99.സൈപ്രസ്സിലെ ചില സുഹൃത്തുക്കള്‍
ഞങ്ങള്‍ക്ക് നാട്ടുകാരനായി ആശാനെ സൈപ്രസ്സിലേക്കു ക്ഷണിച്ച ബാല(സുബ്രമണ്യം) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു തമിഴ്നാട്ടുകാരനായിരുന്നു അദ്ദേഹം കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. മൂന്നു പെണ്കുട്ടികളുടെ കൂടെ ഭാര്യയും നാട്ടില്‍ തന്നെ. സമയം ചിലവാക്കാന് അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പഴയ ടേപ്പ് റെക്കാര്‍ഡര്‍ ഉണ്ടായിരുന്നു. ശിവജി ഗണേശന്റെയും എം ജി ആറിന്റെയും പടത്തിലെ പാട്ടുകളാണു കൂടുതല്‍ പ്രിയം അദ്ദേഹത്തിനു എന്നു തോന്നുന്നു. ഇടക്കു എം എസ് സുബ്ബലക്ഷ്മിയുടെയും കീര്‍ത്തനങ്ങളും കേള്‍ക്കാം. അദ്ദെഹം ക്ലാസ്സില് പോകുമ്പോള്‍ ടേപ്പ് റെക്കാര്‍ഡര്‍ എനിക്കു തന്നിട്ടു പോകും. വെറുതെ ബോറടി ഒഴിവാക്കാന് എന്നു പറഞ്ഞ്. വൈകുന്നേരം തിരിച്ചു കൊടുക്കും.
ആശാന്റെ ക്ലാസ്സില് പഠിക്കുന്ന രണ്ടു പാകിസ്ഥാനി വിദ്യാര്‍ത്ഥികള്‍ , സഫീറും ഇമ്രാനും, ഇടക്കു വീട്ടില് വരുമായിരുന്നു. അവരുടെ സെല്ഫോണില് പോലും ഹിന്ദി സിനിമയിലെ പാട്ടുകളാണു. അവരുടെ കയ്യില് ഏറ്റവും അടുത്തു പുറത്തുവന്ന സിനിമായുടെ കാസ്സറ്റും സി ഡി യും വരെ ഉണ്ടായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില് നിന്നു വന്നവരായിരുന്നു സഹീറും ഇമ്രാനും. ലതാമങ്കേഷ്കരുടെ ആരാധകര്‍ . പഠിക്കാന് കേമന്മാരായിരുന്നു. ഹിന്ദി നന്നായി സംസാരിക്കും. മൂന്നാം വര്ഷം ആയിരുന്നു അവര്. പാചകം ഒക്കെ മിക്കവാറും തനിയെ തന്നെ. തീരെ നിവൃത്തിയില്ലാത്തപ്പോള് അടുത്തുള്ള ഒരു തട്ടുകടയില്‍ നിന്നു കഴിക്കും. നാട്ടില്‍ നിന്നും മസാലപ്പൊടിയുടെ പാക്കറ്റുകള് കൊണ്ടുവന്നിട്ടുണ്ടു. ഞങ്ങള്‍ക്കും ചിലതു കൊണ്ടുവന്നു തന്നു അവര്‍ നാട്ടില്‍ പോയി വന്നപ്പോള്‍. ഞങ്ങളുടെ അടുത്തു താമസിക്കുന്ന യൂണിവേര്സിറ്റി ജീവനക്കാരി സുഹറായുടെ വീട്ടില്‍ എല്ലാ ആഴ്ചയും അവര് വരുമായിരുന്നു, ബിരിയാണി ഉണ്ടാക്കാന് അവരെ പഠിപ്പിച്ചു കൊടുക്കാന്. അവിടെ വച്ചാണു ഞാന് ഇവരെ പരിചയപ്പെട്ടത്.
സുഹറാ ഒരു പാചക വിദഗ്ദ്ധയാണു. എല്ലാവര്‍ക്കും ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നതില് സന്തോഷം
ഉള്ളവര്‍ പ്രതിഫലമായി മറ്റുള്ളവരുടെ തൃപ്തി മാത്രം മതി അവര്‍ക്ക്.
സാമ്പത്തികമായി അത്ര മെച്ചമല്ല എങ്കിലും. സുഹറാ ഉണ്ടാക്കിയ രുചിയുള്ള ഭക്ഷണം
ഞങ്ങളും കഴിച്ചിട്ടുണ്ടു. സുഹറാക്കു പാകിസ്ഥാനില് വന്നു അവിടെ ആരെയെങ്കിലും
കല്യാണം കഴിച്ചു ജീവിക്കണമെന്നുണ്ടു. രണ്ടു കുട്ടികളായപ്പോള് ഭര്‍ത്താവുപേക്ഷിച്ചു
വേറൊരുത്തിയുമായി അടുത്തു തന്നെ താമസമുണ്ടു. സൈപ്രസ്സിലും തുര്‍ക്കിയിലെ പോലെ
വിവാഹമോചനം സാധാരണമായിരുന്നു. മകള്‍ക്ക് ഇരുപതു വയസ്സായി, നാലു
വയസ്സുള്ള ഒരു കുട്ടിയെയും അവള്കു നല്കി അവളുടെ ഭര്‍ത്താവും തുര്‍ക്കിയിലേക്കു
വിട്ടു. തുര്‍ക്കിക്കാരെ ഇവര്‍ക്ക് വെറൂപ്പായിരുന്നു. സുഹറായുടെ മകള് ചെറിയ ജോലിക്കു പോകും, മകന് അമ്മുമ്മയുടെ കൂടെയാണു വളരുന്നതു. നല്ല മിടുക്കനായ കുട്ടി. ചിത്രം
കാണുക.
നമ്മുടെ ‘പാക്കി‘കള്‍ ഞങ്ങളുടെ വീട്ടിലും പതിവായി വന്നു തുടങ്ങി, പ്രത്യേകിച്ചും
വാരാന്ത്യത്തില്‍. ആശാനു അത്ര പിടുത്തമല്ല എങ്കിലും എനിക്കു വര്‍ത്തമാനം പറയാനാരെയെങ്കിലും
കിട്ടുമല്ലോ എന്നു വിചാരിച്ചു മിണ്ടാതിരിക്കും. അന്നു പാകിസ്ഥാനും ഇന്ത്യയുമായി എന്തോ കാര്യത്തില് പിണങ്ങി
ഇന്ത്യയില്‍ നിന്നുള്ള റേഡിയോ. ടിവി
പ്രക്ഷേപണം പാകിസ്ഥാനിലേക്കു നിര്‍ത്തി വച്ചു. ശരിക്കും ജീവിതം വഴിമുട്ടിയതു പോലെ
പാകിസ്ഥാനിലെ അതിറ്ത്തി പ്രദേശത്തു താമസിക്കുന്നവര്‍ക്ക് തോന്നിയത്രേ ആ ദിവസങ്ങളില്‍. അത്രമാത്രം
ഇന്ത്യയെ അവര് ആശ്രയിക്കുന്നുണ്ടു. പൊതുവെ പാകിസ്ഥാനിലെ സാധാരണ ആള്‍ക്കാര്‍ക്ക് ഇന്ത്യക്കാരോടു വലിയ എതിര്‍പ്പൊന്നും ഇല്ല,
ക്രിക്കറ്റുകളിയോ ഹോക്കി കളിയോ കാണുമ്പോഴല്ലാതെ. സാമ്പത്തികമായി
നല്ലൊരു ഭാഗം ജനങ്ങള് ബുദ്ധിമുട്ടുന്നുണ്ടു. പക്ഷേ നേതാക്കന്മാര്‍ക്ക് സ്വന്തം
രാജ്യത്തിലെ പ്രശ്നങ്ങള് കൂടുമ്പോള് ഇന്ത്യയുമായുള്ള തര്‍ക്കം കൂട്ടി ജനങ്ങളുടെ
ശ്രദ്ധ മാറ്റാനുള്ള ശ്രമം നടത്തുന്നു. പാകിസ്ഥാനില്‍ ഇന്നും ഏറ്റവും നല്ല ജോലി പട്ടാളത്തിലാണു. ഒരു
വീട്ടിലോരാള്‍ പട്ടാളത്തിലുണ്ടെങ്കില്‍ ആ
വീട്ടിലെ എല്ലാവര്‍ക്കും വേണ്ട റേഷന് വീട്ടിലെത്തും. നല്ല ശമ്പളവും . അതുകൊണ്ടു
ചെറുപ്പക്കാര് എല്ലാവരും പട്ടാളത്തില് ചേരാന് ആഗ്രഹിക്കുന്നു.
വീട്ടില് വന്നാല് പാട്ടും കേട്ടു കഥകളും പറഞ്ഞു രാത്രി പത്തു മണി
വരെ ഇരിക്കും, ഞങ്ങളുടെ കോഴിക്കറിയും ചപ്പാത്തിയുംകഴിച്ചു.
അവര് നല്ല ഒരു ചപ്പാത്തിക്കോല് പാകിസ്ഥാനില് നിന്നു കൊണ്ടുവന്നു തന്നു. വണ്ണം
കുറഞ്ഞ നീണ്ട കോല്. അവറ് എന്നെ ‘ദീദി
‘ എന്നു വിളിച്ചു. കുടുംബരീതികളെല്ലാം
നമ്മുടെതു പോലെ എന്നു അവറ് പറഞ്ഞു. ഒരു ദിവസം അവര് ഉണ്ടാക്കിയ ബിരിയാണിയും ആയി ആണു
അവര് വന്നതു. നമ്മുടെ മലബാറന് ബിരിയാണി തന്നെ. അവരുമായി സമയം ചിലവഴിക്കുമ്പോള്
ഇവരൊക്കെ എങ്ങനെയാണു നമ്മുടെ സ്ഥിരം ശത്രുക്കളായത് എന്നു ഞാന്‍ ചിന്തിക്കും.
.ലെഫ്കേ യൂണിവേറ്സിറ്റിയില്‍ ജോലി ചെയ്യുന്ന മിക്കവരും നിക്കോസിയായില് ആണു താമസിക്കുന്നതു. ഞങ്ങള് ഒരു ദിവസം ഒരു സുഹൃത്തിന്റെ വീട്ടില് പോയി. വീടു തുറ്കിഷ് രീതിയിലാണ്. സാമ്പത്തികമായി മെച്ചപ്പെട്ടവരാണെന്നു വിളിച്ചു പറയുന്ന വീടു. ആ പ്രൊഫസ്സര്‍ അമേരിക്കയില് വിദ്യാഭ്യാസം കഴിഞ്ഞതാണു. നഗരത്തില്‍ കാണാനായി വലുതായി ഒന്നും ഇല്ല. ചില പള്ളികളും മറ്റും. യുദ്ധത്തിന്റെ ചില മുറിപ്പാടുകള്‍ തെളിഞ്ഞു കാണാവുന്ന പള്ളികള്‍. ചില ഭാഗത്തു ക്രിസ്ത്യന് രൂപങ്ങള് ഒന്നും മാറ്റിയിട്ടില്ല. കടകളും കുറവു. ഇങ്ലീഷുകാര്‍ നടത്തുന്ന ഒരു തുണിക്കട കണ്ടു. തുണിക്കൊക്കെ നല്ല വിലയാണു., തുര്‍ക്കിയിലെ പോലെ അല്ല. ലെഫ്കേയിലേക്കു അര മണിക്കൂറ് ഇടവിട്ടു എട്ടുമണി വരെ ബസ്സുണ്ടു. വീട്ടാവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ തിരിച്ചുപോന്നു. പോരുന്ന വഴി സൈപ്രസ്സിലെ മറ്റു ചില യൂണിവെര്സിറ്റികളും കണ്ടു. അമേരിക്കന് സൈപ്രസ്സ് യൂണിവേര്സിറ്റി , ഈസ്ടേറ്ണ് തുറ്കിഷ് യൂണിവേറ്സിറ്റി എന്നിങ്ങനെ പോകുന്നു പേരുകള്. കൂടുതലും അറബ് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണു അവിടെയൊക്കെ പഠിക്കുന്നതു. സൌദിയില്‍ നിന്നു വന്ന ചില ഇന്ത്യക്കാരും അപൂര്‍വം കാണാറുണ്ടു. പെണ്കുട്ടികള്‍ പൊതുവേ കുറവു, മറ്റു മുസ്ലിം രാജ്യങ്ങളിലെ പോലെ



Comments
Post a Comment