120.കടലിന്റെ സംഗീതം – സിംഗപൂറ് സെന്റോസ ദ്വീപ്

 സിംഗപൂരിലെ മാന്ത്രിക  കാഴ്ചകളുടെ കേന്ദ്രമാണ് സെന്റൊസദ്വീപ്. കാഴ്ചകളില്‍  ഏറ്റവും മെച്ചപ്പെട്ടത്  കടലിന്റെ സംഗീതം എന്നു വിളിക്കുന്ന ശബ്ദ വെളിച്ച ലേസറ് പ്രദര്‍ശനമാണ്. വൈകുന്നേരം 7 40 നും 8 40 നും രണ്ടു പ്രദറ്ശനമാണുള്ളതു. ഞങ്ങള്‍  വൈകിയെത്തിയതു കൊണ്ടു ആദ്യത്തെ പ്രദര്‍ശനത്തിനുള്ള ടിക്കറ്റു കിട്ടിയില്ല. നമ്മുടെ സിനിമാ കൊട്ടകകളിലെ പോലെ എക്ട്രാ കസേരയിട്ടു ആളെ ഇരുത്താനുള്ള സംവിധാനവും ഇല്ല, അതുകൊണ്ടു രണ്ടാമത്തെ പ്രദര്‍ശനത്തിനു ടിക്കറ്റെടുത്തു. സമയം പോക്കാന് ദ്വീപില് ചുറ്റിക്കറങ്ങാന് ഉള്ള ഒരു മോണോ റെയിലില്‍  ഓടുന്ന ട്രെയിനില് കയറി കറങ്ങി. ട്രെയിനിന്റെ ശബ്ദത്തിനിടയിലും മൈക്കില്‍ കൂടി വിശദീകരണം കേള്‍ക്കുന്നുണ്ട്, വ്യക്തമാവുന്നില്ലെങ്കിലും. കടല്പുറത്തു കമിതാക്കള്‍ക്ക്‌ ഒത്തുകൂടാനുള്ള ചെറിയ കുടിലുകള്‍ വരെ കാണാം. രണ്ടു ഡോളര്‍  മുടക്കി ഓരോ കാപ്പി കുടിച്ചു വീണ്ടും തിരിച്ചെത്തിയപ്പോള്‍  ആദ്യത്തെ പ്രദര്‍ശനം കഴിഞ്ഞിരുന്നു

ശ്രീമതിയും  ഞാനും കൂടി കുറെ  വര്‍ഷങ്ങള്‍ക്കു  മുമ്പ് കണ്ടപ്പോള് ഇവിടെ ലേസറ് രശ്മികളും ജലധാരയും വച്ചു കൊണ്ടുള്ള ഒരു സാധാരണ പ്രകടനം മാത്രം ആയിരുന്നു. നമ്മുടെ നാട്ടില് പലയിടങ്ങളിലും ലേസറ് പ്രദര്‍ശനം ആള്‍ക്കാര്‍  കൂടുന്നിടത്തു കാണിക്കാറുണ്ടല്ലോ. എന്നാല് ഇന്നു ഈ പ്രദര്‍ശനം വളരെ വിപുലീകരിച്ചു ഒരു അസാമാന്യമായ ദൃശ്യ ശ്രാവ്യ അനുഭവമാക്കി മാറ്റിയിരിക്കുന്നു. ഒരു ഫ്രഞ്ച് എഞ്ചിനീയര്‍  രൂപകല്പന ചെയ്ത ഇന്നത്തെ പ്രദര്‍ശനത്തിനു കടലിന്റെ സംഗീതം എന്നു നാമകരണം ചെയ്തിരിക്കുന്നു. കടല്തീരത്തു പത്തിരുപതു മീറ്റര്‍  ഉള്ളിലേക്ക് മാറി കൂറ്റന്‍  ജലധാരകളും വിവിധ നിറത്തിലുള്ള ലൈറ്റുകളും സാധാരണ മുക്കുവക്കുടിലുകള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില് കടപ്പുറത്തെ മുക്കുവരുടെ കുടിലുകളാണെന്നേ തോന്നൂ. ഡിസൈനറുടെ ഉപദേശം അനുസരിച്ചു പ്രത്യേക ലോഹമിശ്രിതമുപയോഗിച്ചു ഉണ്ടാക്കിയ വലിയ പമ്പുകളും വന്പൈപ്പുകളും കടലില്‍ സ്ഥാപിച്ചു ജലധാരകള്‍ക്കും മറ്റും ആവശ്യമായ സംവിധാനം ഉണ്ടാക്കിയിരിക്കുന്നു. ലേസറ് ലൈറ്റുകളൊ അതുപോലെ കൃത്രിമമായ ഒന്നും ഒറ്റനോട്ടത്തില്‍  പുറത്തു കാണുകയില്ല.

ഒരു സംഘം നറ്ത്തകരുടേ സംഗീതവും നൃത്തവും ആയാണു തുടങ്ങുന്നതു. ചൈനീസ് , മലായ്, തമിഴ് ഗാനങ്ങളാണു തുടക്കത്തില് ബാക്കി വിവരണം ഇങ്ലീഷില് തന്നെ. നൃത്തം ചെറിയ ഒരു കോമാളി രൂപത്തിലാണെന്നു തോന്നി. എന്നാലും ശ്രദ്ധിച്ചാല്‍  സംഗീതം വിവിധ ലേസറ് പ്രദറ്ശനത്തിനു പ്രചോദകമായ രീതിയിലാണു സംവിധാനം ചെയ്തിരിക്കുന്നതു. ഉദാഹരണത്തിനു ഒരു പുകപടലത്തില് കാണുന്ന അഗ്നിദേവത തന്റെ ശക്തി വറ്ദ്ധിപ്പിക്കാന് പാട്ടു പാടാന് ആവശ്യപ്പെടുന്നു, വീണ്ടും വീണ്ടും ഉച്ചത്തില്. സംഗീതം ഉച്ചസ്ഥായിയിലാകുമ്പോള് അഗ്നി പൂറ്ണമായ ശക്തി പ്രാപിച്ചു അഗ്നിപര്‍വ തത്തില് നിന്നെന്ന പോലെ പുകയും അഗ്നിയും വമിപ്പിക്കുന്നു. പുകപടലത്തിന്റെ ഇടക്കു ഒരു സുന്ദരിയുടെ രൂപം തെളിഞ്ഞു വരുന്നു. ആദ്യമാദ്യം വ്യക്തമല്ലാത്ത രൂപം ക്രമേണ വ്യക്തമാവുന്നു. ലേസറ് ലൈറ്റുകൊണ്ടു ഉണ്ടാക്കിയ കടല് ജന്തുക്കളുടെ, നീര്‍ക്കുതിരയുടെയും മറ്റും രൂപം ഇടക്കിടക്കു വന്നു പ്രേക്ഷകരൊടു സംസാരിക്കുന്നു, ചോദ്യങ്ങള്‍  ചോദിക്കുന്നു.

സംഗീതജലധാര വളരെ ആകറ്ഷകമാകുന്നു. സംഗീതത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു നൃത്തം ചെയ്യുന്ന ജലധാര സുന്ദരമായ കാഴ്ചയാണു. വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളുടെ സഹായത്തോടെ അതു അതീവ സുന്ദരമായി കാണുന്നു. 40 മിനുട്ടു നീണ്ടു നില്കുന്ന ഈ പ്രദര്‍ശനത്തിന്റെ അവസാനം ഒരു തകര്‍പ്പന്‍  വെടിക്കെട്ടോടെ ആണു. തൃശ്ശൂര് പൂരം വെടിക്കെട്ടു കണ്ട കേരളീയര്‍ക്ക്  ഇതെന്താ എന്നു തോന്നുമെങ്കിലും, അഞ്ചു മിനുട്ടു കൊണ്ടു പൂക്കുറ്റിയും അമിട്ടും എല്ലാം ഉണ്ടാക്കിയിരിക്കുന്നു. ഞാന് പണ്ടു കണ്ട ലേസര്‍  ഷോ എവിടെ , ഇന്നത്തെ കടലിന്റെ സംഗീതം എവിടെ? നമ്മുടെ നാട്ടില് ഏതെങ്കിലും നല്ല പ്രദറ്ശന വസ്തു ഉണ്ടാക്കിയാല് തന്നെ അവ കാല ക്രമേണ അത്യാവശ്യമായ അനുരക്ഷണം കിട്ടാതെ നശിച്ചുപോകുന്ന എത്ര അനുഭവങ്ങള് ഉണ്ട്. മലമ്പുഴയിലെ പൂന്തോട്ടവും റോക്ക് ഗാറ്ഡനും അടുത്തു കണ്ടപ്പോള് ഞങ്ങള്‍ക്ക് ഉണ്ടായ വേദന ഓര്‍മ്മിച്ചു.  അവഗണനയുടെ കഥ പറയാന് അതുപോലെ എത്ര എത്ര ഉദാഹരണങ്ങള്‍  നമ്മുടെ നാട്ടില് ഉണ്ടാവും.

 









Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും