102.സൈപ്രസ്സില്‍ നിന്നു തിരിച്ച് എന്‍.ഐ.ടി.യിലേക്ക്

 (എഴുതിയത്  മോഹന്‍ ദാസ് )

 

ആര്‍.ഈ.സിയില്‍ നിന്ന്   രണ്ടുവര്‍ഷത്തെ  ശമ്പളം ഇല്ലാത്ത  അസാധാരണ അവധിയില്‍ ആയിരുന്നു ടര്‍ക്കിയിലേക്ക്   പുറപ്പെട്ടത്‌. ആറുമാസം   മാത്രമേ   ടര്‍ക്കിയില്‍ കഴിഞ്ഞുള്ളു.  സൈപ്രസ്സില്‍   ഒരു വര്‍ഷം കഴിയാറായി.  അവിടെ  വിദേശത്തില്‍  നിന്ന് വരുന്ന അദ്ധ്യാപകരുടെ  കരാര്‍  വര്‍ഷാവര്‍ഷം ആണ് പുതുക്കുക. ആവശ്യമെങ്കില്‍   ഒരുവര്‍ഷം കൂടി   തുടരാം, അല്ലെങ്കില്‍  എടുത്ത  അവധിയില്‍ ബാക്കിയുള്ള   ആറുമാസം   കൂടി തുടരാം, എന്താണ് താല്പര്യം എന്ന് യൂണിവേര്‍സിറ്റി അധികാരികള്‍ ചോദിച്ചു  കൊണ്ടിരുന്നപ്പോഴാണ്‌   ആര്‍.ഈ.സി, കേന്ദ്രസര്‍ക്കാരിലെ മാനവശേഷി വിഭവ വികസനവകുപ്പിന്റെ   കീഴില്‍   ഒരു ദേശീയസ്ഥാപനം, നാഷണല്‍  ഇന്സ്റ്റിറ്റ്യൂട്ട്   ഓഫ് ടെക്നോളജി   ആയി   പ്രഖ്യാപിതമായത്.  ഐ.ഐ.ടി. മാതൃകയില്‍ തനതായ   പരീക്ഷകള്‍ നടത്തി    ഡിഗ്രി  കൊടുക്കാന്‍  കഴിവുള്ള   പൂര്‍ണമായ  അക്കാഡമിക്   സ്വയംഭരണമുള്ള  സ്ഥാപനം. മുമ്പ്  സൂചിപ്പിച്ചിരുന്നതു  പോലെ  കേന്ദ്ര  സംസ്ഥാന  സര്‍ക്കാരുടെ   സംയുക്ത ഭരണത്തില്‍  ആയിരുന്ന ആര്‍.ഈ.സി. കള്‍  പല കാര്യത്തിലും  അവയുടെ   ഉദ്ദേശ ലക്ഷ്യപ്രാപ്തിയില്‍  എത്തുന്നില്ല  എന്നു    കേന്ദ്ര  സര്‍ക്കാര്‍  നിയമിച്ച  പുനരവലോകന   കമ്മറ്റികളുടെ    ഉപദേശം അനുസരിച്ചാണ്  ആര്‍.ഈ.സി.കള്‍ എല്ലാം എന്‍.ഐ.ടി.കള്‍   ആക്കാന്‍ പാര്‍ലമെന്‍റില്‍   പ്രത്യേക നിയമം  ഉണ്ടാക്കി  തീരുമാനിച്ചത്.

 1969 മുതല്‍ 2002 വരെ   ആ സ്ഥാപനത്തിന്റെ   ഒരു അവിഭാജ്യഘടകമായിരുന്നു   എന്റെ   സേവനം    ഈ  സ്ഥാപനത്തിന്റെ   പുതിയ   അലകും പിടിയും മാറ്റാന്‍ ഏതെങ്കിലും രീതിയില്‍  ആവശ്യമാണെങ്കില്‍  ഞാന്‍ ബാക്കി അവധി റദ്ദു ചെയ്തു ഉടന്‍ തന്നെ  തിരിച്ചു  ജോലിയില്‍ പ്രവേശിക്കാം  എന്ന്   പ്രിന്സിപ്പാളിനു  എഴുതിഅദ്ദേഹം   വളരെ   സ്നേഹപൂര്‍വ്വം  " എന്‍.ഐ.ടി  എന്ന പുതിയ   സ്ഥാപനം നിങ്ങളെ പോലെയുള്ളവരുടെ   ബലിഷ്ടമായ തോളുകളില്‍ തന്നെയാണ്  നിര്‍മ്മിക്കാന്‍   ഉദ്ദേശിക്കുന്നത് എന്ന് മറുപടി  എഴുതി. അതനുസരിച്ച്   ഒന്നര വര്‍ഷത്തെ   മദ്ധ്യ ധരണ്യാഴി    പ്രദേശത്തെ    ജോലി   പൂര്‍ത്തിയാക്കി  തിരിച്ചു   ജോലിയില്‍ പ്രവേശിച്ചു. ശ്രീമതി  എഴുതിയ പോലെ പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളും  അതില്‍  കൂടുതല്‍ സ്നേഹാദരങ്ങള്‍  അര്‍ഹിക്കുന്ന  ജനങ്ങളെയും  വിട്ട്  ഞങ്ങള്‍  തിരിച്ചു  പോന്നു.  സൈപ്രസ്സിലെ   ശമ്പളം   മാന്യമായതായിരുന്നതു  കൊണ്ട്  അല്‍പ്പം   പണം കൂടി  ഉണ്ടാക്കാം  എന്ന പരിപാടി  ഉപേക്ഷിച്ചു എന്നതായൊരുന്നു  സത്യം .

 പക്ഷെ   തിരിച്ചു  വന്ന ശേഷം  അതെ   പ്രിന്‍സിപ്പാള്‍   എന്നെ ഭരണ കാര്യത്തില്‍ ഒന്നും  പങ്കെടുപ്പിക്കാതെ  ഒരു  മൂലയില്‍ ഇരുത്തി എന്നത്   മറ്റൊരു സത്യം, ബോധപൂര്‍വമോ അല്ലാതെയോ  അറിയില്ലഅതും ഒരു   വാഗ്ദത്ത  ലംഘനത്തിന്റെ  കഥ

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും