80.സിസ്റ്റംസ് സൊസൈറ്റിയും അഖിലേന്ത്യാ സെമിനാറും

 ഡല്‍ ഹി ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥി  ആയിരുന്ന കാലത്ത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്  വിഭാഗത്തിലെ പ്രേംസത്സംഗി എന്ന പ്രൊഫസര്‍ സിസ്റ്റംസ് സൊസൈറ്റി എന്ന പേരില്‍ ഒരു പ്രൊഫഷണല്‍ സംഘടന ഉണ്ടാക്കുവാന്‍ ഞങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ ക്ഷണിച്ചു സ്ഥാപക അംഗങ്ങളാക്കി. സ്ഥാപക ആജീവനാന്ത അംഗങ്ങളായ ഞങ്ങള്‍ അവരവരുടെ സ്ഥാപനങ്ങളില്‍ തിരിച്ചു പോകുമ്പോള്‍ സിസ്റ്റംസ് സംബന്ധമായ പരിപാടി കള്‍ മുമ്പോട്ട്‌ കൊണ്ടു പോകണമെന്ന തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അതനുസരിച്ച് ഞാന്‍ ആര്‍.ഈ.സി.യില്‍ കുറെയേറെ ആള്‍ക്കാരെ സിസ്റ്റംസ് സൊസൈറ്റിയില്‍ ചേര്‍ത്തു. കൂടുതലും പേരും ഒറ്റ പ്രാവശ്യം തുക കൊടുത്തു ആജീവനാന്തഅംഗങ്ങള്‍ ആവുകയാണ് ചെയ്തത്.

വ്യുഹങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ എല്ലാ എഞ്ചിനീയറിംഗ് ശാഖയിലും ആവശ്യമായതു  കൊണ്ടു മറ്റു ഡിപ്പാര്ട്ട്മെന്റുകളില്‍ നിന്നുള്ളവരും അംഗങ്ങളായി ചേര്ന്നു . ആര്‍ ഈ സി യില്‍ ഈ സൊസൈറ്റിയുടെ ആദ്യത്തെ ചാപ്റ്റര്‍ തുടങ്ങുകയും ചെയ്തു. ഭരതന്‍ സാര്‍ അദ്ധ്യക്ഷനും ഞാന്‍ കാര്യദര്‍ശിയും ആയി . വൈകുന്നേരങ്ങളില്‍ ചില പ്രഭാഷണങ്ങളും മറ്റും നടത്തി വന്നു.

സിസ്റ്റംസ് സൊസൈറ്റി തുടങ്ങാന്‍ പ്രധാന കാരണം എല്ലാ വര്‍ഷവും ഈ മേഖലയില്‍ പ്രവര്ത്തിക്കുന്നവരെ ഒന്നിച്ചു കൂട്ടി ഒരു അഖിലേന്ത്യാ കൊണ്ഫെറന്സ്  മുടക്കം കൂടാതെ നടത്തുക എന്നതായിരുന്നു. തെക്കേ ഇന്ത്യയില്‍ കോയമ്പത്തൂര്‍ പി എസ ജി കോളേജില്‍ രണ്ടു പ്രാവശ്യം ഈ കോണ്ഫെറന്സ്  നടത്തിയിരുന്നു, അതു  പോലെ തിരുവനന്തപുരം ഐ എസ ആര്‍ ഓ യിലും. ഈ സൊസൈറ്റിയുടെ ആദ്യത്തെ ചാപ്റ്റര്‍ എന്ന നിലയില്‍ ഒരു ദേശീയ സിസ്റ്റംസ് കൊണ്ഫെരന്സ് ആര്‍ ഈ സി യില്‍ നടത്തിയാലോ എന്ന് ഞങ്ങള്‍ എല്ലാവരും കൂടി ആലോചിച്ചു. പ്രിന്സിപ്പാള്‍ അനുവാദം തന്നതോടു കൂടി 1997 ഡിസംബറില്‍ വാര്ഷിക സിസ്റ്റംസ് കോണ്ഫെറന്സ് ഇവിടെ വച്ച് നടത്താന്‍ എല്ലാവരും തീരുമാനിച്ചു . ഞങ്ങളില്‍ പലരും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലെയും സിസ്റ്റംസ് കൊണ്ഫെറന്സില്‍ പങ്കെടുത്തിരുന്നതുകൊണ്ടു എങ്ങനെ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഒരു ഏകദേശരൂപം ഉണ്ടാക്കി. കോണ്ഫെരന്സിന്‍റെ പ്രധാനസന്ദേശം സുസ്ഥിര വളര്‍ച്ചക്ക് ക്ക് സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പരിസ്ഥിതി ( Technology Education Environment for Sustainable Growth എന്നായിരുന്നു.

 

സംഘാടക സമിതിയില്‍ എല്ലാ വകുപ്പുകള്‍ക്കും പ്രാതിനിധ്യം നല്കി. സംഘാടക കാര്യദര്‍ശിയായി ശ്രീ മൊയ്തീന്‍ന്കുുട്ടിയെയും ജനറല്‍ കണ്‍വീനറായി എന്നെയും എഡിറ്റര്‍മാരായി എബ്രഹാം മാത്യുവിനെയും വെങ്കടരമണി സാറിനെയും നിശ്ചയിച്ചു. 1998 ഡിസംബര്‍ 11 മുതല്‍ 13 വരെയായിരുന്നു കോണ്ഫെരന്സ് ദിവസങ്ങള്‍. നേരത്തെ ഐ.എസ്.റ്റി.ഈ യുടെ ഒരു വാര്‍ഷിക കണ്‍ വെന്ഷന്‍  ആര്‍ ഇ സി യില്‍ നടത്തിയ പരിചയം മാത്രമേ എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായതു കൊണ്ടു എല്ലാ പ്രശ്നങ്ങള്‍ക്കും  പരിഹാരം ഉണ്ടാക്കാം എന്ന് ആത്മവിശ്വാസം ഉണ്ടായി. 

 

ഇത്തരം ദേശീയ കോണ്ഫെറന്സുകള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രധാന പ്രശ്നം സാമ്പത്തികം തന്നെ ആയിരുന്നു. പ്രതിനിധികളായി വരുന്നവരുടെ കയ്യില്‍ നിന്നും ചെറിയ തുക റെജിസ്ട്രേഷന്‍ ഫീസ്‌ ആയി വാങ്ങാം , അതല്ലാതെ സര്‍ക്കാര്‍  സ്ഥാപന ങ്ങളില്‍ നിന്നും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്സര്‍ ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന തുക ആണ് പ്രധാനം . ഇത് കിട്ടുവാന്‍ ആര്‍ ഈ സി എന്ന സ്ഥാപനത്തിനോട് കൂറുള്ള പൂര്‍ വ വിദ്യാര്‍ത്ഥികളും മറ്റു അഭ്യുദയകാംക്ഷികളുടെയും പരമാവധി സഹകരണം ആവശ്യമായിരുന്നു. സര്‍ക്കാര്‍  സ്ഥാപനങ്ങളില്‍ കേന്ദ്ര സയന്സ് & ടെക്നോളജി വകുപ്പ്,(Department of science and Technology) പ്രതിരോധ ഗവേഷണ വികസന വകുപ്പ്,(DRDO :Defense Research & Development Organisation) ശാസ്ത്ര വ്യവസായ ഗവേഷണ കൌണ്സില്‍ (CSIT: Council of Scientific & Industrial Research ) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് (Kerala State Science Technology & Environment Department ) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (Indian Space Research Organisation) എന്നിവര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാലും ബഡ്ജ്റ്റനുസരിച്ചു കുറെ കമ്മി ഉണ്ടായിരുന്നു.

 

ബാക്കി പണം ഉണ്ടാക്കാന്‍ ശരിക്കും വീട്ടില്‍ ചെന്ന് സംഭാവന ചോദിക്കാന്‍ തീരുമാനിച്ചു. പ്രധാനപ്പെട്ട എല്ലാ ഡിപ്പാര്ട്ടുമെന്‍റിലെയും സീനിയര്‍ പ്രോഫസര്‍മാരുടെ ഒരു ടീം ഒരു വണ്ടിയെടുത്ത് രാവിലെ ആര്‍.ഈ.സി യില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കൊട്ടിനും എറണാകുളത്തിനും ഇടയ്ക്കുള്ള പ്രധാനപ്പെട്ട വ്യവസായസ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചു സ്പോണ്സര്‍ഷിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്‌ഷ്യം. പോയ വഴി അങ്കമാലി TELK, ആലുവാ പ്രീമിയര്‍ ടയെര്സ്, FACT, പോപ്പുലര്‍ ആട്ടോമോബയില്സ്, എഡഡി കരണ്ട് കണ്ട്രോള്സ് , തോഷിബ ലാമ്പ്സ് എന്നിവയെലാം സന്ദര്‍ശിച്ചു ഞങ്ങളുടെ ആവശ്യം അവതരിപ്പിച്ചു. വൈകുന്നേരം അഞ്ചര മണി ആയപ്പോള്‍ പനമ്പള്ളി നഗറിലെ Allied Industries ന്റെ ഓഫീസില്‍ അവസാനിപ്പിച്ചപ്പോള്‍ ഒന്നര ലക്ഷം രൂപ വാഗ്ദാനമായി കിട്ടി. അതുകൊണ്ടു പരിപാടി നടത്താനുള്ള കമ്മി ഒരു മാതിരി നികത്താന്‍ കഴിയുമെന്ന് തോന്നി.

ഈ കോണ്ഫെറന്സില്‍ പ്രധാനമായും 6 വിഷയങ്ങളില്‍ ആയി 81 പ്രബന്ധങ്ങള്‍ ആണ് മൂന്നു ദിവസമായി അവതരിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ഗവേഷകര്‍ കോണ്ഫെറന്സില്‍ പങ്കെടുത്ത് പ്രബന്ധങ്ങളവതരിപ്പിച്ചു. കോണ്‍ഫെറന്സില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ 480 പേജുള്ള ഒരു പുസ്തകം ന്യു ഡല്‍ഹിയിലെ അലൈഡ് പബ്ലിഷേര്സ് പ്രസിദ്ധീകരിച്ചു. അത് അവസാന രൂപം ആക്കുന്നതില്‍ പ്രധാന എഡിറ്റര്‍മാരായ എബ്രഹാം മാത്യുവിനെയും ഡോ വെങ്കടരമണിയെയും പ്രത്യേകം സ്മരിക്കുന്നു. കോണ്ഫെറന്സിനു ശേഷം ഈ പുസ്തകത്തിന്റെ കോപ്പി പ്രധാനപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും  അയച്ചു കൊടുക്കുകയും ചെയ്തു. അത് ഈ കോണ്ഫെറന്സിന്‍റെ ശാശ്വതമായ സംഭാവനയായി ലൈബ്രറികളില്‍ ഉണ്ടാവും.

കോണ്ഫെറന്സ് വളരെ വിജയമായിരുന്നു എന്ന് പങ്കെടുത്തവര്‍ അറിയിച്ചു. ഇത്ര ബൃഹത്തായ ഒരു സമ്മേളനം ആര്‍ ഈ സി യില്‍ ആദ്യമായായിരുന്നു നടന്നത്. അതില്‍ പങ്കെടുത്തു സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു .

 

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും