57. ആര്‍.ഈ.സി.യുടെ നല്ല കാലം തുടങ്ങുന്നു

 ഡല്‍ഹി ഐ.ഐ.ടി.യിലെ മൂന്നു വര്‍ഷം വളരെ വേഗം കഴിഞ്ഞതുപോലെ തോന്നി. അവിടെ വച്ച് ജോലിത്തിരക്കുകാരണം ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത് ശരി തന്നെ, പ്രത്യേകിച്ചും കുറച്ചുനാള്‍ പഠിത്തത്തില്‍ നിന്ന് വിട്ടുനിന്നിട്ട് വയോജനവിദ്യാഭ്യാസത്തിനു പോകുമ്പോള്‍ ഉള്ള സാധാരണ വിഷമങ്ങളല്ലാതെ. ആര്‍.ഈ.സി.യിലെ കാര്യങ്ങള്‍ അന്നും മെച്ചപ്പെട്ടിട്ടില്ലായിരുന്നു. ഏതായാലും അതാതു മാസം ശമ്പളം ബാങ്കില്‍ കൃത്യമായി ക്രെഡിറ്റ്‌ ആയി വന്നിരുന്നത് കൊണ്ടു മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഇരുന്നു. ഒരു കണക്കിന് മന:പ്പൂര്‍വം  തന്നെ എന്ന് കൂട്ടിക്കോളൂ. ഐ.ഐ.ടി.യില്‍ വച്ച് ഞങ്ങള്‍ എന്തിനു അവിടെ എത്തിയോ അതിനു മാത്രം സമയം ചിലവാക്കുക എന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു എന്റെ പ്രവര്‍ത്തനം.

ഞങ്ങള്‍ ഡല്ഹിയില്‍ ആയിരുന്ന ജൂലായ്‌ 1978 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ ഇവിടെ പലതും സംഭവിച്ചിരുന്നു. കേരള ഭരണത്തില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടായ കാലം ആയിരുന്നു ഇത്. 1978 ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പു മന്ത്രി സി.എച്ച്.മുഹമ്മദ്‌ കോയ ആയിരുന്നു. പിന്നീട് 1978 ഒക്ടോബറില്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യനായി എങ്കിലും വിദ്യാഭ്യാസ വകുപ്പ് സി.എച്ചു.മുഹമ്മദ്‌ കോയ തന്നെ ആയിരുന്നു കൈകാര്യം ചെയ്തത്. 1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ സി എച്ചു തന്നെ മുഖ്യമന്ത്രിയായി എങ്കിലും 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ ഈ.കെ.നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ശ്രീ. ബേബിജോണിന്റെ കയ്യിലായി. പൊതുവേ കേരള സര്‍ക്കാരില്‍ വരുന്ന മാറ്റങ്ങള്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെ ഭരണത്തിലും പ്രതിഫലിക്കുന്നത് സ്വാഭാവികമായിരുന്നു. കാരണം ഭരണസമിതിയുടെ അദ്ധ്യക്ഷന്‍ വിദ്യാഭ്യാസമന്ത്രിയും പ്രധാന അംഗങ്ങള്‍ എല്ലാം കേരള സര്‍ക്കാറിന്റെ പ്രതിനിധി കളുമായത് കൊണ്ടു തന്നെ. അന്നത്തെ പ്രിന്സിപ്പലും ഭരണസമിതി അദ്ധ്യക്ഷനുമായ വിദ്യാഭ്യാസമന്ത്രിയുമായി പല കാര്യത്തിലും യോജിപ്പില്ലാതെ ഭരണം വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ പ്രിന്സിപ്പലും സ്വമേധയായോ അല്ലാതെയോ രാജിവച്ച് പോകുകയാണ്‌ ഉണ്ടായതു. ഞാന്‍ തിരിച്ചു ആര്‍.ഈ.സി.യില്‍ ചേരുമ്പോള്‍ പ്രിന്സിപ്പലിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. പഴയ പ്രിന്സിപ്പല്‍ അലിഗര്‍ യൂണിവേര്‍സിറ്റി പ്രൊവൈസ്ചാന്സലറായി പോയിക്കഴിഞ്ഞിരുന്നു. ഇലക്ട്രിക്കല്‍ വിഭാഗം തലവന്‍ ഞങ്ങളുടെ പ്രൊഫ.ചാര്ളൂ സാറിന് ആയിരുന്നു പ്രിന്സിപ്പലിന്റെ ചുമതല. അദ്ദേഹം താത്കാലിക ചുമതലയായിരുന്നത് കൊണ്ടു നയപരമായ തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. 1982 മേയ് 5 മുതൽ 1987 മാർച്ച് 25 വരെ കരുണാകരന്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ ഭരണമേറ്റത്‌ കഴിഞ്ഞാണ് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍  കേരളത്തില്‍ ഉണ്ടായതു. ഈ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ.ടി.എം.ജേക്കബ് ആയിരുന്നു. അദ്ദേഹമാണ് സ്ഥിരമായ പ്രിന്സിപ്പല്‍ നിയമനവും കുറെ നാളായി ഒഴിഞ്ഞു കിടന്ന അധ്യാപക അധ്യാപകേതര തസ്തിതികകളിലേക്ക് നിയമനങ്ങള്‍  നടത്താന്‍ മുന്കയ്യെടുക്കുകയും ചെയ്തത്. അങ്ങനെ 1983ല്‍ പ്രൊഫ.ഉണ്ണികൃഷ്ണപിള്ളസാര്‍  പ്രിന്സിപ്പലാകുകയും ചെയ്തു. ക്യാനഡായിലെ ക്വീന്‍സ് യൂണിവേര്‍സിറ്റിയില് ഉപരിപഠനം കഴിഞ്ഞു തിരിച്ചു വന്നു ആര്‍.ഈ.സി.യിലെ പ്രൊഫസറായി ജോലി നോക്കിയിരുന്ന ഡോ ഉണ്ണികൃഷ്ണപിള്ള സാര്‍ പ്രിന്സിപ്പലായി കഴിഞ്ഞാണ് എല്ലാ വകുപ്പുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് കുറെയേറെ അധ്യാപകരുടെ നിയമനം നടന്നത്.

ആര്‍.ഈ.സി.തുടങ്ങിയ കാലം മുതല്‍ സിവില്‍,ഇലക്ട്രിക്കല്‍,മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ ബി.ടെക്കും ഈ വകുപ്പുകളില്‍ ഓരോ എം.ടെക്. കോര്സുകളും മാത്രമാണ് അതുവരെ ഉണ്ടായിരുന്നത്. പുതിയ കോര്സുകള്‍ കൊണ്ടു വന്നാല്‍ മാത്രമേ സ്ഥാപനം വളരുകയുള്ളൂ, അദ്ധ്യാപകര്‍ക്കും മറ്റും ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷനും കിട്ടൂ എന്ന് അദ്ദേഹം മനസ്സിലാക്കി പുതിയ കോര്സുകള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങി. ഭരണപരമായ സ്വയംഭരണം ഉണ്ടായിരുന്നു എങ്കിലും അകാഡമിക് സ്വയംഭരണം (ഐ.ഐ.ടി.കളിലെ പ്പോലെ) ഇല്ലാതിരുന്നത് കൊണ്ടു കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്ന ഗ്രാന്റു കൊണ്ടുവാങ്ങിയ പല ഉപകരണങ്ങളുടെ ഉപയോഗവും പഠനപദ്ധതിയില്‍ ഉള്പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ടു ഒന്ന് രണ്ടു ഉന്നതാധികാരകമ്മറ്റികള്‍ അഭിപ്രായപ്പെട്ടത് പോലെ അക്കാഡമിക് സ്വയം ഭരണം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കണ്ടു സ്വയംഭരണത്തിനുള്ള ശ്രമങ്ങള് അപ്പോള്‍ മുതല്‍ തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ ഉദാസീനതയും വിവിധ സംസ്ഥാനങ്ങളിലെ ആര്‍.ഈ.സി.കള്‍  തമ്മില്‍ യോജിച്ചുള്ള ശ്രമം ഉണ്ടാകാതിരുന്നതു കൊണ്ടും യാതൊരു തീരുമാനങ്ങളും കേന്ദ്ര സംസ്ഥാനസര്‍ക്കാറുകള്‍  എടുത്തിരുന്നില്ല, 2002 ല്‍ നാഷണല്‍ ഇന്സ്റ്റിട്ട്യുട് ആകുന്നതു വരെ.

എന്നാല്‍ ഈ കാലത്ത് സ്ഥാപനത്തിന്റെ മുരടിച്ചു നിന്ന വളര്‍ച്ച മുമ്പോട്ടു കൊണ്ടുപോകാന്‍ പല കാര്യങ്ങളും ഡോ ഉണ്ണികൃഷ്ണപിള്ള പ്രിന്സിപ്പലായിരുന്നപ്പോള്‍ തുടങ്ങി. ഇല്കട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റ് മുന്കയ്യെടുത് ഇല്കട്രോണിക്സ് &കമ്മ്യുണിക്കേഷനിലും സിവില്‍ഡിപ്പാര്ട്ടുമെന്റിന്റെ കീഴില്‍ ആര്ക്കിടെക്ച്ചറല്‍ എഞ്ചിനീയറിങ്ങിലും മെക്കാനിക്കലിന്റെ കീഴില്‍ പ്രൊഡക്ഷന്‍ & മാനെജുമെന്ടിലും ബി.ടെക്. കോര്സുകള്‍ തുടങ്ങി. അതുപോലെ പുതിയ എം.ടെക്.കോര്സുകളും തുടങ്ങി. പന്നീട് കമ്പ്യൂടര് സയന്സ് & എഞ്ചിനീയറിങ്ങിലും ബി.ടെക്കു.തുടങ്ങി. അങ്ങനെ പുതിയ പ്രിന്സിപ്പലിന്റെ ഭരണത്തില്‍ ആര്‍.ഈ.സി.ക്ക് ശാപമോക്ഷം കിട്ടി തുടങ്ങി എന്ന് തന്നെ പറയാം.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും