92.ടര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറായില്‍

 തുര്‍ക്കിയുടെ തലസ്ഥാനമാണ് അങ്കാറ. ഞങ്ങള്‍  താമസിച്ചിരുന്ന അഡനയില് നിന്നു റോഡുമാര്‍ഗം ആറു മണിക്കൂറ് യാത്ര ചെയ്താലേ അവിടെ എത്തൂ.  കുട്ടികളെ  കാണാന്‍ അമേരിക്കയിലേക്ക് വിസ എടൂക്കാനായിരുന്നു ഞങ്ങള്‍ക്ക് അവിടെ പോകേണ്ടിവന്നത്.  അക്കൂട്ടതില്‍  നഗരം കാണാനും അവസരം ഉണ്ടാക്കി. തുര്‍ക്കിയിലെ സാമ്പതിക പ്രശ്നങ്ങള് രൂക്ഷമായ സമയമായിരുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായിക്കൊണ്ടിരുന്നു. പണപ്പെരുപ്പവും സാമ്പതിക അസ്തിരതയും മൂര്ധന്യതിലായപ്പോള് ലോകബാങ്കിന്റെ സഹായം വാങ്ങി തുടങ്ങി. അമേരിക്കയുടെ സ്വാധീനം വ്യക്തമായി ഇതിനു കാരണമായി. അമേരിക്കയുടെ ഒരു പട്ടാളകേന്ദ്രം അഡനക്കു അടുത്തുണ്ടു. ഇഞ്ചെര്‍ലിക്  ബേസ്  എന്നാണു പേര് .ഇറാക്കിനെ ലക്ഷ്യമാക്കി തോക്കുമായി അന്നുതന്നെ. ( ഇറാക്കിലെ അമേരിക്കന് ഇടപെടലിനു മുമ്പായിരുന്നു ഞങ്ങളവിടെ ഉണ്ടായിരുന്നത് ). ലോകബാങ്കിന്റെ ഒരു പ്രതിനിധി സ്ഥിരമായി അങ്കാറായില് താമസവുമായി. അയാള് ഒരു സൂപ്പര്‍  പ്രധാനമന്ത്രിയായി  തുര്കിയുടെ സാമ്പതിക കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. സാധാരണ ജനങ്ങള്‍  അരപ്പട്ടിണിയിലായിരുന്നു. അവരുടെ പ്രധാന ആഹാരമായ റൊട്ടി ( ഗദ പോലെ ഇരിക്കുന്ന സാധനം, നമ്മുദെ നാട്ടിലെ ഫ്രെഞ്ചു റോള്‍ അഥവാ സാന്‍ഡ്  വിച് റൊട്ടിയുടെ ഒരു പരുക്കന് രൂപം) സര്‍ക്കാര്‍  നിയന്ത്രിത കടകളില് കൂടി വിതരണം തുടങ്ങി.ഈ റൊട്ടി കൊണ്ടുവരുന്ന വാഹനവും കാത്തു കടക്കു മുന്നില് വലിയ ക്യൂ മണിക്കൂറുകള്‍ക്ക്  മുമ്പു കാണാറുണ്ടായിരുന്നു, ചില സമയത്തു നമ്മുടെ റേഷന് കടകളുടെ മുമ്പിലെ പോലെ.


ഇതൊക്കെയാണെങ്കിലും തുര്‍ക്കിയിലെ ഗതാഗത സൌകര്യം മറ്റു യുറോപിയന് രാജ്യങ്ങളിലെക്കാള് ഒട്ടൂം മോശമല്ലായിരുന്നു ഒന്നാം തരം നിരത്തുകള്. വിദേശനിര്‍മ്മിതമായ നല്ല ഏസി ബസ്സുകള്. ബസ്സില് കയറിയാല് അര മണിക്കൂറ് കഴിഞ്ഞാല് ഉടനെ ഛറ്ദ്ദിക്കുന്ന സ്വഭാവമുള്ള എനിക്കു അംകാറായിലേക്കു ആറു മണിക്കൂറ് യാത്ര ചെയ്തിട്ടൂം യാതൊരു അസുഖവും ഉണ്ടായില്ല എന്നതു റോഡിന്ടെയും വാഹനത്തിന്റെയും മെച്ചം കൊണ്ടു മാത്രമായിരുന്നു. ഉള്‍പ്രദേശം പുല്‍ മെത്ത  വിരിച്ചതു പോലെ അതീവ സുന്ദരം. നീണ്ട യാത്രക്കു ഇടക്കു ടോയ് ലെറ്റ്  സൌകര്യവും റെസ്റ്റോറന്റും ഉള്ള വിശ്രമ സങ്കേതം ഉണ്ട്.. വളരെ വൃത്തിതിയും വെടുപ്പും ഉള്ള സ്ഥലം. ചെറിയ തുക കൊടുക്കെണ്ടി വന്നാലും പത്തു മിനുട്ടു കൊണ്ടു ഫ്രെഷ് ആവാന് കഴിയും. നമ്മുടെ ബസ് സ്റ്റാണ്ടുകളില് സ്ത്രീകള്‍ക്കുണ്ടാകുന്ന അസൌകര്യം ഞാന് ഓര്‍മ്മിച്ചു. ശ്രീമാന്റെ ഒരു സഹപ്രവര്‍ത്തകന്‍  തന്റെ പ്രായമായ അമ്മയെ കോഴിക്കോട്ടു നിന്നു തിരുവനതപുരത്തേക്കു രാത്രി കണ്ണൂറ് ഡീലക്സു ബസ്സില് കയറ്റിയിട്ടു പറഞ്ഞു.
അമ്മാ ഞാന് എല്ലാം ശരിയാക്കി വച്ചിട്ടുണ്ട്. അമ്മക്കു വേണ്ടി. ഒരു കാര്യം ഒഴിച്ചു. അമ്മ പറഞ്ഞു.മോനേ ,നീ വിഷമിക്കെണ്ട ഞാന് രാവിലെ മുതല് ഒരിറക്കു വെള്ളം കുടിച്ചിട്ടില്ല. , അക്കാര്യം ഓര്‍മ്മിച്ചു. ഈ ദീറ്ഘദൂര ബസ്സുകള് നഗര പ്രാന്തത്തിലുള്ള ബസ് സ്റ്റേഷനുകളില് നിന്നും ആണു പുറപ്പെടുക. നഗരത്തിലെ ആപ്പീസില് നിന്നും ചെറിയ ബസ്സിലോ വാനിലോ യാത്രക്കാരെ ഈ വലിയ ബസ് സ്റ്റേഷനില് എത്തിക്കുന്നു, ബസ് ഓടിക്കുന്നവര്‍  തന്നെ, പ്രത്യേകം പണം കൊടുക്കാതെ തന്നെ.  വളരെ മാന്യമായ പെരുമാറ്റം. കിളികളുടെ ശല്യം തീരെ ഇല്ല. സാധനങ്ങള്‍  ഇറക്കാനും കയറ്റാനും ബസ്സു കമ്പനിയുടെ ആള്‍ക്കാര്‍ തന്നെ . പോര്‍ട്ടര്‍മാരുടെ സഹായം വേണ്ട. അട്ടിമറി ശല്യം ഇല്ല. നമ്മുടെ നാട്ടിലെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം സാമ്പത്തികം മാത്രമല്ല എന്നു തീര്‍ച്ച.

 

തുര്‍ക്കിയിലെ   ഏറ്റവും    വലുതും   പ്രധാനപ്പെട്ടതുമായ      രണ്ടു നഗരങ്ങളാണ്    അങ്കാറ  എന്ന  തലസ്ഥാനവും   ഇസ്താംബുള്‍    നഗരവും. .  അങ്കാറ  തികച്ചും   ആധുനികമായ   നഗരം.  തന്നെയാണ്.  വിദേശരാജ്യങ്ങളുടെ  എല്ലാ  എംബസ്സികളും   ഇവിടെയാണ്.   യൂണിവേറ്സിറ്റിയിലെ    ഒരു സുഹൃത്ത്    ശരിയാക്കി  തന്ന    വഖ്ഫ്    ബോര്‍ഡിന്റെ     ഗസ്റ്റ് ഹൌസില്   ആയിരുന്നു   താമസം. സുഹൃത്തിന്റെ   സഹോദരന്‍     ബസ്റ്റാന്‍ഡില്‍    വന്നു  ഞങ്ങളെ   സ്വീകരിചു   താമസ സ്ഥലത്തെത്തിചു. എല്ലാ സൌകര്യങ്ങളും    ഉള്ള   സ്ഥലം..  ആവശ്യമെങ്കില്‍  സ്വന്തമായി   ഭക്ഷണം   പാചകം ചെയ്യാനുള്ള    സംവിധാനം   വരെ   ഉണ്ടായിരുന്നു. ഞങ്ങള്‍    ചായ മാത്രം ഉണ്ടാക്കിയിരുന്നു.

നമ്മുടെ ഇന്ത്യന് സ്ഥാനപതിയെ    കാണാന്   ഒരു   ശ്രമം നടത്തി. മലയാളിയായ    ഭദ്രകുമാറായിരുന്നു   ആയിരുന്നു   അന്നു അവിടത്തെ സ്ഥാനപതി. അദ്ദേഹത്തെ കാണാന്‍  കഴിഞ്ഞില്ല, എന്നാല്   മറ്റു   രണ്ടു   മലയാളി   സുഹൃത്തുക്കളെ   കിട്ടി. വിജയും   രതിയും. വളരെ സ്നേഹപൂര്‍വം     ഞങ്ങളെ സ്വീകരിചു,   വീട്ടിലെക്കു   ക്ഷണിച്ചു. അവരുടെ രണ്ടു മക്കളും അമേരിക്കയിലായിരുന്നു, കാനഡായിലും   യുഎസ്സിലും..  ഹൃദയശസ്ത്രക്രിയ കഴിഞ്ഞിട്ടും    അദ്ദേഹം   ഊര്‍ജ്ജസ്വലനായി    ഒരു വിദേശ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. ഒന്നാം തരം മലയാളി സദ്യ ഒരുക്കി   രതി ഞങ്ങളെ സ്വീകരിചു,   മുരിങ്ങക്കായ്   കുവെയിറ്റിലെ   ബന്ധുക്കള്   കൊണ്ടുവന്നിരുന്നു    എന്നു അവരു പറഞ്ഞു.  വീട്ടില് ഒന്നാം    തരം  ഒരു പൂന്തോട്ടം ഉണ്ടാക്കിയിരിക്കുന്നു.    പിച്ചിയും   റോസും   വളര്‍ന്നു പന്തലിച്ചിരിക്കുന്നു.. ഒരു വലിയ താമരപൂവിന്റെ    വലിപ്പമുള്ള   റോസപ്പൂവു ഞങ്ങളെ അത്ഭുതപ്പെടുത്തി.

 അഡനയില്‍  ഞങ്ങള്‍ ഒരു ഇന്ത്യക്കാരനെയും   കണ്ടുമുട്ടിയിരുന്നില്ല.    എംബസ്സിയില്   നിന്നാണറിഞ്ഞതു    അഡനയില്    വര്‍ഷങ്ങളായി    താമസമുള്ള   ഒരു മലയാളി   ഉണ്ടെന്നതു. ഒരു തുര്‍ക്കിക്കാരനെ   കല്യാണം    കഴിച്ചു   ജീവിക്കുന്ന   സുബൈദ. ( അവരെപറ്റി വിശദമായി പിന്നീടു.)


അങ്കാറയില്‍   ഞങ്ങളെ   ഏറ്റവും   ആകര്‍ഷിച്ചതു    അവിടത്തെ   അനത്തോലിയന്‍   മ്യുസിയം ആയിരുന്നു.  പ്രവേശനഫീസു    ശ്രീമാനു   പകുതി മതി. അദ്ധ്യാപകനായതിന്റെ ഗുണം. തുറ്കിയിലെ   വിവിധ ഭാഗങ്ങളില്    നിന്നു ഖനനം   ചെയ്തെടുത്ത   അനത്തോലിയന് സംസ്കാരത്തിന്റെ   സ്മാരകങ്ങള്‍      വളരെ  നല്ല രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അനത്തോലിയന്‍സംസ്കാരം   നമ്മൂടെ  മോഹന്‍ ജോദാരോയെക്കാള്‍     പുരാതനമാണു. അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള    പലതും അപൂര്‍വമാണു. ഏകദേശം   മൂവായിരം ബിസി യില് സാറ്ത്ഥവാഹക സംഘം യാത്രയിലെ    വരവുചിലവു    കണക്കുകള്‍         തുകലില് എഴുതി ഒരു കല്ലുകൊണ്ടുണ്ടാക്കിയ     കൂട്ടില് സൂക്ഷിച്ചിരിക്കുന്നു.   അതു പോലെ മറ്റു പലതു. മരിച്ചു കൊണ്ടിരിക്കുന്ന    ഒരു യോദ്ധാവിന്റെ ചിത്രം   യുദ്ധവിജയത്തിന്റെ    സ്മാരകമാണെങ്കിലും    യുദ്ധത്തിന്റെ   ഭീകരത   ചിത്രീകരിക്കുന്നു.    അത്തത്തുറ്കിന്റെ സ്മരണക്കുണ്ടാകിയ    വലിയ ടവറ് ( അത്താക്കുലെ) നഗരത്തിന്റെ തിരുമാറില് നില്കുന്നു. അതിന്റെ മുകളിലെക്കു   ലിഫ്റ്റില് പോയി. ശക്തമായ കാറ്റില്   എന്റെ സാരിയും മറ്റും പറന്നു വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. .   നല്ല ഒരു പാര്‍ക്കില്‍  അരയന്നങ്ങള്‍   മന്ദം മന്ദം നീന്തി നടക്കുന്ന ജലാശയം എല്ലാം കണ്ണിനു  കുളിര്‍മ്മയേകുന്ന കാഴ്ചകള്‍ തന്നെ  ആയിരുന്നു.

 അവിടെ വച്ചു ഞങ്ങളെ നഗരം കൊണ്ടു   കാണിക്കാന്   ഒരു ഇറാഖി പൌരന്   തയ്യറായി. അയാള് ഒരു സിവില് എഞ്ചിനീയറായിരുന്നു.  ഇറാഖില് ജീവിതം ദുസ്സഹമായപ്പോള്        തൊഴില്   തേടി   തുര്‍ക്കിയില്    വന്നതാണു. മൂന്നു കുട്ടികളും ഭാര്യയുമായി   ഒരു ചെറിയ മുറിയില് ഒതുങ്ങി ക്കഴിയുന്നു. ഭൂഗര്ഭ ഗവേഷണ വിഭാഗത്തില്. ഒഴിവു ദിവസം ആയതു കൊണ്ടു വഴികാട്ടി ആയി അല്പം പൈസ സമ്പാദിക്കാനുള്ള    ശ്രമം ആണു. ഞങ്ങളെ ദിവസം   മുഴുവനും   ചുറ്റി നടന്നു കാണിച്ചു    മ്യൂസിയം കാണാന് ക്ഷണിച്ചെങ്കിലും    അയാള് വന്നില്ല. ഉച്ച ഭക്ഷണം ഞങ്ങളുടെ കൂടെ നിര്‍ബന്ധിന്ധിച്ചപ്പോള് കഴിക്കാന് തയ്യാറായി. വൈകുന്നേരം    ഒരു  ചെറിയ തുക കൊടുത്തപ്പോള്‍         അതും നിരസിചു.    ഞങ്ങള്‍    നിര്‍ബന്ധിച്ചു  കുട്ടികള്‍ക്ക്  മധുരം വാങ്ങി കൊടുക്കാനെന്നു പറഞ്ഞാണു  അതു   പോക്കെറ്റില്    ഇട്ടത്. ഇന്ത്യക്കാരോടുള്ള സ്നേഹമൊ, മിക്കവാറും   ഒരേ തൊഴില് ചെയ്യുന്നവരോടുള്ള      സഹാനുഭൂതിയോ.   സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും    അഭിമാനം   വലുതാണു. എതായാലും   അതും ഒരു അനുഭവമായി.










Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും