ഞാന്‍ പറഞ്ഞതു. താഴെ എന്നുള്ള ഭാഗം അമ്മ കേട്ടില്ലേ?". മകന്‍ ശബ്ദം താഴ്ത്തിയാണത് പറഞ്ഞതു തന്നെ.

3.     3.പാമ്പ്

ഒരു ദിവസം എന്റെ മകന്‍ സ്കൂളില്‍ നിന്നു വന്ന ഉടനെ പറയുകയാണ്‌ . " അമ്മേ ഇന്നു ഞാന്‍ ഒരു പാമ്പിനെ മറികടന്നാണ് വന്നത്, സ്കൂളില്‍ നിന്നുള്ള വഴിയില്‍". ഞാന്‍ സ്വാഭാവികമായും പേടിച്ചുപോയി. അവനെ കെട്ടിപ്പിടിച്ചു അത് ശരീരത്തിലെവിടെയെന്കിലും മുട്ടിയോ എന്ന് ചോദിച്ചു , കുറച്ചു വഴക്കും പറഞ്ഞു. "നിലത്തു നോക്കി നടക്കാന്‍ നിനക്കിപ്പോഴും അറിഞ്ഞുകൂടാ. ആകാശത്ത് നോക്കിയാണോ നടക്കുന്നത് " എനിങ്ങനെയുള്ള പുലഭ്യങ്ങളും. ഇതിന്‍ടെയൊക്കെ അവസാനം അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു " അമ്മേ അതൊരു ചത്ത പാമ്പായിരുന്നു. ആരോ തല്ലിക്കൊന്നിട്ടത്."

 

4.    4. സില്‍വര്‍ ഹില്‍സ്

എന്റെ മകന്‍ സില്‍വര്‍ ഹില്‍സ് സ്കൂളില്‍ പഠിക്കുന്ന കാലം. ഒരു ദിവസം എന്റെ അച്ഛന്‍ വന്നപ്പോള്‍ കൊച്ചുമകനോട് ചോദിച്ചു."നിന്റെ സ്കൂളിന്റെ പേരെന്താണ്?"
"മുത്തച്ഛന്ടെ തല" എന്ന് അവന്ടെ മറുപടി.
ഇതു കേട്ടുകൊണ്ടുവന്ന ഞങ്ങള്‍ അവനെ ശാസിക്കുകയും മേലില്‍ മുതിര്ന്നവരോട് ഇങ്ങനെ പറയരുത് എന്ന് വിലക്കുകയും ചെയ്തു.
എന്നാല്‍ അവന് ന്യായീകരണം ഉണ്ടായിരുന്നു. "മുത്തച്ഛന്ടെ തല മുഴുവനും വെളുതതല്ലേ!!"ഞങ്ങള്ക്ക് കുറ്റബോധം തോന്നി. അവന്റെ നര്‍മബോധത്തില്‍ അഭിമാനവും.


5.     കുഞ്ഞുമോളുടെ സംശയം!

 

എന്‍റെ കൂട്ടുകാരിരണ്ടാമതും ഗര്‍ഭിണി ആയി. മൂത്ത മകള്‍ക് മൂന്നു വയസ്സ് പ്രായം. കുഞ്ഞിക്കൈ കൊണ്ടു അവള്‍ അമ്മയുടെ വയറ്റില്‍ ഇടിക്കുമായിരുന്നു. അപ്പോള്‍ കൂടുകാരി പറയും "ഈ വയറ്റില്‍ നിന്‍റെ അനുജന്‍ ഉണ്ട് . ഈ വയറ്റിനകത്തല്ലേ കുറെ നാള്‍ നീയും കിടന്നത്? ഇടിക്കല്ലേ അനുജന് നോവും". പക്ഷെ കുഞ്ഞുമോള്‍ ആലോചിച്ചത്‌ അതൊന്നും ആയിരുന്നില്ല. അമ്മയോട് തന്നെ ചോദിച്ചു അവസാനം ." അമ്മ എല്ലായ്പോഴും പറയുമല്ലോ, ഞാനും അമ്മയുടെ ഈ വയറ്റിലാണു കിടന്നത് എന്ന്. എനിക്കൊരു സംശയം. ഞാന്‍ എങ്ങനെയാണ് ഈ വയറിനകത്ത് എത്തിയത്?."

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും