98. വടക്കന്‍ സൈപ്രസ്സിലെ പ്രധാന ബിസിനസ്സ് – വിദ്യാഭ്യാസം

 ഐക്യരാഷ്ട്ര സഭയുടെ ഊരുവിലക്കല്‍  കാരണം വടക്കന്‍  സൈപ്ര സ്സിനു മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളില്ല. തുര്‍ക്കി  സര്‍ക്കാര്‍ കൊടുക്കുന്ന പാസ്പോര്‍ട്ടും വിസയും ആണു യാത്രാ  രേഖകള്‍ . പുറം രാജ്യത്തേക്കു പോകണമെങ്കില്‍  തുര്‍ക്കിയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍  കൂടിയേ പോകാനും കഴിയുക യുള്ളൂ. സൈപ്രസ്സില്‍ സമൃദ്ധമായി ഉണ്ടാവുന്ന ഓറഞ്ചും മുന്തിരിയും പോലും പുറത്തേക്കു കയറ്റുമതി ചെയ്യാനുള്ള അവസരം അവര്‍ക്ക്  നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാം ആയോ ജെല്ലിയായൊ പുറം ലോകത്തിലേക്കു അയച്ചാല്‍  നല്ല ഒരു ധനാഗമ മാറ്ഗമായിരുന്ന ഇതും സൈപ്രസ്സിലെ ആള്‍ക്കാര്‍ക്ക്  നിഷേധിക്കപ്പെട്ടിരിക്കുന്നു.

 


അവിടെ നടക്കുന്ന ഒരേ ഒരു ബിസിനസ്സ് വിദ്യാഭ്യാസമാണ്. യൂണിവേര്‍സിറ്റി വിദ്യാഭ്യാസം. അഞ്ചോളം പ്രൈവറ്റ് യൂണിവേര്‍സിറ്റികള് സൈപ്രസ്സില്‍  പ്രവര്‍ത്തിക്കുന്നു. എല്ലാം ആകര്‍ഷകമായ പേരുകളില്. ആശാന്  ജോലി ചെയ്ത ലെഫ്കേ യൂറൊപിയന് യൂണിവേറ്സിറ്റി,, സൈപ്രസ് അമേരിക്കന് യൂണിവേറ്സിറ്റി, എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍. തുര്‍ക്കിയിലെ ചില നല്ല യൂണിവേര്‍സിറ്റികളുടെ ക്യാമ്പസ്സുകളും അവിടെ തുടങ്ങിയിട്ടുണ്ടു. ഉദാഹരണം മിഡില് ഈസ്റ്റ് ടെക്നിക്കല് യൂണിവേര്‍സിറ്റി(METU) ഇവയിലൊക്കെ പഠിക്കുന്നവര്‍  പ്രധാനമായും തുര്‍ക്കിയിലെ പണക്കാരുടെ മക്കളും സൌദി അറേബ്യ പോലെയുള്ള മറ്റു അറബ് രാജ്യങ്ങളില്‍ നിന്നു വരുന്നവരുമാണു. അപൂര്‍വം  പാകിസ്ഥാനികളും .സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍. അതുകൊണ്ടു ഉയര്‍ന്ന ഫീസു വാങ്ങാന്‍  കഴിയുന്നു. അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സാമാന്യം നല്ല പ്രതിഫലം കൊടുക്കാനും.


വടക്കന് സൈപ്രസ്സു തുര്‍ക്കി പോലെ ജനനിബിഡമല്ല. വളരെ കുറച്ചു വീടുകള്‍  മാത്രമെ ഉള്ളൂ. ഉള്ളതും ചെറിയവ. പ്രകൃതി  ഭംഗിയും തുര്‍ക്കിയുടെ അത്ര വരില്ല. ഒരു ദ്വീപായതു കൊണ്ടു ചുറ്റും കടല്‍ തീരം  ഒരു ആകര്‍ഷണമാണു എന്നു പറയാം. എന്നും വെയില്‍ കൊള്ളാന് ഞാന് ടെറസ്സില് പോയി നില്കുമായിരുന്നു. അപ്പോള് യു എന്നിന്റെ ഹെലികോപ്ടര്‍  തലക്കു മീതേ പറക്കുന്നതു കാണാം. ഞങ്ങള് താമസിക്കുന്നസ്ഥലത്തു അവരുടെ ഒരു ഹെലിപാഡുണ്ടു. സാധനങ്ങള്‍ക്ക്, പ്രത്യേകിച്ചും, ഭക്ഷണ സാധനങ്ങള്‍ക്ക് തുര്‍ക്കിയെ  അപേക്ഷിച്ചു മൂന്നിരട്ടി വില ആണു. എല്ലാസാധനങ്ങളും തുര്‍ക്കിയില് നിന്നു കടത്തി കൊണ്ടു വരുന്നവയാണു. പല കുടുംബങ്ങളിലെയും ഒരംഗമെങ്കിലും ലണ്ടനിലോ ജെറ്മനിയിലോ ജോലി നോക്കുന്നുണ്ടു. അതിനാല് ഇങ്ലീഷ് തുറ്കിയിലെക്കാള് ആള്‍ക്കാര്‍ക്ക് സംസാരിക്കാന് കഴിയും. ബ്രിട്ടീഷ് കോളണി ആയിരുന്നതിന്റെ ഗുണം. ഹോട്ടലുകളും അപൂര്‍വം ആയേ ഉള്ളു.  നമ്മുടെ ചെറിയ തട്ടുകടകളുടെ സ്റ്റൈലില് ചിലതു കാണാം. എന്നാലും വാരാന്ത്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നിശാശാലകള്‍ പലതും ഉണ്ടു. പ്രധാനമായും ധനികരായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു പ്രവറ്ത്തിക്കുന്നവ.. മദ്യവും അവിടെസുലഭം. കുട്ടികളെ വഴി പിഴപ്പിച്ചു പണം സമ്പാദിക്കാന് നമ്മൂടെ നാട്ടിലും കലാശാലകള്‍ക്ക്  ചുറ്റും പല വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു  വരുന്നുണ്ടല്ലൊ . മയക്കു മരുന്നിനും നല്ല  മാര്‍ക്കറ്റു കൊച്ചു  കുഞുങ്ങള്‍  ആണല്ലൊ. ഭാഗ്യത്തിനു ഞങ്ങള്‍ക്ക് താമസത്തിനു തന്ന ഫ്ലാറ്റില് എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു.. അത്യാവശ്യത്തിനുള്ള ഫറ്ണീചറ്, ഫ്രിഡ്ജു, ഗ്യാസ് എന്നിവയും മുറി വൃത്തിയാക്കാനുള്ള വാക്വം ക്ലീനറ് വരെ ഉണ്ടായിരുന്നു. രണ്ടു മുറികളും നല്ലസൌകര്യം ഉള്ള ഒരു ഹാളിന്റെ ഒരു ഭാഗമായി അടുക്കളയും. ഫ്ലാറ്റിന്റെ തൊട്ടടുത്തു യൂണിവേര്‍സിറ്റിയിലെ ഒരു ജീവനക്കാരി താമസിക്കുന്നുണ്ടു. അവരാണു വീട് വൃത്തിയാക്കി ഇടുന്നതു. ഉച്ചക്കു ഭക്ഷണം കഴിക്കാന് ആശാന്‍   വന്നു പോകാനുള്ള ദൂരമെ ഉണ്ടായിരുന്നുള്ളൂ. എല്ല ഫ്ലാറ്റുകളിലും ആള്‍ക്കാര്‍  ഉണ്ടെങ്കിലും സ്ത്രീ ആയി ഞാന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജെര്‍മ്മനി, റഷ്യ, യുക്റെയിന്‍, അസ്സര്ബയ്ജാന്‍,എന്നിവിടങ്ങളില്‍ നിന്നും വന്ന വിദേശികളും  തുര്‍ക്കിയില് നിന്നും ഉള്ള  ചിലരും  ആയിരുന്നു മറ്റേ അന്തേവാസികള്. എല്ലാവരും അദ്ധ്യാപകര്‍ തന്നെ.  അസ്സര്ബെയ്ജാനില് നിന്നു ഒരു അച്ഛനും മകനും. മകന് യൂണിവേര്സിറ്റിയില് പഠിക്കുന്നു. അച്ഛന് കമ്പ്യൂട്ടര് സയന്സില് അധ്യാപകനായിരുന്നു. എല്ലാവരുംസ്വയം പാചകം ചെയ്തു കഴിക്കുന്നു. മിക്കവാറും വാരാന്ത്യത്തിലായിരുനു പാചകം. അവര് ഒരാഴ്ചത്തേക്കുള്ള കറികളും മറ്റും ഉണ്ടാക്കി വക്കും. നല്ല വലിപ്പവും സൌകര്യവുമുള്ള ഫ്രിഡ്ജു ഉള്ളതു വലിയ ഉപകാരമായി. വൈദ്യുതി തടസ്സപ്പെടാറേ ഇല്ല. റൊട്ടിയും പഴങ്ങളും  മറ്റും മാത്രം അന്നന്നത്തേക്കു വേണ്ടതു വാങ്ങും.




Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും