101.സൈപ്രസ്സും കാശ്മീരും ജര്‍മ്മന്‍ പ്രൊഫസര്‍ തന്ന എട്ടിന്‍റെ പണിയും
ഒരു ദിവസം ഞങ്ങള്‍ സൈപ്രസ്സിലെ മറ്റു സ്ഥലങ്ങള്‍ കാണാനായി പുറപ്പെട്ടു. ചെറിയ ഒരു ദ്വീപിന്റെ ഒരു ഭാഗമായ വടക്കന്‍ സൈപ്രസ്സു മുഴുവനും കാണാതെ ഇരിക്കുന്നതു മോശമല്ലേ എന്നു കരുതി. നാട്ടുകാരനായ ഒരു ടാക്സി ഡ്രൈവറെ കിട്ടി. അയാള്‍ ഞങ്ങളെ ആദ്യം കൊണ്ടു പോയതു ഒരു പഴയ കൊട്ടാരത്തിലേക്കാണു. വിജനമായ ഒരു കുന്നിന്റെ മുകളില്‍. കൊട്ടാരം എന്നു പറഞ്ഞു എന്നേ ഉള്ളൂ. നമ്മുടെ സങ്കല്‍പ്പത്തിലുള്ള കൊട്ടാരം ഒന്നും അല്ല. സഞ്ചാരികളെ ആരെയും കാണാനില്ല. കൊട്ടാരം സൂക്ഷിപ്പുകാരനെ എവിടെ നിന്നോ ഡ്രൈവറ് വിളിച്ചു കൊണ്ടു വന്നു കൊട്ടാരം തുറന്നു തന്നു. പ്രവേശനഫീസും കൊടുത്തു അകത്തു കയറി. കൊട്ടാരത്തില്‍ കാണാനൊന്നും പ്രത്യേകിച്ചു കണ്ടില്ല എങ്കിലും കുന്നിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം വളരെ മനോഹരമായിരുന്നു. വടക്കന് സൈപ്രസ്സിനെയും തെക്കന്‍ സൈപ്രസ്സിനും ഇടയിലുള്ള മല നിരകള്. നമ്മുടെ വയനാടന്‍ കുന്നുകള്‍ പോലെ നിരന്നു കിടക്കുന്നു. പക്ഷെ മൊട്ടക്കുന്നുകളാണ്. പൊതുവെ മരങ്ങളും പച്ചപ്പും കുറവു. ഒരു വശം മുഴുവന്‍ കടല്‍ തീരം, മറുവശം കുന്നുകള്‍. ശക്തിയായ കാറ്റും. കുറച്ചു ഫോട്ടൊ എടുത്തു ഞങ്ങള്‍ തിരിച്ചുപോന്നു.
മറ്റു കാഴ്ചകളില്‍ ഒരു പള്ളി പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. പുറത്തു നിന്നു നോക്കിയാലൊരു ക്രിസ്ത്യന് പള്ളിയെന്നേ തൊന്നൂ. അകത്തു സധാരണ മുസ്ലിം പള്ളിയുടെ മാതിരി ഒരു ഹാള് മാത്രം. ഭിത്തിയില്‍ വളരെ ഉയരത്തില്‍ മേരിയുടെയും മറ്റും രൂപം ഇന്നും നിലനില്കുന്നു. ഒരു കാലത്തു ക്രിസ്ത്യന് പള്ളി ആയിരുന്നു എന്നു വിളിച്ചുപറയുന്നതു പോലെ. ഒരു കോട്ടയും കണ്ടു, ആളില്ലാ മേഖലയുടെ അടുത്തായി.
ഒരു ദിവസം അയാള്‍ എനിക്കു
ഒരു പണി ഒപ്പിച്ചു തന്നു. അയാളുടെ യൂണിവേര്‍സിറ്റി വകുപ്പിലെ
മത്സ്യഫാമില് നിന്നു കുറെ മത്സ്യം
കൊണ്ടുവന്നു. ഒരു പതിനഞ്ചു കിലോ എങ്കിലും കാണും. ഒരോന്നും ഒരു കിലോയിലധികം ഉള്ള നമ്മുടെ ചെമ്പല്ലി പോലെ വലിയ ചെതുമ്പലും
മുള്ളുമുള്ള മത്സ്യം. പിടക്കുന്ന മത്സ്യം. പൊതുവെ മത്സ്യത്തിനോടും
മാംസത്തിനോടും വലിയ മമത ഇല്ല്ലാത്ത എനിക്കു നമ്മുടെ ആശാനു വേണ്ടി മത്സ്യക്കറി
ഉണ്ടാക്കുന്നതു തന്നെ തീരെ നിവൃത്തി
ഇല്ലാത്തതു കൊണ്ടാണു, ഞാന്‍ മത്സ്യം കഴിക്കാറുമില്ല. എന്റെ
ബുദ്ധിമുട്ടോര്‍ത്ത് അങ്ങേര്‍ മത്സ്യം മുറിച്ചു വൃത്തി ആക്കിയേ വീട്ടില് കൊണ്ടു
വരാറുള്ളൂ. അതുകൊണ്ടു
കറി വക്കുന്നതു എളുപ്പമാണു. ഇതു ശരിക്കും ഒരു കുടുക്കായി.
പെട പെട പിടക്കുന്ന മീന്. അതിനെ കൊല്ലാന്
തന്നെ വിഷമം, പിന്നാണോ കറിവക്കല്‍. നമ്മുടെ
നാട്ടിലെ പോലെയുള്ള മീന്‍ മുറിക്കാനുള്ള കത്തിയും ഇല്ല. സായിപ്പിന്റെ
രീതിയില്‍ വെറുതെ കല്ലില് വച്ചു
എണ്ണയൊഴിച്ചു പൊരിക്കാനും മടി. ജര്‍മ്മന്‍ സായിപ്പു ഇന്ത്യന്
രീതിയില് മുളകും മറ്റും അരച്ചു വറുക്കണം എന്നു ഒരാഗ്രഹവും പ്രകടിപ്പിച്ചു. ഏതായാലും ബാലായോടു വിവരം പറഞ്ഞു. പിന്നീടു ഞാനും സഖാവും കൂടി രണ്ടറ്റത്തും പിടിച്ചു ഒരു വിധത്തില്‍ മൂന്നു നാലെണ്ണം മുറിച്ചു വൃത്തിയാക്കി വറുത്തു കൊടുത്തു. രാത്രി
പതിനൊന്നു മണി ആയി സാധനം മേശപ്പുറത്തെത്തിയപ്പോള്‍. എല്ലാവരും
വളരെ രുചിയോടെ ഭക്ഷിച്ചു, എന്റെ മുറിഞ്ഞ കയ്യും ഒടിഞ്ഞ
നടുവും കാണാനായി നമ്മുടെ ഭര്‍ത്താവ് മാത്രം. ക്ഷീണം കാരണം
ഒന്നു രണ്ടു പ്രാവശ്യം ഛര്‍ദ്ദിക്കുകയും ചെയ്തു. തുര്‍ക്കിയില്‍
ആയിരുന്നപ്പോള് സുബൈദയുടെ ഭര്‍ത്താവ് തനിയെ
പിടിച്ച മത്സ്യം അവള്‍ തന്നെ പൊരിച്ചു
കൊണ്ടുവന്നു സഖാവിനു കൊടുക്കുമായിരുന്നു. നമ്മുടെ സഖാവിനു
മത്സ്യം വളരെ ഇഷ്ടമാണെന്നു യാദൃശ്ചികമായി
ഞാന്‍ പറഞ്ഞതു കേട്ട്.








Comments
Post a Comment