65. ആര്‍.ഈ.സി. സ്റ്റാഫ് ക്ലബ്ബും കളികളും

 ഞങ്ങളുടെ സ്റ്റാഫ് ക്ലബ് ആദ്യം നര്‍സരിസ്കൂള്‍ കെട്ടിടത്തില്‍ സ്കൂള്‍ സമയം കഴിഞ്ഞായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാകല്റ്റി ഹൌസിന്റെ ഭാഗങ്ങള്‍ ഗസ്റ്റ് ഹൌസ് ആക്കി മാറ്റിയപ്പോള്‍ പുതിയ ഒരു ഗസ്റ്റ് ഹൌസ് ഉണ്ടാക്കി. അത് വി.ഐ.പി.ഗസ്റ്റ് ഹൌസ് ആയി നിര്‍മിച്ചു എങ്കിലും അവിടെ ആരും താമസിക്കാറില്ലായിരുന്നു. പിന്നീട് അത് സ്റ്റാഫ് ക്ലബ്ബിനു വിട്ടു തരുകയാണ്‌ ചെയ്തത്. പൊതുവേ ക്യാമ്പസിലെ ആള്‍ക്കാര്‍ക്ക് വൈകുന്നേരം ഒത്തു കൂടാന്‍ ഒരു ഇടം ആയി മാറി ക്ലബ്. പുരുഷന്മാര്‍ ആയിരുന്നു അത് കൂടുതലും ഉപയോഗിച്ചിരുന്നത് എങ്കിലും അപൂര്‍വമായി  സ്ത്രീകളും വൈകുന്നേരങ്ങളില്‍ അവിടെ ഒത്തു കൂടുമായിരുന്നു. എല്ലാവരും ഒത്തു കൂടിയ ആദ്യത്തെ സംഭവം ആയിരുന്നു 1984 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്.

കോഴിക്കോട്ടു നിന്ന് ദൂരദര്‍ശന്റെ ടെലിവിഷന്‍ പ്രക്ഷേപണം തുടങ്ങിയത് 1984 ജൂലായ്‌ മാസം ആണ്. ഡല്ഹിയില്‍ നിന്നുള്ള പരിപാടി റിലേ ചെയ്യുക മാത്രമായിരുന്നു ആദ്യം. ക്യാമ്പസ്സില്‍ ആദ്യമായി ടെലിവിഷന്‍ സ്ഥാപിച്ചത് ഞങ്ങളുടെ ക്ലബ്ബില്‍ ആയിരുന്നു, ക്ലബ് അംഗങ്ങള്‍ എല്ലാവരും കൂടി പണം പിരിച്ചു ഒരു ടി വി സെറ്റ് വാങ്ങി പുതിയ ഗസ്റ്റ് ഹൌസ് കെട്ടിടം ക്ലബ്ബിനു കിട്ടിയപ്പോള്‍ താഴത്തെ നിലയിലുള്ള അടുക്കളയുടെ ഭക്ഷണ മുറിയില്‍ ആയിരുന്നു ടി വി കാണാന്‍ എല്ലാവരും കാത്തിരുന്നത്. അന്ന് പ്രസിദ്ധമായ സോളിഡയര്‍ കമ്പനിയുടെ ടി.വി.സെറ്റായിരുന്നു , അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്തു വയ്ക്കുന്ന ഭാഗത്തായിരുന്നു ടി.വി.വച്ചിരുന്നത്. ടി.വി. വാങ്ങുന്നതിന് പെട്ടെന്നുള്ള പ്രചോദനം ആ വര്ഷത്തെ ഒളിമ്പിക്സ് തന്നെ ആയിരുന്നു. ആ ഒളിമ്പിക്സില്‍ ആയിരുന്നല്ലോ നമ്മുടെ എല്ലാകാലത്തെയും വലിയ കായിക താരമായ പി.റ്റി.ഉഷയ്ക്ക്  വെറും 10 മില്ലി സെക്കന്റിന്റെ വ്യത്യാസത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ നഷ്ടമായത്.

അമേരിക്കയും ഇന്ത്യയും തമ്മില്‍ മിക്കവാറും 10- 12 മണിക്കൂര്‍ സമയവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്പ്പെടെ എല്ലാവരും ഒത്തുകൂടുമായിരുന്നു. പുലര്ച്ചെ മൂന്നും നാലും മണിക്കായിരിക്കും അത്ലെട്ടിക്സ് പോലെ നമുക്ക് കൂടുതല്‍ താല്പര്യമുള്ള പരിപാടികള്‍ എങ്കിലും ക്ലബ്ബിലെ ചെറിയ ഹാള്‍ നിറയെ കാണികള്‍ ഉണ്ടായിരുന്നു. പിന്നീടാണ് കുറേശ്ശെ കുറേശ്ശെ ആള്ക്കാര്‍ സ്വന്തം വീട്ടില്‍ ടി വി സെറ്റ് വാങ്ങി രണ്ടും മൂന്നും പൈപ്പുകള്‍ കൂട്ടി ചേര്‍ത്ത് ആന്റെന പിടിപ്പിച്ചു ദൂരദര്ശന്റെ കോഴിക്കോട്ടു നിന്നുള്ള പരിപാടി കണ്ടു തുടങ്ങിയത്. മലയാളം പ്രക്ഷേപണം 1985 ല്‍ മാത്രമാണ് തുടങ്ങിയത്. കേബിള്‍ ടി വി വളരെ വൈകിയും.

വേനല്‍ കാലത്ത് പുറത്തു വോളിബാള്‍ കളി തുടങ്ങും. അടുത്തുള്ള പറമ്പില്‍ പുല്ലു ചെത്തി കോര്ട്ട് വരച്ചു പോസ്റ്റും നെറ്റും ഒക്കെ കെട്ടി ആയിരുന്നു വോളിബാള്‍ കളി. അന്നത്തെ പ്രധാനകളിക്കാര്‍ അടുത്ത്  ദിവംഗതനായ കെമിസ്ട്രിയിലെ ജോണ്‍ സാര്‍, സിവിലിലെ ബാബു.റ്റി.ജോസ്, വി.ജെ.കുരിയന്‍ , മെക്കാനിക്കലിലെ ജയരാജന്‍ എന്നിവരും ചെറുപ്പക്കാരായ മറ്റു ചിലരും ആയിരുന്നു. ടി.കെ.എമ്മില്‍ എന്റെ കൂടെ പഠിച്ച മൈതീന്കുട്ടിയുടെ അനുജന്‍ മുഹമ്മദ്‌ ആലി റാവുത്തര്‍ ഇവരില്‍ നല്ല നര്‍മ്മബോധം ഉള്ളയാളായിരുന്നു. (അയാള്‍ ഈയിടെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് ചീഫ് എഞ്ചിനീയര്‍ ആയി പിരിഞ്ഞു) ചിലര്‍ ക്വാര്ട്ടെര്‍സിന്റെ അടുത്തു ചെറിയ കോര്ട്ടുണ്ടാക്കി ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും കൂടും. വര്ഷാവസാനം ഈ കളിയില്‍ എല്ലാം വാശിയേറിയ മത്സരവും ക്ലബ്ബിന്റെ വാര്ഷിക ദിനത്തില്‍ സമ്മാനദാനവും ഡിന്നറും ഒക്കെ ആയി ബഹുരസമായിരുന്നു. ക്യാമ്പസിലെ  കലാകാരന്മാരുടെയും കുട്ടികളുടെയും ചില കലാപരിപാടികളും  അരങ്ങേറിയിരുന്നു. ഭരതന്‍ സാറിന്റെ പാട്ട് ഇതിന്റെ സ്ഥിരം ഭാഗമായിരുന്നു. ഒരിക്കല്‍ ചെസ്സിനു സെക്കണ്ട് പ്രൈസു എനിക്ക് കിട്ടിയെന്നു തോന്നുന്നു. കെ.വി.കെ  സാറിന്‍റെ  ശിക്ഷണത്തില്‍  ബ്രിഡ്ജ്   കളിക്കാനും  പഠിച്ചു.  സാധാരണ ചീട്ടുകളിയെക്കാള്‍  വളരെയധികം   ബുദ്ധി ഉപയോഗിച്ചു   കളിക്ക്കേണ്ട   കളിയാണ്  ബ്രിഡ്ജ്. കോഴിക്കൊട്ട് ഒരു  റ്റോഓറ്ണമെന്‍റില്‍   ഒരു രണ്റ്റാം സ്ഥാനം കിട്ടിയ   ഒറ്മ്മയും  ഉണ്ട്. 

ഞാന്‍ ഒരു പ്രാവശ്യം ക്ലബ് എക്സിക്യുട്ടീവ്‌ കമ്മറ്റിയില്‍ കയറി . എനിക്ക് കളികളില്‍ വലിയ താല്പര്യം ഇല്ലാഞ്ഞത് കൊണ്ടു ക്യാമ്പസിലെ  കുട്ടികളെ ചില കലാസാഹിത്യ പരിപാടികളില്‍ പരിശീലിപ്പിക്കാന്‍ ശ്രമിച്ചു. പ്രത്യേകിച്ചും പ്രസംഗിക്കാനും , ഉപന്യാസങ്ങള്‍ എഴുതാനും കഴിവുള്ളവരാക്കുക, ക്വിസ് മത്സരം നടത്തുക എന്നിവയായിരുന്നു പരിപാടി. പ്രസംഗമത്സരത്തിനും ഉപന്യാസ മത്സരത്തിനും വിഷയങ്ങള്‍ മത്സരം തുടങ്ങുന്നതിനു അര മണിക്കൂര്‍ മുമ്പ് സ്ഥലത്തു വച്ച് മാത്രമേ കൊടുക്കുകയുള്ളൂ. അത് കൊണ്ടു കുട്ടികളുടെ സ്വന്തം കഴിവ് പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞു. വിഷയം നേരത്തെ കൊടുത്താല്‍ മാതാപിതാക്കള്‍ എഴുതിക്കൊടുത്ത പ്രസംഗം മന:പാഠം പഠിച്ചു അവതരിപ്പിക്കുമായിരുന്നു. ചിത്രരചനയിലും പ്രായം അനുസരിച്ച് എല്ലാവര്‍ക്കും ഒരേ വിഷയം കൊടുത്തായിരുന്നു മത്സരം നടത്തുക. വിഷയം നേരത്തെ അറിയാന്‍ വയ്യാത്തതുകൊണ്ടു കുട്ടികളുടെ തനതായ കഴിവ് പുറത്തു കൊണ്ടു വരാനും അതിനു അംഗീകാരം കൊടുക്കുവാനും കഴിഞ്ഞു. രക്ഷിതാക്കളെ മത്സരസമയത്ത് ക്ലബ്ബില്‍ വിലക്കിയിരുന്നു. മത്സരം ജഡ്ജു ചെയ്യാന്‍ വേണ്ടി കുട്ടികളെ അറിയാത്ത നമ്മുടെ കോളേജിലെ സീനിയര്‍ വിദ്യാര്ഥികളുടെ സഹായം തേടിയിരുന്നു. പലപ്പോഴും എല്ലാവര്ക്കും തന്‍ കുഞ്ഞു പൊന് കുഞ്ഞു എന്ന് തോന്നുന്നത് കൊണ്ടും, കുട്ടികളുടെ കഴിവിനെക്കാള്‍ രക്ഷിതാക്കള്‍ എഴുതി കാണാപ്പാഠം പഠിപ്പിച്ചു പ്രസംഗിപ്പിക്കുന്നതിനും മറ്റും അവസരം കിട്ടിയിരുന്നില്ല. ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ഇനത്തില്‍ കമ്മറ്റി അംഗങ്ങളുടെ കുട്ടികള്‍ വിജയിച്ചാല്‍ തെറി തീര്ച്ചയായിരുന്നു. എന്റെ അനുഭവത്തില്‍ നമ്മുടെ സമൂഹത്തില്‍ പൊതുക്കാര്യത്തിനു ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്നത് തെറിയും കല്ലേറും ആണെന്നത് പതിവല്ലെ? നായ  തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല  എന്നതു  പോലെയാണ്. ഇവര്‍  ഒന്നും  ചെയുകയില്ല എന്നു മാത്രമല്ല  ചെയ്യുനവരില്‍  കുറ്റം  കണ്ടെത്തി വിമര്‍ശിക്കുകയും  ചെയ്യും. അത് കൊണ്ടു അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ പൂര്ണമായി അവഗണിക്കാനും പഠിച്ചു. ചില  ആള്‍ക്കാര്‍

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും